search

പരമോന്നത് നേതാവാകാൻ ഖമനയിയുടെ മകൻ, ആരാണ് മോജ്താബ ഖമനയി?

deltin33 1 hour(s) ago views 558
  



പതിറ്റാണ്ടുകൾ നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട വാർത്ത ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.  രാജ്യം 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഖമനയിയുടെ മരണത്തോടെ ഇറാന്റെ അധികാരം ആര് ഏറ്റെടുക്കും എന്നതിനെച്ചൊല്ലി വലിയ അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. പിതാവിന്റെ പിൻഗാമിയായി മകൻ മോജ്താബ ഖമനയി എത്തുമോ അതോ അസംബ്ലി ഓഫ് എക്സ്പെർട്സ് നിർദ്ദേശിച്ച മറ്റ് മൂന്ന് പേരുകളിലേക്ക് അധികാരം കൈമാറുമോ എന്നതാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.

  • IRAN-ISRAEL CONFLICT \“ഷഹീദിന്\“ പകരം \“ലൂക്കാസ്\“,സൈനിക താവളങ്ങള്‍ തകർത്ത \“ഹൈമാഴ്സ്\“; മിസൈലുകൾ പായുന്ന വിഡിയോയുമായി അമേരിക്കയുടെ സെന്റ്കോം Defence
      

         
    •   
         
    •   
        
       


ആരാണ് മോജ്താബ ഖമനയി?

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ രണ്ടാമത്തെ മകനാണ് 55 വയസ്സുകാരനായ മോജ്താബ ഖമനയി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളിൽ സജീവമായ മോജ്താബ, ഔദ്യോഗിക പദവികളേക്കാൾ ഉപരിയായി അധികാരത്തിന്റെ ചാലകശക്തിയായാണ് അറിയപ്പെടുന്നത്.  

പിതാവിന്റെ ഓഫീസും ഇറാന്റെ സുരക്ഷാ-സൈനിക വിഭാഗങ്ങളും തമ്മിലുള്ള നിർണ്ണായക കണ്ണിയായി അദ്ദേഹം പ്രവർത്തിക്കുന്നു. ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർ (IRGC), പാരാമിലിറ്ററി വിഭാഗമായ ബാസിജ് എന്നിവയുമായുള്ള അദ്ദേഹത്തിന്റെ ദൃഢമായ ബന്ധം 1980-കളിലെ ഇറാൻ-ഇറാഖ് യുദ്ധകാലത്തെ സൈനിക സേവനത്തിലൂടെ രൂപപ്പെട്ടതാണ്.  ADVERTISEMENT Go AD-FREE

മതപണ്ഡിതൻ കൂടിയാണ് മോജ്തബ. മുൻപ് മഹ്മൂദ് അഹ്മദിനെജാദിനെപ്പോലുള്ള നേതാക്കളെ പിന്തുണച്ചിരുന്ന അദ്ദേഹം, പിന്നീട് സ്വന്തമായ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കുകയായിരുന്നു.

ചില തടസ്സങ്ങൾ നിലനിൽക്കുന്നുണ്ട് ADVERTISEMENT Go AD-FREE

ഖമനയിയുടെ മരണത്തെത്തുടർന്ന് ഇറാന്റെ അടുത്ത പരമോന്നത നേതാവായി മോജ്താബ വരുമോ എന്ന ചർച്ചകൾ  സജീവമാണെങ്കിലും ചില തടസ്സങ്ങൾ നിലനിൽക്കുന്നുണ്ട്. ഇറാന്റെൃ പാരമ്പര്യം കുടുംബവാഴ്ചയ്ക്ക് എതിരായതിനാൽ, മകൻ പിതാവിന്റെ പാത പിന്തുടരുന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായേക്കാം എന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു. അടുത്ത നേതാവിനെ തിരഞ്ഞെടുക്കാൻ ചുമതലപ്പെട്ട \“അസംബ്ലി ഓഫ് എക്സ്പെർട്സിനോട്\“ തന്റെ മകന്റെ പേര് പരിഗണിക്കേണ്ടതില്ലെന്ന് ഖമനയി തന്നെ മുൻപ് നിർദ്ദേശിച്ചതായി റിപ്പോർട്ടുകളുണ്ട്.  
What you should read next

  • ഇസ്രായേൽ vs ഇറാൻ: സൈനിക ശക്തിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും, ബലാബലം ഇങ്ങനെ Defence
      

         
    •   
         
    •   
        
       


കുടുംബവാഴ്ച എന്ന ആരോപണം ഒഴിവാക്കാനും ഭരണകൂടത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനുമായിരിക്കാം ഇത്തരമൊരു നീക്കം. എന്നിരുന്നാലും, സൈനിക നേതൃത്വവുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം പരിഗണിക്കുമ്പോൾ, വരും ദിവസങ്ങളിലെ ഇറാന്റെ രാഷ്ട്രീയ നീക്കങ്ങളിൽ മോജ്താബ ഖമനയി ഒരു നിർണ്ണായക ഘടകമായി തുടരുമെന്ന് ഉറപ്പാണ്. ADVERTISEMENT GO AD-FREE English Summary:
Ayatollah Ali Khamenei, Iran\“s Supreme Leader, has reportedly been killed in a joint Israel-US airstrike, ending his decades-long rule. This event has plunged Iran into 40 days of mourning and sparked widespread speculation about who will succeed him, with his son Mojtaba Khamenei being a prominent contender.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477460