search

കെഎസ്‌യു നടത്തിയ പ്രതിഷേധത്തിൽ മന്ത്രി വീണാ ജോർജിന് പരുക്ക്; ജീവനക്കാരോട് ക്ഷമ ചോദിച്ച് ബിൽ ഗേറ്റ്സ് - ഇന്നത്തെ പ്രധാന വാർത്തകൾ

deltin33 1 hour(s) ago views 365
  



ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു നടത്തിയ പ്രതിഷേധത്തിൽ മന്ത്രിക്കു പരുക്കേറ്റതും കെഎസ്‍യു പ്രവർത്തകർ വീണാ ജോർജിനെ അക്രമിച്ചുവെന്ന വാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തള്ളിയതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. കൊയിലാണ്ടി പൊയിൽകാവിൽ കോളജ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും അടുപ്പം ന‌ടിച്ച് ഭിന്നശേഷിക്കാരനെ ഹോട്ടലിലേക്കു വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചതും ദാരുണ സംഭവമായി. ജെഫ്രി എപ്സ്റ്റീനുമായുള്ള തന്റെ ബന്ധം വലിയൊരു തെറ്റായിരുന്നുവെന്ന് ബിൽ ഗേറ്റ്സ് തുറന്നുപറഞ്ഞതും ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി...

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു നടത്തിയ പ്രതിഷേധത്തിൽ മന്ത്രിക്കു പരുക്ക്. കഴുത്തിനു പരുക്കേറ്റ മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. മന്ത്രിക്കെതിരെ നടന്ന ആക്രമണം രാഷ്ട്രീയ ആഭാസമാണെന്നും അതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിയെ സന്ദർശിക്കാൻ മുഖ്യമന്ത്രി ആശുപത്രിയിലെത്തി.

കെഎസ്‍യു പ്രവർത്തകർ വീണാ ജോർജിനെ അക്രമിച്ചുവെന്ന വാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിൽ പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നാണ് ബോധ്യമായത്. ഇത് വാർത്താ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യത്തിൽ വ്യക്തമാണെന്നും സതീശൻ പറഞ്ഞു.

കൊയിലാണ്ടി പൊയിൽകാവിൽ കോളജ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊയിൽകാവ് എടക്കുളം ചാലിൽ പറമ്പിൽ അനിൽ കുമാർ, ലിസി (ഷീബ) ദമ്പതികളുടെ മകൾ ശ്രീനന്ദയാണ് (21) മരിച്ചത്. കൊയിലാണ്ടി ശ്രീ നാരായണ ഗുരുദേവ കോളജിലെ അവസാന വർഷ സൈക്കോളജി ബിരുദ വിദ്യാർഥിയാണ്. ADVERTISEMENT Go AD-FREE

ജെഫ്രി എപ്സ്റ്റീനുമായുള്ള തന്റെ ബന്ധം വലിയൊരു തെറ്റായിരുന്നുവെന്ന് ബിൽ ഗേറ്റ്സ്. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളിൽ തനിക്ക് പങ്കില്ലെന്നും അവിഹിതമായി ഒന്നും ചെയ്തിട്ടില്ലെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു. ഗേറ്റ്സ് ഫൗണ്ടേഷൻ ജീവനക്കാരോടാണ് അദ്ദേഹത്തിന്റെ വിശദീകരണം.

അടുപ്പം ന‌ടിച്ച് ഭിന്നശേഷിക്കാരനെ ഹോട്ടലിലേക്കു വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചു. ഹണിട്രാപ്പിൽ കുടുക്കാൻ യുവാവിനെ വിളിച്ചു വരുത്തിയ യുവതി ഉൾപ്പെടെയുള്ള അഞ്ചംഗസംഘം, ലൈംഗിക ബന്ധത്തിനു വിസമ്മതിച്ചപ്പോഴാണ് മർദിച്ചത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായി. ഒന്നാം പ്രതി സഫ്ന ഉൾപ്പെടെ മൂന്നു പേർ ഒളിവിലാണ്. ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   കെഎസ്‌യു നടത്തിയ പ്രതിഷേധത്തിൽ മന്ത്രി വീണാ ജോർജിന് പരുക്ക്; ജീവനക്കാരോട് ക്ഷമ ചോദിച്ച് ബിൽ ഗേറ്റ്സ് - ഇന്നത്തെ പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       

  • 23 MINUTES AGO   അശോക്, സമ്രാട്ട് അടക്കം 10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്, കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍; 16.72 ലക്ഷം കോടി സമാഹരിക്കും Business News
      

         
    •   
         
    •   
        
       

  • 38 MINUTES AGO   ആ ‘പ്രതി’ വീട്ടിൽത്തന്നെ!! സ്കൂട്ടർ കത്തിച്ചെന്ന പരാതി: പൊലീസ് സിസിടിവി പരിശോധിച്ചു; കുടുങ്ങിയത് ഉടമ Kannur
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Today\“s Recap 25-2-2026
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
476762