കാസർകോട് ∙ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന് അറിയപ്പെടുന്ന രേഷ്മയുെട സൃഹൃത്ത് സന്ദേശിന്റേത് (30) തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഞായർ ഉച്ചയ്ക്കാണ് കുഡ്‌ലു മന്നിപ്പാടി ഐശ്വര്യ നിലയത്തിൽ കെ. സന്ദേശിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
What you should read next
ആത്മഹത്യ ചെയ്ത വ്ലോഗറുടെ ആൺസുഹൃത്ത് ജീവനൊടുക്കി; കണ്ടെത്തിയത് വീട്ടിലെ കിടപ്പുമുറിയിൽ Latest News
ഫെബ്രുവരി 9 നാണ് കുഡ്‌ലു ആസാദ് നഗറിലെ വാടകവീട്ടിൽ രേഷ്മ തൂങ്ങിമരിച്ചത്. സന്ദേശും രേഷ്മയും ഒരുമിച്ചായിരുന്നു താമസം. രേഷ്മയുെട മരണത്തിനു പിന്നാലെ സന്ദേശിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിൽ സന്ദേശ് മനോവിഷമത്തിലായിരുന്നു എന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. സന്ദേശും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് സന്ദേശിനെ ചോദ്യം ചെയ്തിരുന്നെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനാവാതെ വിട്ടയച്ചിരുന്നു. ഇയാൾക്ക് പെയിന്റിങ് ജോലിയായിരുന്നു.
ഫെബ്രുവരി 9 ന് രേഷ്മയെ ഫോണിൽ വിളിച്ചിട്ടു കിട്ടാതായപ്പോൾ സന്ദേശ് മറ്റൊരാളോടൊപ്പം വീട്ടിലെത്തി. അപ്പോഴാണ് രേഷ്മയെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഇതോടെ സന്ദേശ് നിലവിളിച്ചു. ബഹളം കേട്ടെത്തിയ അയൽവാസികളാണ് രേഷ്മയെ ആശുപത്രിയിൽ എത്തിച്ചത്. രേഷ്മയുടെ പിതാവ് ആദൂർ ആലന്തടുക്കയിലെ ഗംഗാധരൻ, സഹോദരൻ രതീഷ് എന്നിവർ മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് അന്വേഷണം ശക്തമാക്കി. തുടർന്നാണ് സന്ദേശിനെ കസ്റ്റഡിയിൽ എടുത്തതും ചോദ്യം ചെയ്തു വിട്ടയച്ചതും.
What you should read next
തട്ടിപ്പിനായി മാത്രം കേരളത്തിൽ തുടങ്ങിയത് ഒന്നര ലക്ഷം ബാങ്ക് അക്കൗണ്ട്; 54,000 കോടി നഷ്ടം, ഭീഷണിയായി എഐ വിഡിയോകളും Economy
5 വർഷം മുമ്പായിരുന്നു രേഷ്മയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. ദാമ്പത്യ പ്രശ്നത്തെത്തുടർന്ന് പിന്നീട് ഭർത്താവുമായി അകന്നു. ഈ ബന്ധത്തിൽ 4 വയസ്സുള്ള മകനുണ്ട്. രേഷ്മയുടെ മാതാപിതാക്കൾക്കൊപ്പം ആദൂരിലാണ് കുട്ടി താമസിക്കുന്നത്. സമൂഹ മാധ്യമത്തിൽ സജീവമായ രേഷ്മയ്ക്ക് ഇൻസ്റ്റഗ്രാമിൽ രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ADVERTISEMENT Go AD-FREE
Just in
JUST IN
22 MINUTES AGO ചിന്നു പാപ്പുവിന്റെ സുഹൃത്തിന്റേതും ആത്മഹത്യ; സൈബർ ആക്രമണം തളർത്തിയെന്നു സൂചന Latest News
53 MINUTES AGO Techspectations കേരളത്തിന്റെ സാങ്കേതിക കുതിപ്പിന് വേദിയാകാൻ കൊച്ചി, ലോകമെമ്പാടുമുള്ള ടെക് വിദഗ്‍ധർ ഒന്നിച്ചെത്തും Business News
1 HOUR 1 MINUTE AGO ‘ഗ്രഹനില’ 2008ലെ സാമ്പത്തിക മാന്ദ്യകാലത്തിന് സമാനം; നാളെ ഓഹരി വിപണി തകർന്നടിയുമെന്ന് ‘ജ്യോതിഷ’ പ്രവചനം, നിക്ഷേപകർക്ക് ‘ശനിയുടെ അപഹാരം’? Stock Market
VIEW MORE
English Summary:
Chinnu Papu Boyfriend\“s Death: Chinnu Pappu\“s boyfriend\“s death has been confirmed as a suicide, according to the official post-mortem report for Sandesh (30). He was reportedly under severe mental distress from cyber attacks following the earlier death of the social media influencer, whose real name was Reshma.