പാലക്കാട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാൻ മാധ്യമങ്ങളിൽ പേരു ചർച്ചയാക്കാൻ പോകുന്നവരെ പരിഗണിക്കേണ്ടെന്ന നിലപാടു സ്വീകരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി പറഞ്ഞു.
What you should read next
‘ചെന്നിത്തലയും സതീശനും പറയുമ്പോൾ ഇല്ലാത്ത പ്രശ്നം ഞാൻ മത്സരിക്കുമെന്ന് പറയുമ്പോൾ ഉണ്ടാകുന്നതെന്ത്?’ Latest News
വിജയഘടകങ്ങൾ പരിഗണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണു സ്ഥാനാർഥികളെ തീരുമാനിക്കുക. സ്വയം സ്ഥാനാർഥിയാകാൻ പോകുന്നവർ മറ്റു നേതാക്കളെ ഇകഴ്ത്തിക്കാണിക്കാൻ നിൽക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. അതേസമയം, കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോൾ വി.ടി.ബൽറാമിനെയും രമ്യ ഹരിദാസിനെയും ‘എക്സ്’ എംഎൽഎ, എംപി എന്ന് അഭിസംബോധന ചെയ്ത അദ്ദേഹം രണ്ടുപേരുടെയും പേരിലെ ‘എക്സ്’ എന്നത് ഉടൻ മാറുമെന്നും പറഞ്ഞു.
What you should read next
അയ്യപ്പസംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ട് തെറ്റാണെന്നു സിപിഎം പറയുന്നത് ഹൈക്കോടതിക്കെതിരായ അഭിപ്രായപ്രകടനമാണ്. ഹൈക്കോടതി ഇടപെടലിനെത്തുടർന്നു സ്പെഷൽ കമ്മിഷണറുടെ ഓഡിറ്റ് റിപ്പോർട്ടിലാണു കൊള്ള പുറത്തുവന്നത്. അതിൽ ഇല്ലാത്ത കാര്യങ്ങൾ എങ്ങനെയാണു പ്രചരിപ്പിക്കാൻ കഴിയുക. ഊരാളുങ്കലിനു ശബരിമലയിൽ എന്താണു കാര്യം? അദ്ദേഹം ചോദിച്ചു.
JUST IN
14 MINUTES AGO രണ്ടുപേരുടെയും പേരിലെ ‘എക്സ്’ ഉടൻ മാറും; പ്രസംഗത്തിനിടെ രണ്ട് നേതാക്കൾ മത്സരിക്കുമെന്ന് ഉറപ്പിച്ച് കെ.സി. വേണുഗോപാൽ Latest News
1 HOUR 43 MINUTES AGO അന്ത്യകർമം കഴിഞ്ഞപ്പോൾ \“പരേതൻ\“ ജീവനോടെ വീട്ടിലെത്തി; അപകടത്തിൽ സർക്കാർ പ്രഖ്യാപിച്ചത് ലക്ഷങ്ങൾ Latest News
1 HOUR 44 MINUTES AGO 27 കിലോഗ്രാം പാരസെറ്റമോൾ, 1.19 ലക്ഷം സിങ്ക് ഗുളികകൾ; ബിഹാറിൽ വ്യാജ മരുന്നു ഫാക്ടറി പൂട്ടി, 9 പേർ പിടിയിൽ Latest News
VIEW MORE
English Summary:
KC Venugopal Warns Against Media-Driven Candidacy: Congress Tightens Candidate Selection Norms in Kerala