search

‘ഇന്നു മുതൽ നമ്മൾ സ്വതന്ത്രർ, രാജ്യതാൽപര്യങ്ങൾക്കായി ഒന്നിച്ചു നിൽക്കണം’: താരിഖ് റഹ്മാൻ

LHC0088 2 hour(s) ago views 173
  



ധാക്ക∙ ബംഗ്ലദേശിൽ സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും യഥാർഥ സത്ത പുനഃസ്ഥാപിക്കപ്പെട്ടെന്ന് ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) ആക്ടിങ് ചെയർമാനും നിയുക്ത പ്രധാനമന്ത്രിയുമായ താരിഖ് റഹ്മാൻ. ബംഗ്ലദേശിൽ ഫെബ്രുവരി 12ന് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി ബിഎൻപി വൻ വിജയം നേടിയതിനു ശേഷം ആദ്യമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു താരിഖ് റഹ്മാൻ. തിരഞ്ഞെടുപ്പ് വിജയം ജനാധിപത്യത്തിനായി ജീവൻ ത്യജിച്ചവർക്ക് അവകാശപ്പെട്ടതാണെന്നും താരിഖ് പറഞ്ഞു.
What you should read next

  • താരിഖ് റഹ്മാൻ, ബംഗ്ലദേശിൽ ഉദിച്ചുയരുന്ന രാഷ്ട്രീയമുഖം; ഒരുകാലത്ത് ധിക്കാരി, ഉറ്റുനോക്കി ഇന്ത്യ Latest News
      

         
    •   
         
    •   
        
       


‘ഈ വിജയം ബംഗ്ലദേശിന് അവകാശപ്പെട്ടതാണ്. ജനാധിപത്യത്തിനും ജനാധിപത്യത്തിനായി ജീവൻ വെടിഞ്ഞവർക്കും അവകാശപ്പെട്ടതാണ്. സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും യഥാർഥ സത്ത പുനഃസ്ഥാപിച്ചുകൊണ്ട് ഇന്നു മുതൽ നമ്മൾ സ്വതന്ത്രരാണ്.’–താരിഖ് റഹ്മാൻ പറഞ്ഞു. ബംഗ്ലദേശിനെ വീണ്ടും ഒരു അടിമ രാജ്യമാക്കാനും ഏകാധിപത്യം പുനഃസ്ഥാപിക്കാനും ഒരു പൈശാചിക ശക്തിയെയും അനുവദിക്കാത്ത തരത്തിൽ ജനങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘നമ്മുടെ മാർഗങ്ങളും അഭിപ്രായങ്ങളും വ്യത്യസ്തമായിരിക്കാം. എന്നാൽ, രാജ്യതാൽപര്യങ്ങളുടെ കാര്യത്തിൽ നാം ഒന്നിച്ചു നിൽക്കണം. ദേശീയ ഐക്യമാണ് നമ്മുടെ ഏറ്റവും വലിയ ശക്തിയെന്നും അതേസമയം, ഭിന്നത നമ്മുടെ ദൗർബല്യമാണെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു.’–താരിഖ് പറഞ്ഞു.
What you should read next



ബംഗ്ലദേശിൽ 299 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 209 സീറ്റാണ് ബിഎൻപി നേടിയത്. 20 വർഷത്തിനു ശേഷമാണ് ബിഎൻപി അധികാരത്തിൽ തിരിച്ചെത്തുന്നത്. 2024ലെ പ്രക്ഷോഭത്തിലൂടെ ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കിയ ശേഷം ബംഗ്ലദേശിൽ നടന്ന ആദ്യ പൊതു തിരഞ്ഞെടുപ്പായിരുന്നു ഇത്.
JUST IN


  • 1 MINUTE AGO   ‘ഇന്നു മുതൽ നമ്മൾ സ്വതന്ത്രർ, രാജ്യതാൽപര്യങ്ങൾക്കായി ഒന്നിച്ചു നിൽക്കണം’: താരിഖ് റഹ്മാൻ Latest News
      

         
    •   
         
    •   
        
       

  • 19 MINUTES AGO   യാത്ര പറയാൻ പോലും അവസരം നൽകിയില്ലെന്ന് പ്രേംകുമാർ; സ്വാഭാവികനടപടിയെന്ന് മന്ത്രി സജി ചെറിയാൻ Latest News
      

         
    •   
         
    •   
        
       

  • 35 MINUTES AGO   ജ്വല്ലറിക്കെട്ടിടത്തിനു മുകളിൽനിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി; സംഭവം കൊച്ചിയിൽ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Tarique Rahman, the acting chairman of the Bangladesh Nationalist Party (BNP) and the designated Prime Minister, calls for national unity after the BNP\“s victory in the Bangladesh general elections. He emphasizes the true essence of freedom and rights has been reinstated in Bangladesh.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159732