കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിലെ ഹോം മത്സരത്തിനു തൊട്ടുമുൻപ് കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിസന്ധിയിലാക്കി കലൂര്‍ സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎ. കൊച്ചിയിലെ ആദ്യ ഹോം മത്സരം ഞായറാഴ്ച നടക്കാനിരിക്കെ സ്റ്റേഡിയത്തിന് വാടക ഇനത്തിൽ നൽകുന്ന തുക കൂട്ടണമെന്നു ജിസിഡിഎ എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. ഈ സീസണിൽ ഒരു മത്സരത്തിന് രണ്ടു കോടി രൂപ മതിയെന്നായിരുന്നു ജിസിഡിഎ നേരത്തേ പറഞ്ഞിരുന്നത്.
- ഇന്ത്യ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ഫൈനലിൽ; സെമിയിൽ പാക്കിസ്ഥാനെ കീഴടക്കി ബംഗ്ലദേശ് വരുന്നു Cricket
എന്നാൽ 4.20 കോടി രൂപ ഒരു മത്സരത്തിനു വേണമെന്നാണ് ജിസിഡിഎയുടെ പുതിയ നിലപാട്. ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സുമായി ചർച്ചകൾ തുടരുകയാണ്. വാടകയുടെ കാര്യത്തിൽ ശനിയാഴ്ച തന്നെ അന്തിമ തീരുമാനം വരുമെന്നാണ് പുറത്തുവരുന്ന വിവരം. ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രന്‍ പിള്ളയാണ് വാർത്താ സമ്മേളനത്തിൽ സ്റ്റേഡിയം വാടക വെട്ടിക്കുറച്ചതായി അവകാശപ്പെട്ടത്.
നേരത്തെ വാടക താങ്ങാൻ കഴിയാതെ കൊച്ചി ഉപേക്ഷിച്ച് കുറഞ്ഞ വാടകയുള്ള കോഴിക്കോട്ടേക്ക് പോകാനൊരുങ്ങിയ ബ്ലാസ്റ്റേഴ്സിനെ ഇവിടെ പിടിച്ചു നിർത്താൻ കൂടിയാണ് വാടക കുറച്ചത്. എന്നാൽ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. ഫെബ്രുവരി 22 മുതല്‍ മേയ് മാസം വരെയുള്ള സമയങ്ങളിലാണ് 9 മത്സരങ്ങൾ നടക്കുക.
- സഞ്ജു അത്ര മികച്ച ഫോമിലല്ല, റൺസില്ല, അഭിഷേക് തന്നെ സിംഗിൾ എടുത്തു കളിക്കട്ടെ: ആവശ്യവുമായി മുൻ ഇന്ത്യൻ താരം Cricket
ഒട്ടേറെ ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നേരിട്ടാണ് ഇത്തവണ ഐഎസ്എൽ സംഘടിപ്പിക്കുന്നത്. മെസിയും അർജന്റീനയും കൊച്ചിയിലെത്തുമെന്ന പ്രതീക്ഷയിൽ സ്റ്റേഡിയം നവീകരിച്ചതിനു ശേഷമുള്ള ആദ്യമത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന്റേത്. സ്റ്റേഡിയം മത്സര സജ്ജമാക്കാനുള്ള ഒരുക്കങ്ങള്‍ കൊച്ചിയിൽ തുടരുകയാണ്. ADVERTISEMENT Go AD-FREE English Summary:
Kerala Blasters Faces Stadium Rent Hike Ahead of ISL Home Opener |
|