ഡെറാഡൂൺ ∙ ഉത്തരാഖണ്ഡ് മാതൃകയിൽ രാജ്യവ്യാപകമായി ഏക സിവിൽ കോഡ് നടപ്പിലാക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആർഎസ്എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് മുൻ സൈനികർക്കായി സംഘടിപ്പിച്ച സംവാദ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക സിവിൽ കോഡ് നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.
What you should read next
അതിവേത പാതയിൽ പത്തനംതിട്ടയും; പുതിയ ഡിസൈനുമായി മെട്രോ മാൻ, 3 മണിക്കൂർ 20 മിനിറ്റിൽ ലക്ഷ്യത്തിലെത്താം Latest News
‘‘ഏക സിവിൽ കോഡ് നടപ്പിലാക്കുന്നത് വളരെ നല്ല കാര്യമാണ്. ഇത് രാജ്യത്തുടനീളം സംഭവിക്കുന്നത് നല്ലതായിരിക്കും. ഉത്തരാഖണ്ഡിലെ രീതിയിൽ ഇത് നടപ്പിലാക്കണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സമൂഹത്തെ ഏകീകരിക്കുന്നതിന് ഏക സിവിൽ കോഡ് അത്യന്താപേക്ഷിതമാണ്. ഉത്തരാഖണ്ഡിൽ കരട് നിർദ്ദേശം തയ്യാറാക്കിയ ശേഷം അത് പൊതുജന ചർച്ചയ്ക്ക് വിട്ടു. തുടർന്ന് ലഭിച്ച 3 ലക്ഷം ആളുകളുടെ നിർദേശങ്ങൾ പരിഗണിച്ചാണ് ഏക സിവിൽ കോഡ് നടപ്പിലാക്കിയത്’’ – മോഹൻ ഭാഗവത് പറഞ്ഞു.
What you should read next
കേന്ദ്രമന്ത്രി ജോർജ് കുര്യൻ സ്ഥാനാർഥിയാകും?; കാഞ്ഞിരപ്പള്ളിയിൽ മത്സരിപ്പിക്കാൻ ബിജെപി Latest News
രാജ്യം സ്വതന്ത്രമാണെങ്കിലും ആ സ്വാതന്ത്ര്യം സംരക്ഷിക്കാൻ പ്രതിരോധ സേനയുടെ ആവശ്യം എപ്പോഴും ഉണ്ടാകുമെന്നും മോഹൻ ഭാഗവത് പറഞ്ഞു. ബാഹ്യമായ വിഭവങ്ങളൊന്നുമില്ലാതെയാണ് സംഘം സ്ഥാപിതമായത്. രണ്ട് തവണയിൽ കടുത്ത ഉപരോധങ്ങൾ നേരിട്ടിട്ടും സമൂഹത്തിന്റെ ആത്മവിശ്വാസത്താൽ പുരോഗതി കൈവരിച്ചുവെന്നും മോഹൻ ഭാഗവത് പറഞ്ഞു. ആർഎസ്എസ് ക്യാംപുകളിലും പരിപാടികളിലും പങ്കെടുത്ത് വളന്റിയർമാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും താൽപര്യത്തിനനുസരിച്ച് സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും മോഹൻ ഭാഗവത് മുൻ സൈനികരോട് അഭ്യർഥിച്ചു.
JUST IN
10 MINUTES AGO ‘രാജ്യവ്യാപകമായി ഏക സിവിൽ കോഡ് നടപ്പിലാക്കണം, സമൂഹത്തെ ഏകീകരിക്കുന്നതിന് അത്യന്താപേക്ഷിതം’ Latest News
21 MINUTES AGO ആന അടിച്ചിരുത്തി; രഞ്ജിനിയെ വനംവകുപ്പും തോൽപിച്ചു: പ്ലസ്ടു പരീക്ഷ എഴുതാനാകുമോയെന്ന ആശങ്കയിൽ വിദ്യാർഥിനി Kannur
22 MINUTES AGO അതിവേത പാതയിൽ പത്തനംതിട്ടയും; പുതിയ ഡിസൈനുമായി മെട്രോ മാൻ, 3 മണിക്കൂർ 20 മിനിറ്റിൽ ലക്ഷ്യത്തിലെത്താം Latest News
VIEW MORE
English Summary:
Uniform Civil Code: RSS chief Mohan Bhagwat has advocated for the nationwide implementation of the Uniform Civil Code (UCC), modelled after the one in Uttarakhand.