കോട്ടയം∙ കാഴ്ചയിൽ കത്രിക പോലെ, പ്രവർത്തനം രക്തക്കുഴലുകളെ ബന്ധിച്ച് രക്തപ്രവാഹം തടയൽ. ശസ്ത്രക്രിയയ്ക്കിടെ ആലപ്പുഴ പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ വയറ്റിൽ മറന്നു വച്ച മൊസ്കിറ്റോ ആർട്ടറി ഫോർസെപ്സ് എന്ന കത്രിക ശസ്ത്രക്രിയകൾക്ക് അനിവാര്യമായ ഉപകരണങ്ങളിലൊന്നാണ്. ആരോഗ്യ പ്രവർത്തകർ ഫോർസെപ്സ് എന്ന് സാങ്കേതികമായി പറയുമ്പോഴും എല്ലാം കൊണ്ടും കത്രിക പോലെയാണ് ഉപകരണം. ആശുപത്രികളിൽ ശസ്ത്രക്രിയയ്ക്കു ശേഷം കത്രിക മറന്നു വയ്ക്കുന്ന സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്. അപ്പോഴും ഉപകരണം കത്രികയാണോ ഫോർസെപ്സ് ആണോ എന്ന തർക്കം ഉയർന്നിരുന്നു. തമിഴിലെ മുറിക്കുക എന്നർഥമുള്ള കത്രിക്കൽ എന്ന വാക്കിൽ നിന്നാകാം കത്രിക എന്ന വാക്കു വന്നതെന്ന് ശബ്ദതാരാവലി പറയുന്നു. കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിലും ഫോർസെപ്സ് എന്ന കത്രികയാണ് കണ്ടെത്തിയത്. ആരോഗ്യ പ്രവർത്തകർ ഫോർസെപ്സ് എന്നു പറയുമ്പോഴും കത്രികയുടെ ആകൃതിയുള്ള ഫോർസെപ്സ് സമൂഹത്തിൽ കത്രികയാണ്.
What you should read next
Live അത് കത്രികയല്ല, വയറിൽ കുടുങ്ങിയാലും പ്രശ്നമില്ലെന്ന് ഡോക്ടർ; തൊഴിലിനോടുള്ള അനാദരവെന്ന് ആരോഗ്യമന്ത്രി Latest News
എന്താണ് ആർട്ടറി ഫോർസെപ്സ്
ആർട്ടറി ഫോർസെപ്സ് കത്രികയല്ല. രൂപത്തിൽ കത്രികയോട് സാമ്യമുണ്ടെങ്കിലും കത്രിക പോലെ മൂർച്ചയുള്ളതോ മുറിവുണ്ടാക്കാൻ കഴിയുന്നതോ അല്ല ഇവയെന്ന് പ്രമുഖ ആരോഗ്യ പ്രവർത്തകൻ ഡോ. എൻ.എം. അരുൺ പറഞ്ഞു. ‘ ശസ്ത്രക്രിയയ്ക്കിടെ ചെറു രക്തക്കുഴലുകളെ അമർത്തിപ്പിടിക്കാൻ (Clamping) ഉപയോഗിക്കുന്ന ഉപകരണമാണിത്. ശസ്ത്രക്രിയക്കിടെ ഉണ്ടാകുന്ന രക്തപ്രവാഹം തടയാനും ടിഷ്യുകളെയും ചെറുധമനികളെയും നീക്കി വയ്ക്കാനുമെല്ലാം ആർട്ടറി ഫോർസെപ്സ് ഉപയോഗിക്കും. ഒരു ശസ്ത്രക്രിയക്കിടെ എട്ട് മുതൽ പത്ത് വരെയോ അതിൽ അധികമോ ആർട്ടറി ഫോർസെപ്സുകൾ ഉപയോഗിക്കും. ശസ്ത്രക്രിയയുടെ സ്വഭാവമനുസരിച്ച് ഇവയുടെ എണ്ണം കൂടുകയും കുറയുകയും ചെയ്യും. 9 സെന്റിമീറ്റർ മുതൽ 12.5 സെന്‍റിമീറ്റർവരെയാണ് ഇവയുടെ നീളം. മൊസ്കിറ്റോ ആർട്ടറി ഫോർസെപ്സ് എന്നാണ് ഈ ശസ്ത്രക്രിയ ഉപകരണത്തിന്റെ മറ്റൊരുപേര്. കൊതുകിനെ പോലെ സ്പർശനം പോലും അറിയാതെ പ്രവർത്തിക്കുന്നതിനാലാകാം ഇത്തരത്തിലൊരു പേരുവന്നതെന്ന് പറയുന്നു. ഭാരം കുറഞ്ഞ, ലോക്കിങ്ങ് മെക്കാനിസം ഉള്ള ഇവ ശസ്ത്രക്രിയ കഴിയും വരെ രക്തക്കുഴലുകളിൽ നിന്നുള്ള രക്തപ്രവാഹം തടയും. ശസ്ത്രക്രിയ കഴിഞ്ഞ് നീക്കം ഫോർസെപ്സ് നീക്കം ചെയ്യുമ്പോഴേക്കും ആ രക്തപ്രവാഹത്തെ തടഞ്ഞിട്ടുണ്ടാകും ഇവ.
