മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.
ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറിൽ ഒപ്പിടാൻ ഇന്ത്യ; 3.25 ലക്ഷം കോടി രൂപയ്ക്ക് 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി റഫാൽ യുദ്ധവിമാനം (Photo by Guillaume SOUVANT / AFP/GUILLAUME SOUVANT / AFP)
വ്യോമസേനയ്ക്കായി 114 ഫ്രഞ്ച് നിർമിത റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ. നിലവിലുള്ള 36 റഫാല്‍ വിമാനങ്ങൾക്ക് പുറമെയാണ് 114 വിമാനങ്ങൾ കൂടി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുക. 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രാലയം ഈ ആഴ്ച അനുമതി നൽകുമെന്നാണ് റിപ്പോർട്ട്.
പൂർണരൂപം വായിക്കാം
‘കശ്മീരിന്റെ പുത്രി’ ബ്രിട്ടിഷ് പ്രധാനമന്ത്രി പദത്തിലേക്ക്?; യുകെ രാഷ്ട്രീയത്തിൽ ശ്രദ്ധകേന്ദ്രമായി ഷബാന മഹ്മൂദ് Image Credit:X/ShabanaMahmood
എപ്സ്റ്റീൻ ഫയലുകളിലെ പുതിയ വെളിപ്പെടുത്തലിൽ യുകെയിൽ രാഷ്ട്രീയ അധികാരകേന്ദ്രങ്ങളിൽ സുപ്രധാന മാറ്റങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ സ്ഥാനമൊഴിയുന്നതിന് സാധ്യത കൽപ്പിക്കുന്നുണ്ട്. കിയേർ സ്റ്റാമെർ നിലവിൽ മോശമായി പെരുമാറ്റത്തിന്റെ പേരിൽ ആരോപണം നേരിടുന്നില്ലെങ്കിലും സുപ്രധാന പദവികളിലുള്ള മറ്റു പലർക്കും എപ്സ്റ്റീനുമായി ബന്ധമുള്ളതും പ്രധാനമന്ത്രിക്ക് അവരുമായുള്ള അടുപ്പമെല്ലാം രാജിക്കായുള്ള മുറവിളി ശക്തമാക്കുന്നുണ്ട്.
പൂർണരൂപം വായിക്കാം
ഇന്ദ്രൻസിന്റെ വിനയം വെറും ‘അഭിനയമാണോ?’; തയ്യല്‍ക്കാരനിൽ നിന്നും രാജ്യം അറിയുന്ന നടനിലേക്ക്; അയാളുടെ ജീവിതമാണ് ഉത്തരം ഇന്ദ്രൻസ്
കുറച്ച് ജാഡയൊക്കെയില്ലെങ്കില്‍ പിന്നെന്ത് സിനിമാക്കാരന്‍ എന്ന് പണ്ട് കാലങ്ങളില്‍ ഒരു പറച്ചിലുണ്ട്. വച്ചുകെട്ടലുകളില്ലാത്ത സിനിമാക്കാരനെ ആരും അംഗീകരിക്കില്ല എന്നതായിരുന്നു പൊതുധാരണ. സമൂഹത്തില്‍ നിന്നും ഏറെ ഉയരെ എല്ലാ അർഥത്തിലും വേറിട്ട് നില്‍ക്കുന്ന വിചിത്രജീവികളെ പോലെ പല സിനിമാ പ്രവര്‍ത്തകരും പെരുമാറി. എന്നാല്‍ ഈ ആള്‍ക്കൂട്ടത്തിനിടയില്‍ എളിമ കൊണ്ടും പലതും നേടാമെന്ന് നിശബ്ദം തെളിയിച്ച ആളാണ് ഇന്ദ്രന്‍സ്.
