search

വട്ടിയൂർക്കാവിൽ ആർ.ശ്രീലേഖ? തീരുമാനം ദേശീയ നേതൃത്വം അറിയിക്കും; ബിജെപി സീറ്റുകളിൽ ധാരണ

LHC0088 1 hour(s) ago views 424
  



തിരുവനന്തപുരം ∙ ബിജെപി സ്ഥാനാർഥി നിർണയ ചർച്ചകളിൽ ചില സീറ്റുകളിൽ ധാരണയായെങ്കിലും പ്രഖ്യാപന കാര്യത്തിൽ തിടുക്കം വേണ്ടെന്നു ദേശീയ നേതൃത്വം നിർദേശം നൽകി. പ്രധാന സീറ്റുകളിൽ ഏകദേശ ധാരണയാക്കുക, ദേശീയ നേതൃത്വത്തിന് കൈമാറുക, കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലും കൂടി ചേർന്നുള്ള പ്രഖ്യാപനം നടത്തുക എന്നതിനാണ് സാധ്യത. എന്നാൽ, സീറ്റ് ഉറപ്പാക്കിയ സ്ഥാനാർഥികൾ ആ മണ്ഡലങ്ങളിൽ സജീവമാകുന്നതിനും നിർദേശിച്ചു.
What you should read next

  • എയിംസ് വരും, അതിന്റെ ക്രെഡിറ്റ് എനിക്കു മാത്രം; പക്ഷേ, എയിംസിന്റെ പേരിൽ വോട്ടു ചോദിക്കാൻ വരില്ല: സുരേഷ് ഗോപി Thrissur
      

         
    •   
         
    •   
        
       


നേമം മണ്ഡലത്തിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി.മുരളീധരൻ, മഞ്ചേശ്വരത്ത് കെ.സുരേന്ദ്രൻ, കാട്ടാക്കടയിൽ പി.കെ.കൃഷ്ണദാസ്, പാലായിൽ ഷോൺ ജോർജ്, തിരുവല്ലയിൽ അനൂപ് ആന്റണി എന്നിവർ പ്രവർത്തനം സജീവമാക്കി. വട്ടിയൂർക്കാവിൽ ആർ.ശ്രീലേഖ മത്സരിച്ചേക്കുമെന്നും ഇതിന് ദേശീയനേതൃത്വം തീരുമാനം അറിയിക്കുമെന്നുമാണു വിവരം.  
What you should read next

  • ‘പറയുന്നത് ശ്രദ്ധിക്കാൻ പാടില്ലെന്ന മട്ട്...’; ചെണ്ട കൊട്ടിയതിൽ അസ്വസ്ഥനായി മുഖ്യമന്ത്രി Latest News
      

         
    •   
         
    •   
        
       


തിരുവനന്തപുരം മണ്ഡലത്തിൽ കരമന ജയൻ, ചെങ്കൽ രാജശേഖരൻ നായർ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ചെങ്ങന്നൂരിൽ സന്ദീപ് വാചസ്പതി, ആറന്മുളയിൽ കുമ്മനം രാജശേഖരൻ എന്നിവർക്കാണ് സാധ്യത. ശോഭാ സുരേന്ദ്രനായി കായംകുളം അല്ലെങ്കിൽ പാലക്കാട് ആണ് പരിഗണിക്കുന്നത്. കാസർകോട്ട് എം.എൽ.അശ്വനിയും ആറ്റിങ്ങലിൽ പി.സുധീറും മത്സരിച്ചേക്കും.

എറണാകുളത്തെ തൃപ്പൂണിത്തുറയിലും ആലുവയിലും ബിജെപി മത്സരിക്കും. ജില്ലയിലെ ചില സീറ്റുകൾ ട്വന്റി 20ക്കു നൽകും. തൃശൂരിൽ എം.ടി.രമേശിനെയാണ് ആദ്യം പരിഗണിച്ചത്. അപ്രതീക്ഷിത സ്ഥാനാർഥിയായി മറ്റാരെങ്കിലും വരാനും സാധ്യതയുണ്ട്. എൻഡിഎ നേതാക്കളായ തുഷാർ വെള്ളാപ്പള്ളിയും സാബു ജേക്കബും മത്സരിക്കുന്ന കാര്യത്തിൽ ദേശീയ നേതൃത്വവുമായി ആലോചിച്ച് തീരുമാനമുണ്ടാകുമെന്നാണു ബിജെപി നേതൃത്വം വിശദീകരിക്കുന്നത്. ADVERTISEMENT Go AD-FREE

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Sreelekha R എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
JUST IN


  • 1 MINUTE AGO   വട്ടിയൂർക്കാവിൽ ആർ.ശ്രീലേഖ ? തീരുമാനം ദേശീയ നേതൃത്വം അറിയിക്കും; ബിജെപി സീറ്റുകളിൽ ധാരണ Latest News
      

         
    •   
         
    •   
        
       

  • 10 MINUTES AGO   എയിംസ് വരും, അതിന്റെ ക്രെഡിറ്റ് എനിക്കു മാത്രം; പക്ഷേ, എയിംസിന്റെ പേരിൽ വോട്ടു ചോദിക്കാൻ വരില്ല: സുരേഷ് ഗോപി Thrissur
      

         
    •   
         
    •   
        
       

  • 33 MINUTES AGO   Live ഇമ്മാനുവൽ മാക്രോ മുംബൈയിൽ; മോദിയുമായി തന്ത്രപ്രധാന ചർച്ചകൾ – വിഡിയോ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
BJP Kerala candidate list: Although a consensus has been reached on some seats during the BJP\“s candidate selection discussions, the national leadership has instructed not to rush the announcement. The likely strategy is to reach a general agreement on the major seats, forward the list to the national leadership, and make a combined announcement along with other states that are also holding elections. However, candidates whose seats have been confirmed have been instructed to become active in their respective constituencies.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161034