search

സ്വർണവിലയിൽ വൻ വീഴ്ച; രാവിലെതന്നെ പവന് 1920ന്റെ ഇടിവ്, കൂപ്പുകുത്തി രാജ്യാന്തര വിലയും

cy520520 1 hour(s) ago views 689
  



സ്വർണവില ആഭരണപ്രിയർക്ക് ആശ്വാസം സമ്മാനിച്ചും നിക്ഷേപകർക്ക് നിരാശപകർന്നും ഇപ്പോൾ നേരിടുന്നത് കനത്ത ഇടിവ്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നുരാവിലെ തന്നെ ഗ്രാം വില 240 രൂപ താഴ്ന്ന് 14,280 രൂപയിലെത്തി. പവന് 1920 രൂപ കുറഞ്ഞ് വില 1,14,240 രൂപയായി. രാജ്യാന്തര വില ഔൺസിന് ഒരുവേള നിലംപൊത്തിയത് 4,906ലേക്ക്.
ALSO READ

  • LIVE നിർമിതബുദ്ധി ‘കുമിള’ വീണ്ടും; യുഎസ് വിപണി ചോരപ്പുഴ, ഐടിക്ക് കണ്ണീർ, തായ്‍വാന്റെ തീരുവ വെട്ടി ട്രംപ്, സ്വർണം വൻ ഇടിവിൽ Stock Market
      

         
    •   
         
    •   
        
       


ഇന്നലെ 5,000 ഡോളറിന് മുകളിലായിരുന്ന വിലയാണ് കനത്ത വിൽപനസമ്മർദത്തെ തുടർന്ന് തകർച്ചയുടെ ട്രാക്കിലായത്. ഇന്നുരാവിലെ വിലയുള്ളത് 95 ഡോളർ ഇടിഞ്ഞ് 4,977 ഡോളറിലാണ്. 4,906ൽ നിന്നുള്ള ഈ കരകയറ്റം ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ വില ഇന്ന് ഇതിലുമേറെ ഇടിയുമായിരുന്നു. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ മങ്ങിയതും യുഎസ് ഡോളർ ഇൻഡക്സും ട്രഷറി യീൽഡും (ബോണ്ടിൽ നിന്നുള്ള ആദായം) മെച്ചപ്പെടുന്നതുമാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.

കേരളത്തിൽ ഇന്നു രാവിലെ 18 കാരറ്റ് സ്വർണവില ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) കണക്കുപ്രകാരം 200 രൂപ കുറഞ്ഞ് 11,800 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 15 രൂപ താഴ്ന്ന് 280 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,735 രൂപയാണ്. വെള്ളിക്ക് ഇവരുടെ ജ്വല്ലറികളിലും ഇന്നുവില 280 രൂപ.
What you should read next

  • കേരളത്തിന്റെ ആ ‘ചീത്തപ്പേര്’ തെലങ്കാന തട്ടിയെടുത്തു; കേരളം 2-ാം സ്ഥാനത്ത്, പിടിമുറുക്കി തക്കാളിയും തേങ്ങയും സ്വർണവും Economy
      

         
    •   
         
    •   
        
       


ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT Go AD-FREE English Summary:
Gold price Live: Gold & silver prices fall in Kerala today. Why is gold price falling?
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156648