search

‘മുഖ്യ ആസൂത്രകൻ ദിലീപ്, വിചാരണക്കോടതി തെളിവുകൾ അവഗണിച്ചു’; അപ്പീലുമായി സർക്കാർ

LHC0088 1 hour(s) ago views 379
  



കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്തും പൾസർ സുനി അടക്കമുള്ള പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ. വിചാരണ കോടതി വിധി വന്ന് 78-ാം ദിവസമാണ് സർക്കാർ അപ്പീൽ നൽകിയത്. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ദിലീപടക്കം നാലു പ്രതികളെ വെറുതെവിട്ടത് റദ്ദാക്കണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നുമാണ് സർക്കാരിന്റെ ആവശ്യം. എട്ടാം പ്രതി ദിലീപ്, ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി മേസ്തിരി സനിൽ, പതിനഞ്ചാം പ്രതി ശരത് എന്നിവരെയാണ് ഗൂഢാലോചനയ്ക്കു തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി വെറുതെ വിട്ടത്.  
What you should read next

  • ക്യാപ്റ്റൻ പിണറായി തന്നെ; മുഖ്യമന്ത്രി ആരെന്നത് പിന്നീടെന്ന് എം.എ.ബേബി Latest News
      

         
    •   
         
    •   
        
       


വസ്തുതകളും നിയമപരമായ വശങ്ങളും പരിശോധിക്കുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടുവെന്ന് അപ്പീലിൽ പറയുന്നു. പൾസർ സുനിയടക്കം ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് വിചാരണ കോടതി 20 വർഷം കഠിനതടവാണു ശിക്ഷ വിധിച്ചത്. ഒരു സ്ത്രീയുടെ സ്വകാര്യതയെയും അന്തസ്സിനെയും തകർക്കുന്ന രീതിയിൽ ആക്രമിച്ചതും ദൃശ്യം ചിത്രീകരിച്ചതും അതീവ ഗൗരവകരമാണെന്നു സർക്കാർ ചൂണ്ടിക്കാണിക്കുന്നു. കുറ്റക്കാർക്ക് കുറഞ്ഞ ശിക്ഷ നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അതിനാൽ പൾസർ സുനി അടക്കമുള്ളവർക്കു പരമാവധി ശിക്ഷ നൽകണമെന്നുമാണ് അപ്പീലിലെ ആവശ്യം.

അതിജീവിതയ്ക്കെതിരെ നടന്ന ക്രൂരകൃത്യത്തിന്റെ മുഖ്യ ആസൂത്രകൻ ദിലീപാണെന്നും തന്റെ കുടുംബജീവിതം തകർത്തത് അതിജീവിതയാണെന്ന വൈരാഗ്യമാണു ദിലീപിനെ ഗൂഢാലോചനയിലേക്ക് നയിച്ചതെന്നും അപ്പീലിൽ പറയുന്നു. ദിലീപും പൾസർ സുനിയും വിവിധയിടങ്ങളിൽ വച്ച് കൂടിക്കാഴ്ച നടത്തിയതിനും ഗൂഢാലോചന നടത്തിയതിനും കൃത്യമായ സാക്ഷിമൊഴികളും തെളിവുകളുമുണ്ട്. ഇവയെല്ലാം വിചാരണ കോടതി അവഗണിച്ചുവെന്നാണു സർക്കാർ വാദം. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ വിചാരണകോടതി നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
JUST IN


  • 1 MINUTE AGO   ‘മുഖ്യ ആസൂത്രകൻ ദിലീപ്, വിചാരണക്കോടതി തെളിവുകൾ അവഗണിച്ചു’; അപ്പീലുമായി സർക്കാർ Latest News
      

         
    •   
         
    •   
        
       

  • 20 MINUTES AGO   ക്യാപ്റ്റൻ പിണറായി തന്നെ; മുഖ്യമന്ത്രി ആരെന്നത് പിന്നീടെന്ന് എം.എ.ബേബി Latest News
      

         
    •   
         
    •   
        
       

  • 34 MINUTES AGO   മദ്യ നയക്കേസിൽ കേജ്‌രിവാൾ കുറ്റവിമുക്തൻ; കേരള സ്റ്റോറി 2ന് പ്രദർശനാനുമതി– പ്രധാനവാർത്തകൾ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kerala government has filed an appeal in the High Court challenging the acquittal of actor Dileep and other accused in the actress assault case. The appeal also seeks maximum punishment for Pulsar Suni and other convicts, arguing that the trial court failed to consider crucial evidence and witness testimonies.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166280