ന്യൂഡൽഹി ∙ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയുടെ അവസാന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഷർട്ട് അഴിച്ചുമാറ്റി പ്രതിഷേധിക്കുകയും ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ബാനു ചിബ് അറസ്റ്റിൽ. ഇന്ന് പുലർച്ചെയോടെ ഡൽഹി പൊലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന എട്ടാമത്തെ അറസ്റ്റാണിത്.
What you should read next
വൈറ്റില റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം Latest News
ഏകദേശം 20 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ക്രിമിനൽ ഗൂഢാലോചന, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, സർക്കാർ ഉദ്യോഗസ്ഥനെ ഉപദ്രവിക്കൽ, നിയമലംഘനം എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിന് മേൽ ചുമത്തിയിരിക്കുന്നത്.
What you should read next
യുഎസിൽ ‘ബോംബ് സൈക്ലോൺ’; അയ്യായിരത്തിലധികം വിമാന സർവീസുകൾ റദ്ദാക്കി Latest News
ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് ഉദയ്ഭാനു ചിബിനെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് കോൺഗ്രസ് എംപി ശശികാന്ത് സെന്തിൽ പറഞ്ഞു. ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. പ്രതിഷേധത്തിനു പിന്നിലെ ആസൂത്രണത്തിൽ ഉദയ് ഭാനുവിനു പങ്കുണ്ടെന്നതിനു തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാൻ സാധ്യതയുണ്ട്.
കേസിൽ നേരത്തെ അറസ്റ്റിലായ ഏഴ് പേരും യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്. ഇവർക്കൊപ്പം ഇരുത്തി ഉദയ് ഭാനുവിനെ ചോദ്യം ചെയ്യുന്നതിലൂടെ ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പൊലീസ് കരുതുന്നു. ADVERTISEMENT Go AD-FREE
JUST IN
53 SECONDS AGO എഐ ഉച്ചകോടിയിൽ ഷർട്ടൂരി പ്രതിഷേധം: യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ അറസ്റ്റിൽ Latest News
7 MINUTES AGO പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മോട്ടിവേഷനൽ സ്പീക്കറായ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ Latest News
23 MINUTES AGO സ്വർണവിലയെ പിടിച്ചുയർത്തി ട്രംപ് താരിഫും ഇറാൻ യുദ്ധഭീതിയും; കേരളത്തിൽ ഇന്നും വൻ വർധന, ‘വെറുതേ’ റിവേഴ്സ് ഗിയറിട്ട് വെള്ളി Commodity
VIEW MORE
English Summary:
Uday Bhanu Chib: Youth Congress chief Uday Bhanu Chib was arrested by Delhi Police on Tuesday over the “shirtless“ protest at the India AI Impact Summit 2026 in the national capital last week.