search
 Forgot password?
 Register now
search

‘ഗവര്‍ണര്‍ നാമമാത്ര തലവന്‍, അധികാരം മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭയ്ക്ക്’; പാഠപുസ്തകം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

deltin33 2025-9-25 20:50:58 views 1255
  



തിരുവനന്തപുരം∙ ഗവര്‍ണറെ ‘നാമമാത്രം’ ആക്കി പാഠപുസ്തകം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍  സംസ്ഥാനത്തിന്റെ നാമമാത്ര തലവന്‍ മാത്രമാണെന്നാണ് പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാംഭാഗത്തിലെ ‘ജനാധിപത്യം, ഒരു ഇന്ത്യന്‍ അനുഭവം’ എന്ന പാഠത്തില്‍ പറയുന്നു. കാവിക്കൊടിയേന്തിയ ഭാരതാംബ വിഷയത്തില്‍ ഉള്‍പ്പെടെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് ഗവര്‍ണറുടെ അധികാരമെന്തെന്ന് കുട്ടികളെ പഠിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്തിന്റെ യഥാര്‍ഥ കാര്യനിര്‍വഹണാധികാരം മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭയ്ക്കാണെന്നും ഗവര്‍ണര്‍ അധികാരങ്ങള്‍ നിര്‍വഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമായിരിക്കണമെന്നും പാഠത്തില്‍ പറയുന്നുണ്ട്. KSRTC bus driver assaulted, Vaikom police assault, Kerala police brutality, Bus driver beaten by SI, Malayala Manorama Online News, KSRTC driver attack Vaikom, Police misconduct Kerala, Kerala bus driver news, Vaikom KSRTC incident, എസ്ഐ മർദ്ദനം, k s r t c driver maradanam, Police brutality against KSRTC driver, Kerala news today, വൈക്കം പോലീസ്, vaikom police news, പൊലീസ്, മനോരമ ഓൺലൈൻ, മലയാള മനോരമ, മനോരമ ഓൺലൈൻ ന്യൂസ്


ഗവര്‍ണര്‍ എന്നതു തിരഞ്ഞെടുക്കപ്പെടുന്ന ഔദ്യോഗിക സ്ഥാനമല്ല. കേന്ദ്ര-സംസ്ഥാന ബന്ധത്തെക്കുറിച്ചു പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 1983ല്‍ നിയോഗിച്ച സര്‍ക്കാരിയ കമ്മിഷന്‍ സജീവരാഷ്ട്രീയക്കാരെ ഗവര്‍ണര്‍മാരായി നിയമിക്കരുതെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും പാഠത്തില്‍ പറയുന്നു. ഗവര്‍ണര്‍ക്കെതിരെ ഇടതുപക്ഷം ഉന്നയിക്കുന്ന പല ആരോപണങ്ങളും പാഠഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍മാര്‍ക്കു സുപ്രീംകോടതി സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും പാഠത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. രാജ്ഭവനിലെ ചടങ്ങിനെത്തിയ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഹാളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിച്ചു പോയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണറുടെ അധികാരങ്ങള്‍ സ്‌കൂള്‍ കുട്ടികളെ പഠിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. English Summary:
Governor Defined in Textbook: controversy erupts as a new 10th-grade social science book labels the Governor as a \“nominal head\“, emphasizing the Chief Minister\“s real executive power. This educational initiative comes amid significant political disputes between the state government and the Governor
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com