പൂർണരൂപം വായിക്കാം
ഭാര്യയ്ക്ക് വർഷംതോറും മൂന്ന് കിലോ സ്വർണം സമ്മാനം; അടങ്ങാത്ത സ്വർണപ്രേമവുമായി ഒരു ഇന്ത്യൻ കോടീശ്വരൻ! സതീഷ് സൻപാലും ജീവിത പങ്കാളി തബിന്ദയും∙ ചിത്രം: satish.sanpal/ Instagram ADVERTISEMENT Go AD-FREE
പ്രിയപ്പെട്ടവരുടെ ജന്മദിനത്തിലോ വിവാഹവാർഷിക ദിനത്തിലോ സമ്മാനങ്ങൾ നൽകുന്നത് സർവസാധാണമാണ്. ആഡംബരജീവിതം നയിക്കുന്ന കോടീശ്വരന്മാരും ഇത്തരത്തിലുള്ള സമ്മാനങ്ങൾ നൽകാറുണ്ട്. പലപ്പോഴും ഇവരുടെ ആഡംബര ജീവിതകഥ സിനിമയോ സീരീസോ ആയി നമുക്കു മുന്നിലെത്താറുമുണ്ട്. ദുബായിലെ ഇന്ത്യൻ കോടീശ്വരന്മാരുടെ കഥ
പൂർണരൂപം വായിക്കാം
റേഞ്ച് റോവർ ഇവോക് പുറത്തിറക്കി സ്റ്റാലിൻ; 9000 കോടിയുടെ തമിഴ്നാട് പ്ലാന്റ് തുറന്ന് ടാറ്റ
9000 കോടി രൂപ ചെലവിൽ ടാറ്റ മോട്ടോഴ്സ് തമിഴ്നാട്ടിലെ റാണിപ്പെട്ടിൽ ആരംഭിച്ച ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) പാസഞ്ചർ കാർ നിർമാണ പ്ലാന്റ് പ്രവർത്തനം തുടങ്ങി. ജെഎൽആർ ബ്രാൻഡിലെ അടുത്ത തലമുറ ഇലക്ട്രിക് വാഹനങ്ങൾ ഇവിടെ നിർമിച്ചു പുറത്തിറക്കും.
പൂർണരൂപം വായിക്കാം
ഒരു തരി മണലെടുത്താൽ 3 ലക്ഷം പിഴ, ജയിൽ ശിക്ഷയും!; യാത്ര പോകുമ്പോൾ സൂക്ഷിക്കുക! Berlin,Germany. Image Credit:tupatu76/istockphoto
ഓരോ യാത്രയും അനവധി ഓർമകളാണ്. യാത്രയുടെ ഓർമകൾ ഒളിപ്പിച്ച എന്തെങ്കിലുമൊക്കെ ശേഖരിക്കുന്ന പതിവ് പല യാത്രികർക്കുമുണ്ട്. പോയ നാടുകളിലെ വസ്ത്രങ്ങളോ പ്രതിമകളോ കല്ലുകളോ അലങ്കാര വസ്തുക്കളോ സ്റ്റാമ്പുകളോ കറൻസികളോ ഒക്കെയാവാം ഇത്. പണം കൊടുത്തു വാങ്ങുന്ന ഇത്തരം വസ്തുക്കൾ അഭിമാനത്തോടെയും ശ്രദ്ധയോടെയും യാത്രികർ സൂക്ഷിച്ചു വയ്ക്കാറുണ്ട്. സ്ഥിരമായി മോഷണം നടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. വിചിത്രമെന്നു തോന്നാവുന്ന വസ്തുക്കളാണ് ഇവിടെയെത്തുന്ന സഞ്ചാരികൾ മോഷ്ടിച്ചു കൊണ്ടുപോകുന്നത്.
പൂർണരൂപം വായിക്കാം
ഫിറ്റ്‌നസ് ഫ്രീക്കായ ഹൃതിക്കിന്റെ വർക്ക് ഔട്ട് കഴിഞ്ഞുള്ള ഭക്ഷണം ഇതാണ്! Image credit: Instagram
ബോളിവുഡിലെ ഗ്രീക്ക് ഗോഡ് എന്നാണ് ഹൃതിക് റോഷനെ വിളിക്കുന്നത്. ഈ സിക്സ് പാക്ക് ബോഡി കാത്തു സൂക്ഷിക്കുന്ന ഹൃതിക് റോഷന്റെ വർക്ക് ഔട്ട് കഴിഞ്ഞുള്ള ഭക്ഷണം എന്തായിരിക്കും? ചിക്കൻ ബ്രസ്റ്റും പ്രോട്ടീൻ ഷേക്കുമൊക്കെ ആയിരിക്കും എന്ന് കരുതിയെങ്കിൽ തെറ്റി. ഹൃതിക്കിന്റെ വർക്ക് ഔട്ട് കഴിഞ്ഞുള്ള ഭക്ഷണം തികച്ചും നാടൻ വിഭവങ്ങളാണ്!
