search

‘മുറിവ് ആയുധമോ മറ്റെന്തെങ്കിലും കൊണ്ടോ ഉണ്ടായതോ?’; മന്ത്രിയെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയെടുത്തു

deltin33 3 hour(s) ago views 873
  



കണ്ണൂർ∙ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയെടുത്ത് റെയിൽവേ പൊലീസ്. റെയിൽവേ സിഐ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മന്ത്രിയെ പരിശോധിച്ച ഡോക്ടർമാരുടെ മൊഴിയെടുത്തത്. മന്ത്രിക്ക് പറ്റിയ മുറിവ് ആയുധമോ മറ്റെന്തെങ്കിലും കൊണ്ട് ഉണ്ടായതാണോ എന്നാണ് ചോദിച്ചത്. പരാതി നൽകിയ മന്ത്രിയുെട ഗൺമാൻ അഭിലാഷിന്റെ മൊഴിയും രേഖപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.  
What you should read next

  • Live മന്ത്രിയുടെ കഴുത്തിൽ ക്ഷതം; ശസ്ത്രക്രിയ വേണ്ടെന്നു മെഡി. ബോർഡ്; ഐസിയുവിൽ തുടരും Latest News
      

         
    •   
         
    •   
        
       


സംഭവ സമയത്തെ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. 55 സിസിടിവി ക്യാമറകളാണുള്ളത്. ഇതുവരെ പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം ലഭിച്ചില്ലെന്നാണ് വിവരം. മന്ത്രിക്ക് പരുക്കേറ്റ സാഹചര്യത്തിൽ ഉന്നത തല സംഘത്തെ നിയോഗിച്ച് കൂടുതൽ ഊർജിതമായ അന്വേഷണം നടത്തുന്നതിന് റെയിൽവേ എസ്പിയുെട നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിൽ ആലോചനയുണ്ടായന്നും ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. അതേസമയം, വെള്ളിയാഴ്ച മന്ത്രിയെ ഡിസ്ചാർജ് ചെയ്തേക്കും. രാവിലെ ചേരുന്ന മെഡിക്കൽ ബോർഡ് യോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുന്നതെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു.  

∙പരുക്ക് എങ്ങനെ വന്നു?

എംആർഐ റിപ്പോർട്ട് പ്രകാരം കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകൾ രണ്ടിടങ്ങളിൽ നാഡീ മൂലാഗ്രങ്ങളിൽ അമർന്നുള്ള സമ്മർദം കാരണമാണ് കടുത്ത വേദന അനുഭവപ്പെടുന്നത് എന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. മർദനം, പിടിച്ചു തള്ളൽ, കഴുത്ത് പെട്ടന്ന് തിരിക്കൽ തുടങ്ങിയവയെല്ലാം ഇതിന് കാരണമാകാമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് കണ്ടെത്തേണ്ടത് പൊലീസാണ്. എന്നാൽ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചു എന്ന് സ്ഥാപിക്കാൻ തക്ക ദൃശ്യങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. ‌ ADVERTISEMENT Go AD-FREE

∙വധശ്രമമെന്ന് സിപിഎം; കഴുത്തുളുക്കിയതെന്ന് കെഎസ്‌യു

മന്ത്രിയെ വധിക്കാനാണ് ശ്രമിച്ചതെന്ന് സിപിഎം പറയുമ്പോഴും യാതൊരു തെളിവും പുറത്തുവിടാൻ സാധിച്ചിട്ടില്ല. പക്ഷേ, ഇതിന്റെ പേരിൽ എസ്എഫ്ഐ പ്രവർത്തകർ ഡിസിസി ഓഫിസ് വരെ അക്രമിക്കുകയും ജില്ലയിലുടനീളം കോൺഗ്രസ് ഓഫിസുകൾ നശിപ്പിക്കുകയും ചെയ്തു. മന്ത്രിക്ക് മുൻപും കഴുത്തിന് പരുക്കേറ്റിട്ടുണ്ടെന്നാണ് കെപിസിസി അംഗം റിജിൽ മാക്കുറ്റി സമൂഹ മാധ്യമത്തിൽ മന്ത്രിയുെട ചിത്രം പങ്കുവച്ചുകൊണ്ട് പറഞ്ഞത്. ഇതേ വാദം തന്നെയാണ് കോൺഗ്രസിലെ പലരും ഉന്നയിക്കുന്നത്. പണ്ട് സംഭവിച്ച പരുക്കിന്റെ വേദന ഇളകിയതോ ഉളുക്കിയതോ ആകാം എന്നാണ് കോൺഗ്രസിൽ ചിലർ പറയുന്നത്. മന്ത്രിയെ മർദിക്കുന്നതിന്റെ ദൃശ്യം പുറത്തുവിടാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഉൾപ്പെടെ വെല്ലുവിളിച്ചു. ദൃശ്യം പുറത്തുവിട്ടാൽ ഒരു പവൻ സ്വർണമാണ് യൂത്ത് കോൺഗ്രസ് സമ്മാനം പ്രഖ്യാപിച്ചത്. ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   ‘ഐ ലവ് യു അമ്മാ, അനിയനെ നന്നായി നോക്കണം’; വാട്സാപ്പ് സന്ദേശമയച്ച് യൂട്യൂബർ ജീവനൊടുക്കി Latest News
      

         
    •   
         
    •   
        
       

  • 1 MINUTE AGO   ‘മുറിവ് ആയുധമോ മറ്റെന്തെങ്കിലും കൊണ്ടോ ഉണ്ടായതോ?’; മന്ത്രിയെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയെടുത്തു Latest News
      

         
    •   
         
    •   
        
       

  • 1 HOUR 19 MINUTES AGO   പാക്ക് ആക്രമണത്തിന് മറുപടി; പ്രത്യാക്രമണം തുടങ്ങി അഫ്ഗാനിസ്ഥാൻ, അതിർത്തിയിൽ കനത്ത ഏറ്റുമുട്ടൽ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kerala Health Minister Veena George sustained injuries at Kannur railway station, leading to an ongoing investigation by the Railway Police. The probe focuses on the nature of her injuries and is examining CCTV footage to ascertain the cause.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477318