കൊച്ചി ∙ ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാം ഇ.ഡിക്ക് മുന്നിൽ ഹാജരായി. 11 മണി കഴിഞ്ഞാണ് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ നടൻ എത്തിയത്. ശബരിമല എന്ന് പറയുന്നത് മലയാളികളെ സംബന്ധിച്ച് പ്രത്യേക വികാരമാണെന്ന് ജയറാം പറഞ്ഞു.
What you should read next
LIVE യുവതീപ്രവേശം: സർക്കാർ നിലപാട് മാർച്ച് 14 നകം വേണം; നിലപാടിൽ മാറ്റമില്ലെന്ന് എൻഎസ്എസ് Latest News
‘‘എത്രയോ ക്ഷേത്രങ്ങളുണ്ടെങ്കിലും ശബരിമല ഓരോ ഭാരതീയനും അവർ എത്തുന്ന പുണ്യസ്ഥലമാണ്. കൊള്ള നടന്നിട്ടുണ്ടെങ്കിൽ അവരെ വെളിച്ചത്തു കൊണ്ടുവരാൻ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. 38 വർഷത്തോളമായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ഓരോ പരിപാടിക്കും ആദ്യം ക്ഷണിക്കുന്നത് എന്നെയാണ്. പലയിടത്തും പോയിട്ടുണ്ട്. അങ്ങനെയാണ് ഇവിടെയും പോയത്.
സത്യം വെളിച്ചത്തു വരണം. കാര്യങ്ങൾ ചോദിച്ചറിയാനാണ് എന്നെ വിളിപ്പിച്ചത്. എല്ലാം ഭംഗിയായി പര്യവസാനിക്കട്ടെ. കുടുങ്ങാനുള്ളവർ കുടുങ്ങട്ടെ. അയ്യപ്പൻ അവരെ വെറുതെ വിടുമോ. അമ്പത് വർഷമായി ശബരിമലയിൽ പോകുന്നയാളാണ് ഞാൻ’’ – ജയറാം പറഞ്ഞു.
JUST IN
48 SECONDS AGO ‘കുടുങ്ങാനുള്ളവർ കുടുങ്ങട്ടെ, അയ്യപ്പൻ അവരെ വെറുതെ വിടുമോ’: ഇ.ഡിക്ക് മുന്നിൽ ജയറാം Latest News
15 MINUTES AGO എപ്സ്റ്റീൻ ഫയലിൽ ഇന്ത്യൻ പെൺകുട്ടി; നഷ്ടപരിഹാരം നൽകാൻ ശ്രമം Latest News
VIEW MORE
English Summary:
Sabarimala Gold Robbery: Actor Jayaram\“s ED questioning took place in Kochi regarding the Sabarimala gold robbery case, where he appeared before the Enforcement Directorate. The veteran actor expressed his deep connection to Sabarimala and his hope that the culprits would be brought to justice.