സമീകൃതഭക്ഷണം കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. എന്നാൽ ചില ഭക്ഷണങ്ങൾ കരൾരോഗ സാധ്യത വർധിപ്പിക്കും. ഇവയുടെ അളവ് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണം. ഇവ കൊഴുപ്പ് അടിഞ്ഞു കൂടാനും ഇൻഫ്ലമേഷൻ വർധിപ്പിക്കാനും കരളിന് അധികസമ്മർദം ഉണ്ടാക്കാനും കാരണമാകും.
പൂർണരൂപം വായിക്കാം
അൽ ഉദൈദ് എയർ ബേസിൽ പാട്രിയറ്റ് മൊബൈൽ ലോഞ്ചറുകൾ സജ്ജമാക്കി അമേരിക്ക, ഉപഗ്രഹചിത്രങ്ങൾ പുറത്ത്; ഭീകരമായത് സംഭവിക്കുമോ?
പശ്ചിമേഷ്യയിൽ ഭീഷണി ശക്തമാകുന്ന സാഹചര്യത്തിൽ, ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ പ്രതിരോധം കടുപ്പിച്ച് അമേരിക്ക. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായ ഇവിടെ അതിവേഗം സ്ഥാനമാറ്റം നടത്താൻ കഴിയുന്ന അത്യാധുനിക \“പാട്രിയറ്റ്\“ മിസൈൽ വേധ സംവിധാനങ്ങൾ അമേരിക്ക സജ്ജമാക്കുന്നതായി പുതിയ ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നതായി റിപ്പോർട്ട്. ഇരുവശവും പ്രതിരോധ നീക്കങ്ങൾ നടത്തുന്നത് പരസ്പരം ഭയപ്പെടുത്താനാണെന്നാണ് റിപ്പോർട്ട്.
പൂർണരൂപം വായിക്കാം
വന്നത് മലേഷ്യയിൽ നിന്ന്, ഇത് തെറ്റിദ്ധരിപ്പിക്കപ്പെട്ട, കേരളത്തിന്റേയും ‘അദ്ഭുത വൃക്ഷം’; ഉപയോഗിക്കാം ഒറ്റമൂലിയായി തല്ലിമരം (Photo: karimitsu/istock)
നമ്മുടെ നാട്ടിൻപുറങ്ങളിൽ അത്ര പരിചിതമല്ലാത്ത എന്നാൽ ഒട്ടേറെ ഔഷധഗുണങ്ങളുള്ള സസ്യമാണ് തല്ലി മരം. കുടിവെള്ളം ശുദ്ധീകരിക്കാനുള്ള ഇതിന്റെ കഴിവ് പണ്ടുകാലം മുതലേ പ്രശസ്തമാണ്. ഒട്ടേറെ പേർ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു വൃക്ഷം കൂടിയാണ് തല്ലി മരം. ശരിക്കും ഇതാണ് ബദാം ഉണ്ടാകുന്ന മരമെന്നാണ് പലരും ധരിച്ചുവച്ചിരുന്നത്. പിന്നീട് സമൂഹ മാധ്യമങ്ങൾ സജീവമായതോടെയാണ് പലരുടേയും ആ തെറ്റിദ്ധാരണ മാറിയത്
പൂർണരൂപം വായിക്കാം
പോയവാരത്തിലെ മികച്ച വിഡിയോ:
പോയവാരത്തിലെ മികച്ച പോഡ്‌കാസ്റ്റ്: ADVERTISEMENT GO AD-FREE
JUST IN
10 MINUTES AGO കൊല്ലം പരവൂരിൽ തിരയിൽ അകപ്പെട്ട വിദ്യാർഥിയെ രക്ഷിച്ചു; രണ്ടു പേർക്കായി തിരച്ചിൽ Kollam
49 MINUTES AGO കേരളത്തിലെ 160 കി.മീ വേഗ പാത: അനുമതി സർവേക്ക് മാത്രം; പദ്ധതികളിൽ കേന്ദ്രത്തിന് വ്യക്തതയില്ലെന്ന് ബ്രിട്ടാസ് Latest News
57 MINUTES AGO ‘ഇന്നു മുതൽ നമ്മൾ സ്വതന്ത്രർ, രാജ്യതാൽപര്യങ്ങൾക്കായി ഒന്നിച്ചു നിൽക്കണം’: താരിഖ് റഹ്മാൻ Latest News