search

അധികാരത്തിൽ പങ്ക് ചോദിക്കരുത്, കോൺഗ്രസിനു കർശന നിർദേശം; മത്സരിക്കാൻ 25 സീറ്റ്

cy520520 1 hour(s) ago views 695
  



ചെന്നൈ ∙ അധികാരത്തിൽ പങ്കെന്ന വിഷയം ഇനി ഉന്നയിക്കരുതെന്ന കർശന നിർദേശം കോൺഗ്രസിനു നൽകി ഡിഎംകെ. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ നേരിൽക്കണ്ട് തുടക്കമിട്ട ചർച്ചകൾക്കു പിന്നാലെ, തമിഴ്നാട് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു ചുമതല വഹിക്കുന്ന ഗിരീഷ് ചോടങ്കർ നടത്തിയ ചർച്ചയിലാണ് വിട്ടുവീഴ്ചയില്ലെന്നു ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി എംപി വ്യക്തമാക്കിയത്. സഖ്യത്തിലെ പ്രധാന കക്ഷിയായ കോൺഗ്രസ് 39 സീറ്റും 2 രാജ്യസഭാ സീറ്റുകളും ആവശ്യപ്പെട്ടെന്ന് സൂചനയുണ്ട്. എന്നാൽ, കഴിഞ്ഞ തവണ നൽകിയ 25 സീറ്റുകളും ഒരു രാജ്യസഭാ സീറ്റും മാത്രമേ ഇത്തവണയും നൽകാനാകൂവെന്ന് ഡിഎംകെ വ്യക്തമാക്കി.
What you should read next

  • ‘കളിക്കാൻ നിന്നാൽ ഇതിലും വലിയ തീരുവയും പ്രത്യാഘാതങ്ങളും’; രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ട്രംപ് Latest News
      

         
    •   
         
    •   
        
       


ഇതിനിടെ, മുസ്‌ലിം ലീഗ്, എംഡിഎംകെ, മനിതനേയ മക്കൾ കക്ഷി എന്നിവരുമായുള്ള ആദ്യഘട്ട ചർച്ച പൂർത്തിയായി. ലീഗും മനിതനേയ മക്കൾ കക്ഷിയും 5 വീതം സീറ്റ് ആവശ്യപ്പെട്ടു. എന്നാൽ, ലീഗിനു പരമാവധി 2 സീറ്റുകൾ മാത്രമേ ഇത്തവണ നൽകാനാകൂവെന്ന് ഡിഎംകെ നിലപാടെടുത്തു.
What you should read next

  • കടംപള്ളി ഒഴിവായാൽ കഴക്കൂട്ടത്ത് എസ്.പി. ദീപക്ക്?; നേമത്ത് ശിവൻകുട്ടി തന്നെ, ജോയിയും മുരളിയും ഒന്നിച്ച് മത്സരിക്കില്ല Latest News
      

         
    •   
         
    •   
        
       


ലീഗ് കോണി ചിഹ്നത്തിൽ മത്സരിക്കാനൊരുങ്ങുമ്പോൾ മനിതനേയ മക്കൾ കക്ഷി എല്ലാ സീറ്റിലും ഡിഎംകെ ചിഹ്നത്തിൽ തന്നെ മത്സരിക്കാനാണു നീക്കം. എംഡിഎംകെയും അധിക സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു പാർട്ടികളുമായുള്ള ചർച്ച വരും ദിവസം തുടരും.
JUST IN


  • 7 MINUTES AGO   മത്സരപരീക്ഷ എഴുതണം, ഡോക്ടറാകാൻ നിർബന്ധം; അച്ഛനെ വെടിവച്ചു കൊന്ന് മകൻ, സഹോദരി സാക്ഷി Latest News
      

         
    •   
         
    •   
        
       

  • 12 MINUTES AGO   അധികാരത്തിൽ പങ്ക് ചോദിക്കരുത്, കോൺഗ്രസിനു കർശന നിർദേശം; മത്സരിക്കാൻ 25 സീറ്റ് Latest News
      

         
    •   
         
    •   
        
       

  • 16 MINUTES AGO   ഉറ്റവരായ 5 പേരെ 6 മണിക്കൂറിനുള്ളിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തി; കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് ഒരാണ്ട് Thiruvananthapuram
      

         
    •   
         
    •   
        
       
VIEW MORE
English Summary:
DMK - Congress talks: The DMK has issued a stern directive to the Congress, telling them not to raise the issue of power-sharing again. DMK Deputy General Secretary Kanimozhi MP made it clear that there would be no compromise on this matter during a discussion with Girish Chodankar, who is in charge of the Tamil Nadu Congress\“s election affairs.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162403