search
 Forgot password?
 Register now
search

യുഎസിലെ തിരക്കേറിയ ബാറിൽ വെടിവയ്പ്പ്; 4 പേർ കൊല്ലപ്പെട്ടു, പലരുടെയും നില ഗുരുതരം

Chikheang 2025-10-13 05:51:02 views 1276
  



വാഷിങ്ടൻ ∙ യുഎസിൽ സൗത്ത് കരോലിനയയിലെ തിരക്കേറിയ ബാറിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ഇരുപതു പേർക്കെങ്കിലും പരുക്കേറ്റെന്നാണ് റിപ്പോർട്ടുകൾ‌. ഇവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാര്‍ ആന്‍ഡ് ഗ്രിൽ എന്ന സ്ഥാപനത്തിലാണ് വെടിവയ്പ്പുണ്ടായത്. ഞായറാഴ്ച പുലർച്ചെയോടെയാണ് സംഭവം.  

  • Also Read ‘ഇ.ഡി പേടിപ്പിക്കാൻ നോക്കി, കുലുക്കമില്ലെന്ന് കണ്ടതോടെ അനങ്ങിയില്ല’: എം.എ. ബേബി   


വെടിവെയ്പ്പില്‍നിന്ന് രക്ഷപ്പെടാൻ അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും പലരും ഓടിക്കയറി. സുരക്ഷാ ഉദ്യോഗസ്ഥരെത്തുമ്പോള്‍ പലരും വെടികൊണ്ട് പരുക്കേറ്റ നിലയിലായിരുന്നു. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്പിനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നതു വരെ പൊതുജനങ്ങൾ ക്ഷമയോടെ കാത്തിരിക്കണമെന്നാണ് അധികൃതരുടെ അഭ്യർഥന. English Summary:
Four Killed in South Carolina Bar Shooting: The shooting occurred at Willy\“s Bar and Grill, leaving at least twenty others injured, and the police investigation is ongoing.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com