കോഴിക്കോട്∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന പ്രചാരണ ജാഥയുടെ വേദിയിൽ വയോധികൻ പണം സംഭാവന നൽകിയ സംഭവത്തിൽ വഴിത്തിരിവ്. ബാലുശ്ശേരിയില്‍ നടന്ന ചടങ്ങിലാണ് മൊയ്തീനെന്നയാൾ ‘പെൻഷന്‍ പണം’ പാർട്ടിക്ക് സംഭാവന നൽകിയത്. പണം വാങ്ങിയ എം.വി.ഗോവിന്ദൻ, സംഭാവന സ്വീകരിച്ചതായി കരുതുക എന്നു പറഞ്ഞശേഷം പണം തിരികെ നൽകുകയായിരുന്നു. നേതാക്കളുടെ നിർദേശപ്രകാരമാണ് പണം നൽകിയതെന്ന് മൊയ്തീൻ പറയുന്ന വിഡിയോ പുറത്തുവന്നതോടെ സിപിഎം വെട്ടിലായി. പിആർ വർക്ക് പാളിയെന്നാണ് സമൂഹമാധ്യമത്തിലെ പരിഹാസം.
What you should read next
‘വിഎസിന്റെ സുരേഷ്, ഇനി കോൺഗ്രസ് സുരേഷ്’; യുഡിഎഫ് സ്വതന്ത്രനായേക്കും Latest News
ഒൻപതാം തീയതിയായിരുന്നു പരിപാടി. വേദിയിലേക്കെത്തിയ മൊയ്തീൻ എം.വി.ഗോവിന്ദനന് പണം കൈമാറി. പക്ഷേ, അതിനുശേഷമുള്ള പ്രതികരണം പാർട്ടിയെ പ്രതിരോധത്തിലാക്കി. ‘‘ നേതാക്കന്‍മാർ പറഞ്ഞു, നിങ്ങളീ പൈസ അയാളുടെ അടുത്ത് കൊടുക്ക്, അയാള് പൈസ തിരിച്ചുതരുമെന്ന്. അതുപോലെ കൊടുത്തു, അയാൾ തിരിച്ചും തന്നു’’– മൊയ്തീന്‍ തുറന്നു പറഞ്ഞു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇത്ര ശുദ്ധനായ ആളെ പിആർ ജോലി ഏൽപിക്കണമായിരുന്നോ എന്നാണ് സമൂഹമാധ്യമങ്ങളിലെ പരിഹാസം.
JUST IN
2 MINUTES AGO ‘മൊയ്തീനേ പണി പാളി’! എം.വി.ഗോവിന്ദന്റെ യാത്രയിലെ സംഭാവനയിൽ ട്വിസ്റ്റ് Latest News
6 MINUTES AGO AI Impact Summit 2026 ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026: സുരക്ഷയ്ക്ക് കാവലായി നിർമിതബുദ്ധി,ഭാവി ചർച്ചയാകുന്ന സെഷനുകൾ; ചിത്രങ്ങൾ കാണാം Technology
15 MINUTES AGO സച്ചിദാനന്ദനെ ഒഴിവാക്കില്ല; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സാഹിത്യ അക്കാദമിയിൽ സർക്കാരിന്റെ ‘സമാധാന നീക്കം’ Latest News
VIEW MORE
English Summary:
MV Govindan Moideen Donation Controversy: The CPM donation controversy escalated after an elderly man named Moideen admitted his contribution during M.V. Govindan\“s march was a staged event. This admission, caught on video, has led to the party being mocked on social media for a PR stunt that backfired.