search

വന്ദേഭാരത് ട്രെയിനിൽ പാമ്പിനെ തുറന്നുവിട്ടു; യുവാവ് അറസ്റ്റിൽ, തെളിവായി സിസിടിവി

Chikheang 1 hour(s) ago views 473
  



മുംബൈ∙ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ട് പരിഭ്രാന്തി സൃഷ്ടിച്ച യുവാവ് പിടിയിൽ. ഡിസംബർ 27ന് മുംബൈ–സോലാപുർ വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ട നാസിക് സ്വദേശി ജഗൻ അർജുൻ ഭാലെയാണ് ശനിയാഴ്ച റെയിൽവേ പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് സെൻട്രൽ ആർപിഎഫ് പ്രതിയെ തിരിച്ചറിഞ്ഞത്.
What you should read next

  • പുന്നപ്രയിൽ പതിനാലുകാരിക്ക് ക്രൂരപീഡനം; പിതാവും അടുത്ത ബന്ധുക്കളും അറസ്റ്റിൽ Latest News
      

         
    •   
         
    •   
        
       


22225ാം നമ്പർ ട്രെയിനിന്റെ സി–16 കോച്ചിന്റെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് റെയിൽവേ ജീവനക്കാർ ശുചിമുറി പൂട്ടി കൺട്രോൾ റൂമിൽ വിവരമറിയിച്ചു. ട്രെയിന്‌ സോലാപുരിലെത്തിയ ശേഷം പാമ്പുപിടിത്തക്കാരന്റെ സഹായത്തോടെ പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. താനെയിൽനിന്ന് ട്രയിനിൽ കയറിയ ജഗൻ ശുചിമുറിയിലേക്ക് പാമ്പിനെ തുറന്നുവിടുന്നത് ട്രെയിനിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @LokmatTimes_ngp എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
JUST IN


  • 59 SECONDS AGO   വന്ദേഭാരത് ട്രെയിനിൽ പാമ്പിനെ തുറന്നുവിട്ടു; യുവാവ് അറസ്റ്റിൽ, തെളിവായി സിസിടിവി Latest News
      

         
    •   
         
    •   
        
       

  • 1 HOUR 21 MINUTES AGO   പുന്നപ്രയിൽ പതിനാലുകാരിക്ക് ക്രൂരപീഡനം; പിതാവും അടുത്ത ബന്ധുക്കളും അറസ്റ്റിൽ Latest News
      

         
    •   
         
    •   
        
       

  • 2 HOURS 5 MINUTES AGO   ശബരിമല യുവതീപ്രവേശനം: ഹർജികൾ തിങ്കളാഴ്ച സുപ്രീംകോടതിയിൽ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Youth caught for releasing snake in Vande Bharat Express toilet. CCTV footage helped identify the accused who has been remanded to judicial custody.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161784