LHC0088 • 2025-10-14 19:21:17 • views 1260
ന്യൂഡൽഹി∙ പാക്കിസ്ഥാന്റെ ആണവശേഷിയെക്കുറിച്ചുള്ള അവരുടെതന്നെ ധാരണകൾ തെറ്റാണെന്ന് തെളിയിച്ചെന്ന് സംയുക്ത സേനാ മേധാവി (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ഓർത്തെടുത്തു. ആണവാക്രമണ ഭീഷണിയെ ഇന്ത്യ വകവച്ചുകൊടുക്കില്ലെന്നും തിങ്കളാഴ്ച ഗ്വാളിയറിലെ സിന്ധ്യ സ്കൂളിന്റെ 128 ാമത് സ്ഥാപക ദിനാഘോഷത്തിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് ജനറൽ ചൗഹാൻ പറഞ്ഞു.
- ട്രംപിനെ പുകഴ്ത്തി ഷെരീഫ്; മെലോനിയുടെ പ്രതികരണം വൈറൽ; സുന്ദരിയെന്നു വിളിച്ചോട്ടേയെന്ന് ട്രംപ് Latest News
‘‘ആണവാക്രമണ ഭീഷണിയെപ്പോലും ഇന്ത്യ വകവച്ചില്ല. ആണവശേഷിയുണ്ടെങ്കിൽ എന്തും ചെയ്യാമെന്ന് പാക്കിസ്ഥാൻ കരുതി, എന്നാൽ ഓപ്പറേഷൻ സിന്ദൂർ അത് തെറ്റാണെന്നു തെളിയിച്ചു. ‘ന്യൂ നോർമലിന്റെ’ ആഘാതം പാക്കിസ്ഥാനിൽ ദൃശ്യമായിരുന്നു. സ്പോർട്സ് ഉൾപ്പെടെ എല്ലാ മേഖലകളിലും ഞങ്ങൾ അവരെ മറികടന്നു. സായുധ സേന ഒറ്റയ്ക്കല്ല യുദ്ധത്തെ നേരിടുന്നത്. മുഴുവൻ രാഷ്ട്രവും ചേർന്നാണു പോരാട്ടം. രാഷ്ട്രീയ നേതാക്കൾക്കും നയതന്ത്രജ്ഞർക്കും സൈനികർക്കും അതിൽ നിർണായക പങ്കുണ്ട്. യുദ്ധത്തിൽ തീരുമാനമെടുക്കുന്നതിലും സമയക്രമത്തിലും ഒരു പുതിയ മാതൃക ഓപ്പറേഷൻ സിന്ദൂർ സൃഷ്ടിച്ചു. സായുധ സേനയ്ക്ക് ഇനിയും നിരവധി വെല്ലുവിളികൾ നേരിടാനുണ്ട്. നേതാക്കൾക്കും നയതന്ത്രജ്ഞർക്കും സൈനികർക്കും അവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് അറിയാം’’ – അദ്ദേഹത്തെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
- ‘വില കൂടി, സ്വർണത്തിൽ ഈ രീതിയിൽ നിക്ഷേപിച്ചാൽ കാത്തിരിക്കുന്നത് ദുരന്തം’: ഡിജിറ്റല്‍ ഗോൾഡ് എങ്ങനെ വാങ്ങാം? Life +
സംഭാഷണങ്ങളും ഭീകരതയും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയില്ലെന്ന ‘ന്യൂ നോർമൽ’ ഓപ്പറേഷൻ സിന്ദൂർ സ്ഥാപിച്ചുവെന്നും ജനറൽ ചൗഹാൻ വിശദീകരിച്ചു. ‘‘രാഷ്ട്ര നിർമാണം ഒരു കൂട്ടായ പരിശ്രമമാണ്. പൗരന്മാരുടെ വിശാലമായ ഉത്തരവാദിത്തമുണ്ട്. ഭാവി ഇന്ത്യയുടേതാണ്. വരും കാലം ഇന്ത്യയുടേതാണ്, ഈ രാജ്യത്തെ 140 കോടി ജനങ്ങളായ നമുക്ക് ഒരുമിച്ച് ഇത് നേടാനാകും’’ – അമൃതകാലത്ത് സജീവമായി സംഭാവന ചെയ്യാൻ യുവജനങ്ങളോട് അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു.
കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, പൂർവ വിദ്യാർഥികൾ, വിദ്യാർഥികളുടെ മാതാപിതാക്കൾ എന്നിവർ ഗ്വാളിയർ കോട്ടയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. English Summary:
CDS General Anil Chauhan: Operation Sindoor demonstrated India\“s firm stance against nuclear intimidation, disproving Pakistan\“s assumptions about its capabilities |
|