കണ്ണൂർ ∙ കേരളത്തിൽ നിർബന്ധിച്ച് ആരെയും ബീഫ് കഴിപ്പിക്കുന്നത് അറിയില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. സിനിമ ബിജെപിയുടേതല്ല, അതിനാൽ നിലപാട് പറയാനുമില്ല. സിനിമയെ സിനിമയായി കണ്ടാൽ മതി. സിനിമയിൽ വരുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കുന്നില്ലല്ലോ. കേരളം എങ്ങനെയാണെന്ന് കേരളത്തിലെ ആൾക്കാർക്ക് അറിയാം. കേരളത്തിൽ മത തീവ്രവാദമുൾപ്പെടെ എതിർക്കപ്പെടേണ്ട പലതുമുണ്ട്. അതിനെ രാഷ്ട്രീയമായി എതിർക്കുമെന്നും എം.ടി. രമേശ് പറഞ്ഞു.
What you should read next
‘കുട്ടികളുടെ ഡിഎൻഎ ടെസ്റ്റ് ആവശ്യപ്പെട്ടു; ഭർതൃ വീട്ടുകാർ സമ്മർദത്തിലാക്കി’ Latest News
ഇഷ്ടമില്ലാത്ത സിനിമ പ്രദർശിപ്പിക്കില്ല എന്നത് സിപിഎമ്മിന്റെ രീതിയാണ്. സിനിമ കാണരുതെന്ന് പറയാൻ മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും. സിനിമ കാണാനും കാണാതിരിക്കാനും അവകാശമുണ്ട്. വിവാദം ഉണ്ടാക്കി സിനിമ വിജയിപ്പിക്കുന്നതിന് പിആർ വർക്കുകൾ നടക്കുന്നുണ്ടെന്നും രമേശ് പറഞ്ഞു.
What you should read next
കണ്ടെത്താനായില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; കോടതിയില്‍ നേരിട്ടത്തി ജാമ്യം എടുത്ത് മന്ത്രി Latest News
ശബരിമല സ്വർണക്കൊള്ളക്കേസിൽ സംസ്ഥാന സർക്കാർ പ്രതിപക്ഷത്തെ ബ്ലാക് മെയിൽ ചെയ്തു നിർത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതോടെ ശബരിമല സ്വർണക്കൊള്ളക്കേസിൽ കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ നിന്നു പ്രതിപക്ഷനേതാവ് പിന്നാക്കം പോയി. അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു ശേഷം ഒരക്ഷരം പ്രതിപക്ഷ നേതാവ് മിണ്ടിയിട്ടില്ല.
ശബരിമല സ്വർണക്കൊള്ളക്കേസിൽ സംസ്ഥാന സർക്കാർ ഉടുമുണ്ട് അഴിഞ്ഞു നിൽക്കുകയാണ്. സിപിഎം ആഗ്രഹിച്ചതു പോലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ. തന്ത്രിയെ എന്തിന് അറസ്റ്റ് ചെയ്തു എന്ന കാര്യത്തിൽ പ്രത്യേക അന്വേഷണ സംഘം നിലപാട് വ്യക്തമാക്കണമെന്നും എം.ടി. രമേശ് ആവശ്യപ്പെട്ടു. ADVERTISEMENT Go AD-FREE
JUST IN
1 MINUTE AGO ‘കേരളത്തിൽ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് അറിയില്ല; സിനിമ ബിജെപിയുടേതല്ല’ Latest News
26 MINUTES AGO കണ്ടെത്താനായില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; കോടതിയില്‍ നേരിട്ടത്തി ജാമ്യം എടുത്ത് മന്ത്രി Latest News
27 MINUTES AGO ‘കുട്ടികളുടെ ഡിഎൻഎ ടെസ്റ്റ് ആവശ്യപ്പെട്ടു; ഭർതൃ വീട്ടുകാർ സമ്മർദത്തിലാക്കി’ Latest News
VIEW MORE
English Summary:
M.T. Ramesh: BJP State General Secretary M.T. Ramesh stated that he is not aware of anyone in Kerala being forced to eat beef.