മറയൂർ ∙ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ മനംകവരുന്ന കാഴ്ചയായി മാറിയിരിക്കുകയാണ് മറയൂർ-മൂന്നാർ റോഡിൽ തെളിഞ്ഞ നീലാകാശത്തെ വെല്ലുന്ന ശോഭയോടെ പൂത്തുലഞ്ഞു നിൽക്കുന്ന ജക്രാന്ത മരങ്ങൾ. മറയൂരിനും മൂന്നാറിനും ഇടയിൽ സമുദ്രനിരപ്പിൽനിന്ന് 8000 അടി ഉയരത്തിലുള്ള പാറക്കെട്ടിന്റെ താഴ്ഭാഗത്തുള്ള വാഗവരൈയിലാണ് മരങ്ങൾ കൂടുതലും പൂവിട്ടിരിക്കുന്നത്. തേയിലത്തോട്ടങ്ങൾക്കിടയിലും പാതയോരങ്ങളിലും ഇലകൾ പൂർണമായും കൊഴിഞ്ഞ ഉയരം കൂടിയ മരച്ചിലകൾ നിറയെ നീലനിറത്തിലുള്ള പൂക്കളുമായി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നിൽക്കുന്ന മരങ്ങൾക്ക് ‘നിറഞ്ഞ നാട്’ എന്ന അർഥം ഉൾക്കൊണ്ടാണ് വാഗവരൈ എന്ന പ്രാദേശികനാമം ഉണ്ടായതെന്നു തോട്ടം തൊഴിലാളികൾ പറയുന്നു.
What you should read next
- SMILEY വിദ്യാർത്ഥികൾക്കായി രാപകലില്ലാത്ത....; പരീക്ഷയ്ക്കു മുൻപേ ക്ലാസ്മുറികൾ പെയ്ന്റ് ചെയ്ത് അധ്യാപകർ Latest News
നീലവാക എന്നു പ്രാദേശികമായി അറിയപ്പെടുന്ന ജക്രാന്ത വിദേശ വൃക്ഷമാണ്. തെക്കേ അമേരിക്ക സ്വദേശിയായ വൃക്ഷത്തിന്റെ ശാസ്ത്രീയ നാമം ‘ജെക്കറാന്ത മിമിസിഫോളിയ’ എന്നാണ്. തേയിലത്തോട്ടങ്ങളിലെ കൊളോണിയൽ ഭരണകാലത്ത് യൂറോപ്യരാണു പാതയോരങ്ങളിലും ബംഗ്ലാവുകളുടെ സമീപത്തും ഇവ വച്ചുപിടിപ്പിച്ചത്. തോട്ടങ്ങളുടെ സൗന്ദര്യ വൽകരണത്തിനായാണു വിദേശികൾ പാതയോരങ്ങളിൽ ഇവ വച്ചുപിടിപ്പിച്ചതെന്നാണു പറയപ്പെടുന്നത്. 50 അടിയിലേറെ ഉയരത്തിൽ വളരുന്ന വൃക്ഷം വിദേശരാജ്യങ്ങളിൽ അലങ്കാര വൃക്ഷമായാണ് ഉപയോഗിക്കുന്നത്.
What you should read next
- ‘നാട്ടികയെ പാർട്ടി പേയ്മെന്റ് സീറ്റാക്കി’; യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് സി.സി.മുകുന്ദൻ Latest News
JUST IN
-
2 MINUTES AGO smiley മൂന്നാർ മലകൾക്ക് നീലപ്പൊട്ട്; ഇത് ജക്രാന്ത വസന്തകാലം Latest News
-
54 MINUTES AGO ബുധനാഴ്ച മോദി കൊച്ചിയിൽ; മൂന്നു മാസത്തിനിടെ കേരളത്തിലെത്തുന്നത് രണ്ടാം തവണ Latest News
-
1 HOUR AGO ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാൻ ഇന്തൊനീഷ്യ; പണമിടപാട് കഴിഞ്ഞു? Latest News
VIEW MORE
English Summary:
Jacaranda Trees Bloom in Marayur: Blooming Jacaranda trees are creating a breathtaking spectacle along the Marayur-Munnar road, with their vibrant blue flowers contrasting beautifully against the tea gardens. These South American natives, locally known as Neelavaka, are a stunning sight in the Wagavarai region, especially during March and April. |