search

‘പ്രാദേശിക നേതൃത്വവുമായി അകൽച്ച, കമ്മിറ്റികളിൽ പങ്കെടുക്കുന്നില്ല’; മുകുന്ദനെതിരെ പരാതികൾ

cy520520 1 hour(s) ago views 469
  



തിരുവനന്തപുരം ∙ നാട്ടികയിൽ ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത് സിപിഐ സംസ്ഥാന നേതൃത്വം. സിറ്റിങ് എംഎൽഎ സി.സി.മുകുന്ദനെ വീണ്ടും പരിഗണിക്കുന്നതിലെ എതിർപ്പ് നാട്ടിക, ചേർപ്പ് കമ്മിറ്റികൾ ഉന്നയിക്കുകയും തൃശൂർ ജില്ലാഘടകം അതിനോടു യോജിക്കുകയും ചെയ്തെങ്കിലും ഒരുതവണ മാത്രമാണ് അദ്ദേഹത്തിന് അവസരം നൽകിയത് എന്ന മറുവാദവും ഉണ്ടായി. തുടർന്ന് തൃശൂരിൽ നിന്നുള്ള സംസ്ഥാന നിർവാഹകസമിതി അംഗങ്ങൾ പ്രത്യേകമായി കൂടിയാലോചിച്ചാണ് മുകുന്ദനെ ഒഴിവാക്കി ഗീതാ ഗോപിയെ ഉറപ്പിച്ചത്. പ്രാദേശിക നേതൃത്വവുമായി അകൽച്ചയിലാണെന്നും കമ്മിറ്റികളിൽ പങ്കെടുക്കാറില്ലെന്നുമുള്ള പരാതിയാണ് മുകുന്ദനെതിരെ താഴെനിന്ന് ഉയർന്നത്.
  
What you should read next

  • ‘നാട്ടികയെ പാർട്ടി പേയ്മെന്റ് സീറ്റാക്കി’; യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് സി.സി.മുകുന്ദൻ Latest News
      

         
    •   
         
    •   
        
       


ജില്ലയിൽനിന്ന് അയച്ച പട്ടികയിൽ ഗീതാ ഗോപിയുടെ പേര് ഉണ്ടായിരുന്നെങ്കിലും ആദ്യ പരിഗണന അവർക്കായിരുന്നില്ല. മുകുന്ദനെ ഒഴിവാക്കുകയാണെങ്കിൽ ഗീതയെക്കൂടി പരിഗണിക്കാം എന്നായിരുന്നു നിർദേശം. കഴിഞ്ഞതവണ 2 ടേം കഴിഞ്ഞവർക്കെല്ലാം മൂന്നാം ഊഴത്തിന് അവസരം നൽകിയപ്പോൾ ഗീതയ്ക്ക് മാത്രമാണ് അവസരം നിഷേധിച്ചത് എന്ന കാര്യംകൂടി കണക്കിലെടുത്താണ് അന്തിമമായി അവരെ നിശ്ചയിച്ചത്.

സാംസ്കാരികരംഗത്തു നിന്നുള്ള ഒരു മുഖം വേണമെന്ന തൃശൂർ ജില്ലാ നേതൃത്വത്തിന്റെ ആവശ്യം കണക്കിലെടുത്താണ് ആലങ്കോട് ലീലാകൃഷ്ണനെ അവതരിപ്പിച്ചത്. മത്സരിക്കാനില്ലെന്നു പാർട്ടിയെ അറിയിച്ച പി.ബാലചന്ദ്രനു പകരം ജയരാജ് വാരിയരെയാണ് ആദ്യം പരിഗണിച്ചത്. എന്നാൽ അദ്ദേഹം നിരസിച്ചു. തുടർന്ന് സംസ്ഥാന നേതൃയോഗം ചേർന്നുകൊണ്ടിരിക്കെ ആലങ്കോടിനെ വിളിച്ച് സ്ഥാനാർഥിയാക്കുകയാണെന്ന് അറിയിച്ചു.
What you should read next

  • സിപിഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവച്ച് സി.സി. മുകുന്ദൻ; സ്വതന്ത്രനായി മത്സരിച്ചേക്കും, തീരുമാനം വൈകിട്ട് Latest News
      

         
    •   
         
    •   
        
       


നാദാപുരത്ത് പി.വസന്തത്തിനൊപ്പം മുൻ അസി.സെക്രട്ടറി സി.എൻ.ചന്ദ്രനെയും പരിഗണിച്ചു. എന്നാൽ, ചന്ദ്രനുവേണ്ടി വാദിക്കാൻ നേതൃത്വത്തിൽ കാര്യമായി ആളുണ്ടായില്ല. 3 ടേം പിന്നിട്ട ആർക്കും പാർട്ടി അവസരം നൽകിയില്ലെങ്കിലും പി.എസ്.സുപാൽ (പുനലൂർ), ചിറ്റയം ഗോപകുമാർ (അടൂർ), ജി.എസ്.ജയലാൽ (ചാത്തന്നൂർ) എന്നിവരുടെ കാര്യം വീണ്ടും പരിഗണിക്കണമെന്ന് കൊല്ലം, പത്തനംതിട്ട ജില്ലാ കൗൺസിലുകൾ അഭ്യർഥിച്ചിരുന്നു. എന്നാൽ നിർവാഹകസമിതി യോഗം കയ്യോടെ തള്ളി. കെ.പ്രകാശ് ബാബുവിനെയും കെ.പി.രാജേന്ദ്രനെയും പോലുള്ള മുതിർന്ന നേതാക്കൾ ആരെങ്കിലും പട്ടികയിൽ ഉണ്ടാകുന്നത് നല്ലതാകും എന്ന അഭിപ്രായം യോഗത്തിലുണ്ടായി. സംസ്ഥാന സെക്രട്ടറിയും അതിനെ പിന്തുണച്ച് സംസാരിച്ചെങ്കിലും നേരത്തേ 3 തവണ മത്സരിച്ചിട്ടുള്ള ഇവർക്ക് ഇളവുകൊടുത്താൽ അതു പാർട്ടിയുടെ ടേം വ്യവസ്ഥയെ ബാധിക്കുമെന്നതു കണക്കിലെടുത്ത് വേണ്ടെന്നു വച്ചു. ADVERTISEMENT Go AD-FREE
JUST IN


  • 40 SECONDS AGO   ‘പ്രാദേശിക നേതൃത്വവുമായി അകൽച്ച, കമ്മിറ്റികളിൽ പങ്കെടുക്കുന്നില്ല’; മുകുന്ദനെതിരെ പരാതികൾ Latest News
      

         
    •   
         
    •   
        
       

  • 9 MINUTES AGO   അതിവേഗ റെയിൽ പദ്ധതി: ദിനംപ്രതി അഞ്ചു ലക്ഷം യാത്രക്കാർ: കേരള സർക്കാർ മുടക്കേണ്ടിവരിക 19,380 കോടി: ഇ.ശ്രീധരൻ Malappuram
      

         
    •   
         
    •   
        
       

  • 41 MINUTES AGO   44 പേർ കത്തിയെരിഞ്ഞു; രക്ഷപ്പെട്ടത് ഒരു പോറൽ പോലും ഏൽക്കാതെ: രാജേഷിന്റെ മനസ്സിൽ ഇന്നും ആ തീഗോളം Malappuram
      

         
    •   
         
    •   
        
       
VIEW MORE
English Summary:
CPI Leadership Fields Geetha Gopi for Nattika: Mukundan was rejected for the Nattika constituency, with the CPI leadership deciding to field Geetha Gopi. This decision came after internal deliberations, including objections from local committees and a counter-argument regarding previous opportunities.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164609