search

‘സണ്ണി ജോസഫിനെ ആർക്കും തോൽപ്പിക്കാനാവില്ല; ശൈലജയ്ക്ക് പേരാവൂർ നൽകിയത് മാറ്റിനിര്‍ത്തുന്നതിന് തുല്യം’

LHC0088 1 hour(s) ago views 403
  



തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ 24 മണിക്കൂറിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ പേരാവൂരില്‍ ആര്‍ക്കും തോല്‍പ്പിക്കാനാകില്ലെന്നും മട്ടന്നൂരില്‍ നിന്നും കെ.കെ. ശൈലജയെ മാറ്റി തോല്‍ക്കുന്ന സീറ്റ് നല്‍കുന്നത് മാറ്റി നിര്‍ത്തുന്നതിന് തുല്യമാണെന്നും സതീശന്‍ പറഞ്ഞു. മാര്‍ച്ച് ഒന്നിന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നാണു കരുതിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ആ സാഹചര്യത്തില്‍ മുന്‍കൂട്ടി സ്ഥാനാര്‍ഥികളെ തീരുമനിക്കേണ്ട കാര്യമില്ല. നാളെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ 24 മണിക്കൂറിനുള്ളില്‍ ആദ്യ ഘട്ടത്തിലെ 50 സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. മൂന്നോ നാലോ ദിവസം കഴിഞ്ഞാണെങ്കില്‍ 60 സ്ഥാനാര്‍ഥികളെ വരെ പ്രഖ്യാപിക്കാനാകും. ഡല്‍ഹിയില്‍ പോയി പത്തും പതിനഞ്ചും ദിവസമെടുത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന രീതി ഇക്കുറി ഉണ്ടാകില്ലെന്നും സതീശന്‍ വ്യക്തമാക്കി.
  
What you should read next

  • അത് പിണറായിയുടെ തീരുമാനം! സണ്ണി വക്കീലിനെ തളയ്ക്കാൻ ശൈലജ ടീച്ചറിനു കഴിയുമോ ? പക്ഷേ പേരാവൂർ പറയുന്നത് Latest News
      

         
    •   
         
    •   
        
       


പാലക്കാട് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. പലരെയും പരിഗണിക്കുന്നുണ്ട്. അധികാരം ഇല്ലാത്ത കാലത്തും കോണ്‍ഗ്രസിനൊപ്പം നിന്ന ആളാണെന്നും പേര് പരിഗണിക്കുന്നതില്‍ അഭിമാനം ഉണ്ടെന്നും സ്ഥാനാര്‍ഥിത്വം കിട്ടിയില്ലെങ്കില്‍ കുഴപ്പമില്ലെന്നുമാണ് രമേഷ് പിഷാരടി പറഞ്ഞത്. എല്‍ഡിഎഫിന്റെ മൂന്ന് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ആദ്യം അല്‍ഫോണ്‍സ് കണ്ണന്താനം പോയി കേന്ദ്രമന്ത്രിയായി. ഇപ്പോള്‍ രാജേന്ദ്രനും അജിത്തും ബിജെപിയില്‍ ചേര്‍ന്നു. കേരളത്തില്‍ മറ്റു പാര്‍ട്ടികളിലേക്ക് ഏറ്റവും കൂടുതല്‍ പോകുന്നത് സിപിഎമ്മുകാരാണ്. പുതുയുഗ യാത്രയിലും എല്ലാ നിയോജക മണ്ഡലങ്ങളിലും സിപിഎമ്മുകാര്‍ക്ക് കോണ്‍ഗ്രസിലേക്ക് അംഗത്വം നല്‍കി. ഇടതുപക്ഷ സഹയാത്രികള്‍ ഉള്‍പ്പെടെയുള്ളവരാണ് ജാഥയില്‍ ചേരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘‘ശബരിമല യുവതി പ്രവേശനത്തില്‍ എന്താണ് നിലപാടെന്ന് സര്‍ക്കാര്‍ പറയട്ടെ. ചെയ്തത് തെറ്റാണെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. അതിന് മാപ്പപേക്ഷയും നടത്തി. എന്നിട്ടും എന്തുകൊണ്ടാണ് ഇത്രയും കാലമായിട്ടും യുവതി പ്രവേശനത്തിന് അനുകൂലമായ സത്യവാങ്മൂലം തിരുത്താന്‍ തയാറാകാതിരുന്നതെന്നു വ്യക്തമല്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെങ്കിലും തെറ്റ് തിരുത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കട്ടെ. നവോഥാന സമതി രൂപീകരിച്ച് യുവതി പ്രവേശനത്തെ എതിര്‍ത്തവരെല്ലാം പിന്തിരിപ്പന്മാരാണെന്നാണ് അന്ന് പറഞ്ഞത്. ഞങ്ങളും ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയാണു മതപരമായ ആചാരാനുഷ്ടാനത്തില്‍ സര്‍ക്കാരുകളും കോടതികളും ഇടപെടേണ്ടെന്നും മാറ്റമുണ്ടാകണമെങ്കില്‍ മതത്തിനുള്ളില്‍ നിന്നും തന്നെ തീരുമാനം വരട്ടെയെന്നുമുള്ള നിലപാട് സ്വീകരിച്ചത്’’ - സതീശന്‍ പറഞ്ഞു.
What you should read next

