search

മത്സരപരീക്ഷ എഴുതണം, ഡോക്ടറാകാൻ നിർബന്ധം; അച്ഛനെ വെടിവച്ചു കൊന്ന് മകൻ, സഹോദരി സാക്ഷി

cy520520 1 hour(s) ago views 776
  



ല്കനൗ ∙ ഉത്തർപ്രദേശിലെ ആഷിയാനയിൽ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. മരുന്നുകച്ചവടവും മദ്യവ്യാപാരവും നടത്തിയിരുന്ന മൻവേന്ദ്ര സിങ്ങിനെയാണ് (49) മകൻ അക്ഷത് പ്രതാപ് സിങ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച മുതൽ മൻവേന്ദ്ര സിങ്ങിനെ കാണാനില്ലായിരുന്നു.  
What you should read next

  • സൈന്യവുമായി ഏറ്റുമുട്ടൽ; ലഹരിമരുന്ന് മാഫിയ തലവൻ എൽ മെൻചോയെ വധിച്ചു Latest News
      

         
    •   
         
    •   
        
       


പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ ബാരലിൽ നിന്ന് മൃതദേഹഭാഗങ്ങൾ കണ്ടെത്തുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മകൻ കുറ്റം സമ്മതിക്കുകയുമായിരുന്നു. മത്സരപരീക്ഷകൾ എഴുതി ഡോക്ടറാകാൻ പിതാവ് നിർബന്ധിച്ചതാണ് കൊലപാതകത്തിനു കാരണം. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ പതിവായി തർക്കമുണ്ടായിരുന്നു.

വെള്ളിയാഴ്ച വൈകിട്ടും നടന്ന തർക്കത്തിനൊടുവിൽ അക്ഷത് പിതാവിനെ വെടിവച്ചു കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം കഷണങ്ങളാക്കി മാറ്റി. ഇത് കണ്ട സഹോദരിയെ അക്ഷത് ഭീഷണിപ്പെടുത്തി നിശബ്ദയാക്കുകയായിരുന്നു. ഫൊറൻസിക് സംഘം വീട്ടിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. അക്ഷത് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വിക്രാന്ത് വീർ അറിയിച്ചു.
JUST IN


  • 2 MINUTES AGO   മത്സരപരീക്ഷ എഴുതണം, ഡോക്ടറാകാൻ നിർബന്ധം; അച്ഛനെ വെടിവച്ചു കൊന്ന് മകൻ, സഹോദരി സാക്ഷി Latest News
      

         
    •   
         
    •   
        
       

  • 7 MINUTES AGO   അധികാരത്തിൽ പങ്ക് ചോദിക്കരുത്, കോൺഗ്രസിനു കർശന നിർദേശവുമായി ഡിഎംകെ; മത്സരിക്കാൻ 25 സീറ്റ് Latest News
      

         
    •   
         
    •   
        
       

  • 11 MINUTES AGO   ഉറ്റവരായ 5 പേരെ 6 മണിക്കൂറിനുള്ളിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തി; കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് ഒരാണ്ട് Thiruvananthapuram
      

         
    •   
         
    •   
        
       
VIEW MORE
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162403