ഗോസുകളും ആർട്ടറി ഫോർസെപ്സും
നേരത്തെ ഗോസ് വായിൽ കുടുങ്ങി അപകടമുണ്ടായിട്ടുണ്ട്. ‘ ശസ്ത്രക്രിയയ്ക്കിടെയുള്ള രക്തപ്രവാഹം തടയാൻ ആർട്ടറി ഫോർസെപ്സിനൊപ്പം ഗോസുകളും ഉപയോഗിക്കും. ഗോസ് (Gauze) കോട്ടൺ തുണികൊണ്ടുള്ള ശസ്ത്രക്രിയക്കിടെ ഉപയോഗിക്കുന്നതാണ്. ഇവ രണ്ടിനും കൃത്യമായ എണ്ണം ഉണ്ടായിരിക്കും. എത്ര ഗോസും ആർട്ടറി ഫോർസെപ്സും മറ്റ് ശസ്ത്രക്രിയാ ഉപകരണങ്ങളും ഉപയോഗിച്ചിട്ടുണ്ട് എന്നതിന് കണക്കുകൾ ഉണ്ട്. അതിനായി തന്നെ ഒരു സ്റ്റാഫിനെയും നിയോഗിക്കും. ‘ഫ്ലോർ നഴ്സ്’ എന്നാണ് ഇവരെ പറയുക. ശസ്ത്രക്രിയക്കിടെ ഡോക്ടർക്ക് ഫോർസെപ്സ് നൽകുന്നതിന്റെയും ശസ്ത്രക്രിയക്ക് ശേഷവും ഇവയുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിവയ്ക്കണം (മനകണക്കല്ല) എന്നതാണ് ചട്ടം, ഡോ. അരുൺ പറഞ്ഞു. ഉഷ ജോസഫ്, ഹർഷിന (ചിത്രം: മനോരമ)
‘ ശരീരത്തിൽ മറ്റേതൊരു ഫോറിൻ ബോഡിയെയും പോലെ തന്നെ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് ആർട്ടറി ഫോർസെപ്സും. കാരണം അവ മറന്നുവയ്ക്കേണ്ടത് അല്ല എന്നതുതന്നെ. രക്തക്കുഴലിനെ ലോക്ക് ചെയ്താകും മിക്കവാറും ഇവയുടെ പൊസിഷൻ എങ്കിലും ഏതെങ്കിലും തരത്തിലുള്ള നീക്കം സംഭവിക്കാനും ഏറെക്കാലം ശരീരത്തിൽ ഇരുന്നാൽ ഇവയ്ക്ക് മേൽ കലകൾ വളർന്ന് വലിച്ചിൽ പോലുള്ള വേദനയുണ്ടാകാനും സാധ്യതയുണ്ട്. പതിനായിരം ശസ്ത്രക്രിയക്കിടെ ഒന്ന് എന്ന കണക്കിൽ അപൂർവമായി ഗോസുകൾ ശരീരത്തിൽ കുടുങ്ങാറുണ്ട്. എന്നാൽ ഫോർസെപ്സിനെ മറന്ന് വയ്ക്കാനുള്ള സാധ്യത വിരളമാണ്. ശസ്ത്രക്രിയയിലൂടെ ഇതിനെ നീക്കം ചെയ്ത് കഴിഞ്ഞാൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വിരളമാണ്. എന്നാൽ ഇത് ശരീരത്തിന് അകത്ത് കുടുങ്ങിക്കിടക്കുന്നു എന്ന് അറിയാൻ ഉള്ള അവസരം കുറവാണ്. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നവുമായി ബന്ധപ്പെട്ട് ഉള്ള ചികിത്സയ്ക്കിടെ ഉള്ള സ്കാനിങ്ങിലോ എക്സറേയിലോ മാത്രമെ ഇതിന്റെ സാന്നിധ്യം അറിയാൻ കഴിയൂ’– ഡോ. അരുൺ പറഞ്ഞു. ADVERTISEMENT Go AD-FREE
Just in
JUST IN
32 SECONDS AGO ‘കൊതുകിനെ പോലെ സ്പർശനം പോലും അറിയാതെ പ്രവർത്തിക്കും’ ! എന്താണ് വയറ്റിൽ മറന്നു വച്ച ‘ഫോർസെപ്സ്’ എന്ന കത്രിക ? Latest News
18 MINUTES AGO തിരുവനന്തപുരം മൃഗശാലയിലെ വെള്ളക്കടുവ ‘മലർ’ ചത്തു; മരണകാരണം പ്രായാധിക്യത്താൽ ഉണ്ടാകുന്ന മൾട്ടിപ്പിൾ ഓർഗൻ ഫെയ്‌ലുവർ Thiruvananthapuram
23 MINUTES AGO ‘വൈക്കം ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സോളാർ വാട്ടർ ട്രാൻസ്പോർട്ട് സ്റ്റേഷൻ; സോളാർ ബോട്ടുകളിൽ എസി സൗകര്യം ഉടൻ’ Kottayam
VIEW MORE
English Summary:
What are Artery Forceps : Artery forceps, a crucial surgical instrument, have been the subject of controversy due to repeated instances of being accidentally left inside patients\“ bodies after operations, raising concerns about medical negligence and highlighting the need for improved protocols in government hospitals.