കയ്റോ ∙ ഗാസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കുന്നതിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി സുപ്രധാന പങ്കാണ് വഹിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഈജിപ്തിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ട്രംപ്. ‘അബ്ദുൽ ഫത്താ അൽ സിസി വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചു. ഞാൻ അതിനെ വളരെയധികം അഭിനന്ദിക്കുന്നു. ഈജിപ്തിൽ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്ന ശക്‌തനായ നേതാവാണ് അബ്ദുൽ ഫത്താ അൽ സിസി’ – ട്രംപ് പറഞ്ഞു.
- Also Read ഇസ്രയേൽ പാർലമെന്റിൽ ട്രംപിന് കയ്യടി, ഈജിപ്ത് ഉച്ചകോടിയിൽ നെതന്യാഹു പങ്കെടുക്കില്ല; ആദ്യഘട്ട പലസ്തീൻ തടവുകാരെ മോചിപ്പിച്ചു
പൊതു സേവനങ്ങളുടെയും മുനിസിപ്പാലിറ്റികളുടെയും ദൈനംദിന നടത്തിപ്പിന് ഏർപ്പെടുത്തുന്ന സാങ്കേതിക വിദഗ്ധരടങ്ങുന്ന താൽകാലിക സമിതിയുടെ മേൽനോട്ടത്തിനായി രൂപീകരിക്കുന്ന രാജ്യാന്തര സമിതിയിൽ (ദ് ബോർഡ് ഓഫ് പീസ്) സിസിയും ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും ട്രംപ് പറഞ്ഞു. ഗാസയിലെ വെടിനിർത്തൽ ശാശ്വതമാകാനും അത് നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കാനും ആഗ്രഹിക്കുന്നുവെന്ന് അബ്ദുൽ ഫത്താ അൽ സിസി പറഞ്ഞു.
നേരത്തെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി തുടങ്ങിയ നേതാക്കളുമായി ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി കൂടിക്കാഴ്‌ച നടത്തി. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കരാറിന് അന്തിമരൂപം നൽകുന്നതിന് ഈജിപ്തിലെ ഷാം എൽ-ഷൈഖിൽ നടക്കുന്ന രാജ്യാന്തര ഉച്ചകോടിക്കു മുന്നോടിയായി നടന്ന കൂടിക്കാഴ്‌ചയിൽ, വെടിനിർത്തൽ നടപ്പാക്കുന്നതിനും പുനർനിർമ്മാണ ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനും സഹായം തേടിയെന്ന് ഈജിപ്ത് പ്രസിഡന്റിന്റെ ഓഫിസ് നിന്നുള്ള പ്രസ്താവനയിൽ വ്യക്‌തമാക്കി. English Summary:
Gaza Peace Plan: Egyptian President\“s Role is Crucial; Trump Wishes Sisi to be on International Committee |
|