cy520520 • 2025-10-14 01:20:58 • views 1276
ആലപ്പുഴ∙ കാറിൽ എംഡിഎംഎയുമായി പോകുമ്പോൾ അഭിഭാഷകയായ മാതാവിനെയും മകനെയും നർക്കോട്ടിക് സെല്ലും പുന്നപ്ര പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പുറക്കാട് കരൂർ കൗസല്യ നിവാസിൽ അഡ്വ.സത്യമോൾ (46) മകൻ സൗരവ് (18) എന്നിവരാണ് പിടിയിലായത്. ദേശീയ പാതയിൽ പറവൂരിന് സമീപം ഇന്ന് പുലർച്ചെയാണ് പിടികൂടിയത്. കാറിൽ നിന്ന് 6.9 ഗ്രാം എംഡിഎംഎ കസ്റ്റഡിയിലെടുത്തു. വീട്ടിൽ നടത്തിയ റെയ്ഡിൽ 2 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി. English Summary:
Kerala drug bust: An advocate and her son were arrested in Alappuzha for possessing MDMA. Police seized 6.9 grams of MDMA from their car and further recovered 2 grams of MDMA and 40 grams of cannabis from their residence. |
|