ഫ്ലിപ്‌കാർട്ടിലൂടെ 5 മൊബൈൽ വാങ്ങാൻ തുറവൂരിലെ വീട്ടമ്മയുടെ ഒടിപി ഹാക്ക് ചെയ്തു; ധാരാവിയിൽനിന്ന് നാടകീയമായി പ്രതിയെ പിടിച്ച് പൊലീസ്

deltin33 2025-10-15 17:51:14 views 1052
  



തുറവൂർ∙ കടക്കരപ്പള്ളി സ്വദേശിയായ വീട്ടമ്മയിൽനിന്നു ഓൺലൈൻ തട്ടിപ്പിലൂടെ ഒരുലക്ഷത്തോളം രൂപ തട്ടിയ കേസിൽ മുംബൈ ധാരവിയിലുള്ള പ്രതിയെ പട്ടണക്കാട് പൊലീസ് നാടകീയമായി പിടികൂടി. ധാരവി ചേരിയിലുള്ള നൂറുകണക്കിനു ജനങ്ങൾ എതിർപ്പുമായി പൊലീസ് സ്റ്റേഷനിലും കോടതിക്കു മുന്നിലും എത്തിയെങ്കിലും അന്വേഷണ ഉദ്യേഗസ്ഥരുടെ നിശ്ചയദാർഢ്യം പ്രതിയെ കേരളത്തിലേക്ക് എത്തിക്കാനായി. യുപി സ്വദേശിയും മുംബൈ ധാരാവി താമസിക്കുന്നയാളുമായ അസാദ് ഖാനെയാണ്(24) പട്ടണക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.  

  • Also Read കണ്ണൂർ പ്രജുലിന്റെ കൊലപാതകം: പ്രതികളായ രണ്ട് പേർ പിടിയിൽ; കൊലപാതകത്തിന് പിന്നിൽ ലഹരി ഇടപാടിലെ തർക്കം?   


കടക്കരപ്പള്ളി സ്വദേശിയായ ഉത്രം വീട്ടിൽ റാണിമോളുടെ അക്കൗണ്ടി‍ൽനിന്നു 5 തവണകളായി 96,312 രൂപയാണ് ഇയാൾ തട്ടിയത്. പ്രധാനമന്ത്രിയുടെ കിസാൻ പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ വാട്സാപ് ഗ്രൂപ്പിൽ വന്ന ലിങ്കിൽ ഓൺലൈനിൽ റജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ അക്കൗണ്ട് ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്. തുറവൂരിലെ സ്വകാര്യ ഡ്രൈവിങ് സ്കൂളിലെ ജീവനക്കാരിയാണ് കബളിപ്പിക്കപ്പെട്ട റാണിമോൾ. ഇവരുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് പ്രമുഖ ഓൺലൈൻ സൈറ്റായ ഫ്ലിപ്‌കാർട്ടിൽനിന്നു മൊബൈൽ ഫോൺ പർച്ചേസ് ചെയ്താണ് ആസാഖ് ഖാൻ വീട്ടമ്മയെ തട്ടിപ്പിനിരയാക്കിയത്.  

  • Also Read കോൺഗ്രസിലെ ‘സ്പേസ്’ ധൈര്യം; കേന്ദ്രത്തിന് വേണ്ടത് ബ്രാൻഡിങ്! ജീവിക്കാൻ കൺസൽറ്റൻസി, സ്റ്റാർട്ടപ്; ‘എക്സ് ബയോ’ ആരും ശ്രദ്ധിച്ചില്ല – കണ്ണൻ ഗോപിനാഥൻ അഭിമുഖം   


