search
 Forgot password?
 Register now
search

കർണാടകയിൽ യുവ ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; പ്രതികാര കൊലപാതകമെന്ന് പൊലീസ്, അറസ്റ്റ്

deltin33 2025-10-9 00:50:59 views 1263
  



ബെംഗളൂരു∙ കർണാടകയിലെ ഗംഗാവതിയിൽ ബിജെപി യുവജന വിഭാഗം നേതാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ഗംഗാവതി യുവമോർച്ചയുടെ പ്രസിഡന്റായ വെങ്കിടേഷ് കുറുബ (31) യെയാണ് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു കൊലപാതകം. കത്തിയുമായി എത്തിയ ആളുകൾ വെങ്കിടേഷിനെ ആക്രമിച്ച ശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പ്രദേശത്തെ സിസിടിവി ക്യാമറയിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വെങ്കിടേഷിന്റെ കൊലപാതകത്തിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര അനുശോചനം രേഖപ്പെടുത്തി.  

  • Also Read ജെസിയുടെ ഉമിനീർ നിർണായക തെളിവാകും; പൊലീസിനു മുന്നിൽ സാമിന്റെ ‘പുതിയ കഥ’, സ്ത്രീകളെ കാണാതായതിലും ദുരൂഹത   


അതേസമയം, വെങ്കിടേഷിന്റെത് പ്രതികാര കൊലപാതകമാണെന്ന് കൊപ്പൽ ജില്ലാ പൊലീസ് സൂപ്രണ്ട് റാം എൽ അരസിദ്ദി പറഞ്ഞു. 2003ൽ, ഒരു കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ വെങ്കിടേഷ് പൊലീസിനെ സഹായിച്ചിരുന്നു. അതേ ആളുകൾ തന്നെയാണ് വെങ്കിടേഷിനെ കൊലപ്പെടുത്താനായി എത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വെങ്കിടേഷ് പുലർച്ചെ വരുമെന്ന് മനസിലാക്കിയാണ് പ്രതികൾ ആക്രമണം ആസൂത്രണം ചെയ്തത്. കൊലപാതകം നടത്തിയ സംഘത്തിൽ ഏഴ് മുതൽ എട്ട് വരെ പേരുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. English Summary:
A BJP youth wing leader was brutally murdered in Gangavathi, Karnataka, allegedly a revenge killing. Police have arrested four people in connection with the incident, which was captured on CCTV.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com