സ്വർണവില കേരളത്തിൽ കൂടുതൽ ഇടിയാൻ വഴിയൊരുക്കി രാജ്യാന്തര വിപണിയിൽ വൻ വീഴ്ചയിലേക്ക്. ഇന്ന് രാവിലെ പവന് 1,000 രൂപയിലധികം ഇടിഞ്ഞുകഴിഞ്ഞു. ആഭരണപ്രിയർക്ക് ഇന്ന് കൂടുതൽ സന്തോഷിക്കാനുള്ള സാധ്യതയാണ് രാജ്യാന്തര ട്രെൻഡ് നൽകുന്നത്. കേരളത്തിൽ രാവിലെ വില നിശ്ചയിച്ചപ്പോൾ രാജ്യാന്തരവില ഔൺസിന് 4,900 ഡോളറിന് മുകളിലായിരുന്നു. പിന്നീടത് 4,800 നിലവാരത്തിലേക്ക് താഴ്ന്നിട്ടുണ്ട്. ഇതാണ് ട്രെൻഡ് എങ്കിൽ ഇന്ന് ഉച്ചയ്ക്ക് വില കേരളത്തിൽ കൂടുതൽ ഇടഞ്ഞേക്കും.
ALSO READ
- പാക്കിസ്ഥാനികൾക്ക് ഇരട്ട പ്രഹരം! ഇന്ത്യയോട് ദയനീയമായി തോറ്റ സങ്കടത്തിലിരിക്കേ പ്രധാനമന്ത്രിയുടെ വക ഷോക്ക്! Economy
അമേരിക്കൻ ഡോളറിന്‍റെ വിനിമയ നിരക്ക് മെച്ചപ്പെട്ടതും വിപണിയിലെ ലാഭമെടുപ്പും വില കുറയാനുള്ള മറ്റു കാരണങ്ങളാണ്. പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്‍റെ പ്രകടനം അളക്കുന്ന ഡോളർ സൂചിക രണ്ട് ശതമാനം കൂടി 97.15ലെത്തി. ഇതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവും വർധിച്ചു. ഇന്നലെ 4,993ൽ ക്ലോസ് ചെയ്ത സ്വർണം ഇന്ന് ഔൺസിന് 4,932 വരെ താഴ്ന്നു. നിലവിൽ 1.5 ശതമാനം നഷ്ടത്തിൽ 4,952 ഡോളർ എന്ന നിലയിലാണ്. വിലയിലെ ചാഞ്ചാട്ടം ഇനിയും തുടരുമെന്നാണ് വിദഗ്‍ധർ പറയുന്നത്.
പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ചൈനീസ് വിപണിയിൽ സ്വര്‍ണ വ്യാപാരം നടക്കാത്തതും വിലയെ ബാധിച്ചെന്നാണ് വിലയിരുത്തൽ. ചൈനീസ് വിപണിയിലെ അനിയന്ത്രിത വ്യാപാരമാണ് സ്വർണവിസല ഉയർത്തുന്നതെന്ന് കഴിഞ്ഞ ദിവസം യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്‍റ് ആരോപിച്ചിരുന്നു. View this post on Instagram
A post shared by Manorama Online (@manoramaonline)
ഇറാൻ – യുഎസ് സമാധാന ചർച്ചകൾ നടക്കുന്നതും സ്വർണ വിലയിൽ മാറ്റമുണ്ടാക്കി. ഇന്ന് ജനീവയിലാണ് ഇരുവിഭാഗവും പങ്കെടുക്കുന്ന രണ്ടാം ഘട്ട സമാധാന ചർച്ച നടക്കുന്നത്. യുഎസും ഇറാനും സമവായത്തില്‍ എത്തിയാൽ സ്വർണവില വീണ്ടും ഇടിയും. കേരളത്തിലും സ്വർണവില കുറഞ്ഞത് ആഭരണ പ്രേമികൾക്ക് ആശ്വാസമായി. ഗ്രാമിന് 140 രൂപ ഇടിഞ്ഞ് 14,200 രൂപയായി. പവന് 1,120 രൂപ കുറഞ്ഞ് 1,13,600 രൂപയിലുമെത്തി. രണ്ടു ദിവസത്തിനിടെ പവന് 2,080 രൂപയാണ് കുറഞ്ഞത്.
What you should read next
- LIVE സമാധാന ചർച്ചകൾക്കിടെ ഇറാന്‍റെ സൈനിക അഭ്യാസം, ഹോർമുസിൽ ആശങ്ക; വിപണികൾ ജാഗ്രതയിൽ, ഇടിഞ്ഞ് സ്വർണം, ക്രൂഡ് ഓയിൽ \“കത്തി\“ Stock Market
ADVERTISEMENT Go AD-FREE
കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണവില ഗ്രാമിന് 115 രൂപ കുറഞ്ഞ് 11,735 രൂപയിലെത്തി. ഒരു പവൻ 18 കാരറ്റ് സ്വർണം വാങ്ങാൻ 93,880 രൂപ മതിയാകും. ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണം 11,670 രൂപയ്ക്കും വിൽക്കുന്നുണ്ട്. വെള്ളി വില ഗ്രാമിന് 8 രൂപ കുറഞ്ഞ് 260 രൂപയിലെത്തി. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 10 ശതമാനം പണിക്കൂലി സഹിതം ഏകദേശം 1,28,750 രൂപയെങ്കിലും വേണ്ടി വരും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT Go AD-FREE English Summary:
Gold prices are dropping as the US dollar rises, with Iran-US talks poised to be crucial for future stability |