ഇടുക്കി ∙ തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശിയായ ജെയ്സ് ബെന്നിയാണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ആഴത്തിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. മറ്റന്നാൾ വിദേശത്തേക്ക് പോകാനിരിക്കെയാണ് ജെയ്സ് ബെന്നി അപകടത്തിൽ മരിച്ചത്.
What you should read next
വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 2 പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം Latest News
View this post on Instagram
A post shared by Manorama Online (@manoramaonline)
അപകടം നടന്ന ഉടനെ ജെയ്സിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാസങ്ങൾക്ക് മുൻപു കലുങ്ക് നിർമാണത്തിനായി റോഡരികിൽ വലിയ കുഴി എടുത്തിരുന്നു. എന്നാൽ നിർമാണം പൂർത്തിയാക്കുകയോ കുഴി കൃത്യമായി മൂടുകയോ ചെയ്യാതെ അധികൃതർ ഇത് അപകടകരമായ രീതിയിൽ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. പലതവണ നാട്ടുകാർ ഈ കുഴി മൂടണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ ഇതിന് നേരെ മുഖം തിരിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
What you should read next
37 MINUTES AGO ശിവരാത്രി ആഘോഷത്തിൽ പങ്കെടുക്കാൻ ക്ഷേത്രത്തിലെത്തി മുസ്‍ലിം എംഎൽഎ; ഗോമൂത്രം തളിച്ച് ബിജെപി Latest News
VIEW MORE
English Summary:
Thodupuzha Accident: A young bike rider has died after falling into a pit on the roadside at Muthalakodam, near Thodupuzha. The deceased has been identified as Jees Benny, a native of Muthalakodam. The bike reportedly lost control and fell into a deep pit on the side of the road. Jees Benny died in the accident just as he was scheduled to go abroad the day after tomorrow.