  • കെ.കെ.ശൈലജ മത്സരിക്കും; പേരാവൂരിൽ സ്ഥാനാർഥി Latest News
      

         
    •   
         
    •   
        
       


ആറ്റുകാല്‍ പൊങ്കാലയിലെ മത സൗഹാര്‍ദമാണ് റിയല്‍ കേരള സ്റ്റോറി. തലസ്ഥാന നഗരിയില്‍ നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായി എല്ലാവര്‍ക്കും ഒന്നിച്ചു നില്‍ക്കാന്‍ സാധിക്കുന്നു എന്നത് അഭിമാനകരമാണ്. പാളയം ഇമാമിനെ ഫോണില്‍ വിളിച്ചിരുന്നു. നോമ്പ് കാലമാണെങ്കിലും ആറ്റുകാല്‍ പൊങ്കാലയ്ക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കണമെന്ന് അദ്ദേഹം പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. അതാണ് ശരിക്കുള്ള കേരളം. ആരും വര്‍ഗീയത പറയേണ്ടെന്നാണ് പുതുയുഗ യാത്രയിലും നല്‍കുന്ന സന്ദേശം. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മതേതര കേരളമാണെന്ന് തല ഉയര്‍ത്തി പറയാന്‍ കഴിയണം. വര്‍ഗീയതയ്ക്ക് ഒരു പ്രാധാന്യവും ഉണ്ടാകില്ലെന്നും സതീശന്‍ പറഞ്ഞു. ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   ‘സണ്ണി ജോസഫിനെ ആർക്കും തോൽപ്പിക്കാനാവില്ല; ശൈലജയ്ക്ക് പേരാവൂർ നൽകിയത് മാറ്റിനിര്‍ത്തുന്നതിന് തുല്യം’ Latest News
      

         
    •   
         
    •   
        
       

  • 23 MINUTES AGO   ഭര്‍ത്താവിന്റെ രോഗത്തില്‍ മനംനൊന്ത് ജീവനൊടുക്കാന്‍ ശ്രമം; ചികിത്സയിലായിരുന്ന വയോധിക മരിച്ചു Latest News
      

         
    •   
         
    •   
        
       

  • 32 MINUTES AGO   അത് പിണറായിയുടെ തീരുമാനം! സണ്ണി വക്കീലിനെ തളയ്ക്കാൻ ശൈലജ ടീച്ചറിനു കഴിയുമോ ? പക്ഷേ പേരാവൂർ പറയുന്നത് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Sunny Joseph Cannot Be Defeated : Opposition Leader V.D. Satheesan outlined plans for announcing election candidates within 24 hours of the election declaration, emphasizing that KPC C President Sunny Joseph is unbeatable in Peravoor and suggesting K.K. Shailaja\“s move from Mattannur is an attempt to sideline her.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166558