െകാച്ചി∙ കേരളത്തിൽ വേനൽക്കാലത്തിന്റെ ദൈർഘ്യം വർധിക്കുന്നതായും ശൈത്യകാലം ചുരുങ്ങുന്നതായും വിദഗ്ധർ. ഇതിന്റെ ഫലമായി വളരെ നേരത്തേ വരൾച്ച അടക്കം ജലസംബന്ധമായ പ്രശ്നങ്ങൾ സംസ്ഥാനം നേരിട്ടു തുടങ്ങാമെന്നുമാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട വേനൽമഴ ലഭിക്കാമെങ്കിലും നിലവിൽ കേരളം നേരിടുന്ന കൂടിയ താപനിലയ്ക്ക് വലിയ ശമനമുണ്ടായേക്കില്ലെന്നുമാണ് കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫിറിക് റെഡാറിന്റെ ഡയറക്ടർ ഡോക്ടർ എസ്.അഭിലാഷ് പറയുന്നത്.
കേരളത്തിൽ കഴിഞ്ഞ നാലഞ്ചു വർഷമായി വേനൽക്കാലം നേരത്തേ തുടങ്ങുന്ന പ്രതിഭാസം കണ്ടുതുടങ്ങിയിട്ടുണ്ടെന്ന് ഡോ. അഭിലാഷ് പറയുന്നു. ശൈത്യകാലത്തിന്റെ ദൈർഘ്യം ചുരുങ്ങുകയും വേനൽക്കാലം നേരത്തേയാകുകയും ചെയ്യുന്നു. ജനുവരി അവസാനം, ഫെബ്രുവരി ആദ്യം തന്നെ താപനില കൂടുന്നതായാണ് കഴിഞ്ഞ നാലഞ്ചു വർഷമായി കണ്ടു വരുന്നത്. ഈയൊരു ക്രമം അടുത്ത നാലഞ്ചു കൊല്ലം കൂടി തുടര്‍ന്നാൽ ഇതൊരു പൊതുവായ സാഹചര്യമാണെന്നു പറയേണ്ടി വരും. അങ്ങനെയാകുമ്പോൾ ശീതകാലം ഒരു ചെറിയ സമയത്തേക്കു മാത്രമായി ചുരുങ്ങി വേനൽക്കാലം ഫെബ്രുവരിയിൽ തന്നെ തുടങ്ങുന്നതായി പറയാമെന്ന് ഡോ. അഭിലാഷ് ചൂണ്ടിക്കാട്ടുന്നു.
What you should read next
പൊള്ളുന്ന ചൂട്! തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമം Latest News
ആഗോള താപനവും പ്രാദേശിക ഭൂവിനിയോഗത്തിലുണ്ടായ മാറ്റങ്ങളുമാണ് വേനൽക്കാലം നേരത്തേ തന്നെ തുടങ്ങാനുള്ള കാരണമായി പറയാവുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അതുപോലെ പസിഫിക് സമുദ്രത്തിലെ അന്തരീക്ഷ ഊഷ്മാവ് കുറയുന്ന ലാ നിന പ്രതിഭാസം ഇപ്പോൾ ന്യൂട്രൽ അവസ്ഥയിലാണ്. വലിയ അസാധാരണത്വമെന്നും പസിഫിക്കിലില്ല. എന്നാൽ ലാ നിന ഇല്ലാത്ത അവസ്ഥയിലും വേനൽക്കാലം തുടങ്ങുന്നതിനു മുമ്പു തന്നെ താപനില ഇതുപോലെ ഉയർന്നു നിൽക്കുന്നത് ഗുരുതരമായ സാഹചര്യമാണെന്ന് ഡോ. അഭിലാഷ് മുന്നറിയിപ്പ് നൽകുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പൊതുവെ മഴ കുറവാണ്. അതിനൊപ്പമാണ് കൂടിയ താപനില കൂടി വരുന്നത്. അതുകൊണ്ട് ഫെബ്രുവരി മുതൽ തന്നെ ജലദൗർലഭ്യം അടക്കമുള്ള പ്രശ്നങ്ങളും ആരംഭിക്കും. മാർച്ച് മുതലാണ് പൊതുവെ വേനൽമഴ കിട്ടുന്നത്. മഴയില്ലാത്തതും ഉയർന്ന താപനിലയും കൂടിയാകുമ്പോൾ വരൾച്ച ഉൾപ്പെടെയുള്ള പ്രശ്നങ്ങളും കൂടുതലാകുമെന്നും കേരളം ഇതിനെ നേരിടാൻ തയാറെടുക്കണമെന്നുമാണ് അദ്ദേഹം പറയുന്നത്.
ഫെബ്രുവരി മൂന്നാമത്തെ ആഴ്ചയോടെ ആഗോള മഴപ്പാത്തിയായിട്ടുള്ള മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന പ്രതിഭാസം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എത്തുന്നതിന്റെ ഭാഗമായി ഒറ്റപ്പെട്ട മഴ കേരളത്തിലും പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറയുന്നു. എന്നാൽ അത് ഇപ്പോഴത്തെ ചൂടിന് വലിയൊരു ആശ്വാസം ഉണ്ടാക്കുമെന്ന് കരുതുന്നില്ല. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത നിലനിൽക്കുന്നുണ്ട്. അവിടെ മഴ ലഭിച്ചാലും കേരളത്തിൽ പക്ഷേ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതേയുള്ളൂ, ഡോ. അഭിലാഷ് വ്യക്തമാക്കുന്നു. ADVERTISEMENT Go AD-FREE
JUST IN
7 MINUTES AGO ‘സാഹചര്യം ഗുരുതരം: കേരളത്തിൽ വേനൽ കൂടുന്നു, ശൈത്യകാലം ചുരുങ്ങുന്നു; വരാനിരിക്കുന്നത് വലിയ പ്രതിസന്ധി’ Latest News
1 HOUR 19 MINUTES AGO വന്ദേഭാരത് ട്രെയിനിൽ പാമ്പിനെ തുറന്നുവിട്ടു; യുവാവ് അറസ്റ്റിൽ, തെളിവായി സിസിടിവി Latest News
2 HOURS 40 MINUTES AGO പുന്നപ്രയിൽ പതിനാലുകാരിക്ക് ക്രൂരപീഡനം; പിതാവും അടുത്ത ബന്ധുക്കളും അറസ്റ്റിൽ Latest News
VIEW MORE
English Summary:
Kerala Faces Premature Summer: Experts Warn of Extended Heat and Drought