search
 Forgot password?
 Register now
search

‘കേരളത്തിൽ നിന്നു രാജ്യം മൊത്തം പ്രവർത്തിക്കാമല്ലോ’: പദവിയിൽനിന്ന് ഒഴിവാക്കണമെന്ന് അബിൻ, ആവശ്യം തള്ളി നേതൃത്വം

Chikheang 2025-10-14 19:21:15 views 1293
  



മലപ്പുറം∙ കേരളത്തിൽ പ്രവർത്തിക്കണമെന്ന യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വർക്കിയുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാതെ നേതൃത്വം. കേരളത്തിൽ നിന്നു രാജ്യം മൊത്തം പ്രവർത്തിക്കാമല്ലോ എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ‘‘ കേരളത്തിൽ നിന്നു രാജ്യം മൊത്തം പ്രവർത്തിക്കാമല്ലോ. അതിനെന്താ കുഴപ്പം? കേരളത്തിൽ നിൽക്കട്ടെ. കെ.സി. വേണുഗോപാൽ േകരളത്തിലുമുണ്ട്, ഇന്ത്യ ഒട്ടാകെയുമുണ്ട്’’–സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.  

  • Also Read ‘കേരളത്തിൽ പ്രവർത്തിക്കാൻ താൽപര്യം, ദേശീയപദവിയിൽനിന്ന് ഒഴിവാക്കണം, തിരുത്താൻ പാർട്ടിയോട് ആവശ്യപ്പെടും’   


മുഖ്യമന്ത്രിയുടെ മകൻ ഇ.ഡി നോട്ടിസ് കൈപ്പറ്റിയോ, നോട്ടിസിനെ തുടർന്ന് ഇ.ഡി എന്ത് നടപടി സ്വീകരിച്ചു, എന്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ് അയച്ചത് ഇതെല്ലാം വ്യക്തമാകണം. ശക്തമായ കേസ് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ക്ലിഫ് ഹൗസിലെ മേൽവിലാസത്തിൽ ഇ.ഡി നോട്ടിസ് അയച്ചത്. മുഖ്യമന്ത്രിയും കേന്ദ്രവും ഒത്തുതീർപ്പിന്റെ ഭാഗമായി നോട്ടിസ് മുക്കി. ഇ.ഡി എന്ത് നടപടിയെടുത്തു എന്നറിയാൻ ജനത്തിന് ആഗ്രഹമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

  • Also Read ‘വില കൂടി, സ്വർണത്തിൽ ഈ രീതിയിൽ നിക്ഷേപിച്ചാൽ കാത്തിരിക്കുന്നത് ദുരന്തം’: ഡിജിറ്റല്‍ ഗോൾഡ് എങ്ങനെ വാങ്ങാം?   


സംസ്ഥാനത്ത് നിർണായകമായ തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ കേരളത്തിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കാനാണ് താൽപര്യമെന്ന് അബിൻ വർക്കി വ്യക്തമാക്കിയിരുന്നു. ദേശീയതലത്തിൽ നൽകിയ പദവിയിൽ നിന്ന് ഒഴിവാക്കി കേരളത്തിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും നേതാക്കളോട് അഭ്യർഥിച്ചു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മാങ്കൂട്ടത്തിലിനു പിന്നിൽ രണ്ടാം സ്ഥാനത്ത് വന്ന അബിൻ വർക്കിയെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് പാർട്ടിയിൽ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.  English Summary:
Abin Varkey seeks to be relieved from his national position to focus on Kerala politics. KPCC President Sunny Joseph\“s response to this request indicates a potential conflict. The article also delves into the ED notice issued to the Chief Minister\“s son and the public\“s desire for transparency on the matter.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157896

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com