search

എടപ്പാൾ ഉടൻ വണ്ടി പൊളിക്കും! ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റജിസ്ട്രേഡ് വാഹന സ്‌ക്രാപ്പിങ് കേന്ദ്രത്തിന് ഗണേഷ് കുമാർ തറക്കല്ലിട്ടു

LHC0088 1 hour(s) ago views 518
  



എടപ്പാൾ ∙ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന റജിസ്ട്രേഡ് വെഹിക്കിൾ സ്‌ക്രാപ്പിങ് ഫെസിലിറ്റി (ആർവിഎസ്എഫ്) പദ്ധതിയുടെ ഭാഗമായി, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റജിസ്ട്രേഡ് വാഹന സ്‌ക്രാപ്പിങ് കേന്ദ്രമായ കെഎസ്ആആർടിസി-സിംകോ ആർവിഎസ്എഫ് സംയുക്ത സംരംഭത്തിന് കെ.ബി.ഗണേഷ്‌ കുമാർ തറക്കല്ലിട്ടു. സംസ്ഥാനത്ത് വാഹന റീസൈക്ലിങ് മേഖലയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഈ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.  

നിലവിലെ നിയമ പ്രകാരം 15 വർഷം കഴിഞ്ഞാൽ വാഹനത്തിന്റെ കാലാവധി തീരും. വീണ്ടും ഫിറ്റ്നസ് വാങ്ങണം. ഫിറ്റ്നസ് ലഭിച്ചില്ലെങ്കിൽ ഇത് നിയമപരമായി സ്ക്രാപ് ആക്കി സർട്ടിഫിക്കറ്റ് വാങ്ങണം. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് നൽകാൻ അധികാരമുള്ള കേരളത്തിലെ ആദ്യ സ്ഥാപനത്തിനാണ് കണ്ടനകം കെഎസ്ആർടിസിയിൽ തുടക്കം കുറിക്കുന്നത്. സിംകോ ആർവിഎസ്എഫ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പദ്ധതി ആരംഭിക്കുന്നത്. പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി തുടങ്ങിയ 5 ജില്ലകളാണ് എടപ്പാൾ കേന്ദ്രത്തിന്റെ പ്രവർത്തന പരിധിയിൽ ഉൾപ്പെടുക.  

ഈ ജില്ലകളിലെ വാഹന ഉടമകൾക്ക് കൂടുതൽ സൗകര്യപ്രദമായി സേവനം ലഭ്യമാക്കുന്നതിനായി കെഎസ്ആർടിസി-സിംകോ ആർവിഎസ്എഫ് തന്നെ നിയന്ത്രിക്കുന്ന അധികൃത കലക്‌ഷൻ സെന്ററുകൾ കേന്ദ്രങ്ങളിൽ ഉടൻ ആരംഭിക്കും.  3 ഏക്കർ ഭൂമിയിൽ 30 കോടി രൂപ ചെലവിൽ ആണ് കേന്ദ്രം നിർമിക്കുന്നത്. ആദ്യ വർഷം തന്നെ ഏകദേശം 300 കോടി രൂപയുടെ വാർഷിക ടേണോവർ ലക്ഷ്യമിടുന്നതായും ഡയറക്ടർ ബിനു കൃഷ്ണൻ അറിയിച്ചു. സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റി (സിഒഡി) സംവിധാനം വഴി പുതിയ വാഹനം വാങ്ങുമ്പോൾ നികുതി ഇളവുകളും മറ്റ് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ലഭ്യമാകുമെന്ന് ഡയറക്ടർ സന്ദീപ് കൃഷ്ണൻ പറഞ്ഞു.

കെ.ടി.ജലീൽ എംഎൽഎ അധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗായത്രി, കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. പ്രമോദ് ശങ്കർ, സിംകോ ആർവിഎസ്എഫ് ഡയറക്ടർമാരായ ബിനു കൃഷ്ണൻ, സന്ദീപ് കൃഷ്ണൻ, ഫാസിൽ ഹബീബ്, വാർഡ് മെംബർ സി.വി.സന്ധ്യ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ടി.പി.ശ്രീജിത്ത്, കെഎസ്ആർടിസി ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി.പ്രദീപ് കുമാർ, അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം.ഷറഫ് മുഹമ്മദ്, ജനറൽ മാനേജർ ഉല്ലാസ് ബാബു, കെ.സന്തോഷ്, കെ.ജെ.ശ്രീഹരി, പി.വി.ദിനേശ്, എ.വി.നിധു, വർക്സ് മാനേജർ വി.കെ.സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. ADVERTISEMENT Go AD-FREE English Summary:
A major Registered Vehicle Scrapping Facility (RVSP) has been inaugurated in Edappal, Kerala, marking a significant milestone in the state\“s vehicle recycling sector. This facility, a joint venture between KSRTC and SIMCO RVSP, is the largest of its kind in South India and aims to streamline the process for vehicles reaching the end of their lifespan.
like (0)
LHC0088Forum Veteran

Related threads

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162843