ആദ്യം 19,107 രൂപയുടെ ഫോണ്‍ ആണ് വാങ്ങിയത്. രണ്ടാം വട്ടം 18,256 രൂപയുടേതും മൂന്നാമത് 15,156 രൂപയുടേതും നാലാമത് 10,045 രൂപയുടേതും 5–ാമത് 33,746 രൂപയുടെയും ഫോണുകളാണ് വീട്ടമ്മയുടെ ക്രെഡിറ്റ് കാർഡ് നമ്പർ ഉപയോഗിച്ച് ഓൺലൈൻ സൈറ്റിൽനിന്നു വാങ്ങിയത്. ഓരോ തവണയും പർച്ചേസ് ചെയ്യുമ്പോഴും വീട്ടമ്മയുടെ മൊബൈലിൽ വരുന്ന ഒടിപി ഹാക്ക് ചെയ്തായിരുന്നു ഓൺലൈൻ സൈറ്റിൽനിന്നു മൊബൈൽ ഫോൺ വാങ്ങിയത്. 15 മിനിറ്റിനുള്ളിലാണു 5 തവണയും തുക പോയത്.

ഇതോടെ പട്ടണക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതുകൂടാതെ റാണിമോൾ ആർബിഐ, എസ്ബിഐ ബാങ്ക് ബ്രാഞ്ചിലും പരാതി നൽകി. ഇതേത്തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് പട്ടണക്കാട് എസ്എച്ച്ഒ കെ.എഎസ്.ജയൻ, സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ് ഗോപകുമാർ, സുനിൽ, പ്രവീൺ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഓൺ‌ലൈൻ കമ്പനിയായ ഫ്ലിപ്‌കാർട്ടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി പർച്ചേസ് ചെയ്ത ഫോണിന്റെ ഇഎംഐ നമ്പർ നേടിയെടുത്തു.

തുടർന്ന് സൈബർ സെല്ലുമായി ചേർന്നു നടത്തിയ അന്വേഷണത്തിൽ 5 മൊബൈൽ ഫോണും മുംബൈയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളവർ ഉപയോഗിക്കുന്നതായി ബോധ്യപ്പെട്ടു. ഫോൺ ഉപയോഗിക്കുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് ധാരാവി സ്വദേശിയായ മൊബൈൽ ഷോപ്പ് ഉടമയുടെ കടയിൽനിന്നു വാങ്ങിയതാണെന്ന് ഇവർ പൊലീസിനു മൊഴി നൽകി. ഇതേത്തുടർന്ന് ധാരാവി പൊലീസ് സ്റ്റോഷനുമായി ബന്ധപ്പെട്ടു. ധാരാവി ചേരിയിൽനിന്നു പ്രതിയെ പിടികൂടന്നതു അത്ര എളുപ്പമല്ലെന്ന് അവർ അന്വേഷണ സംഘത്തെ അറിയിച്ചു. കൂടുതൽ പൊലീസ് സംഘം ചേരിയിൽ പോകുന്നത് അപകടമുണ്ടാക്കുമെന്നതിനാൽ ധാരാവി സ്റ്റേഷനിൽനിന്നുള്ള മൂന്ന് പൊലീസും പട്ടണക്കാട് പൊലീസിൽനിന്നുള്ള നാലംഗ സംഘവും മഫ്തിയിലെത്തിയിലെത്തിയാണു ചേരിയിൽനിന്നു ആസാഖ് ഖാനെ വിദഗ്ധമായി പുറത്തെത്തിച്ചു പിടികൂടിയത്.  

ഇതോടെ സ്റ്റേഷനിൽ ചേരിനിവാസികൾ സംഘടിച്ചു. പ്രതിഷേധക്കാരെ ധാരാവി സ്റ്റേഷനിലെ പൊലീസുകാർ തുരത്തി. ധാരാവി കോടതിയിൽ ഹാജരാക്കി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമ്പോഴും ചേരി നിവാസികൾ സംഘമായി കോടതിക്കു പിന്നിൽ നിലയുറപ്പിച്ചിരുന്നു. അപകടം മുൻകൂട്ടി മനസ്സിലാക്കിയ അന്വേഷണ സംഘം കോടതിക്കുള്ളിൽ പ്രതിയെ കൊണ്ടുപോകുന്നതിനു സ്വകാര്യ വാഹനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ കോടതിയിൽനിന്നു പ്രതിയെ കൈമാറിയതിനുശേഷം ബാക്കിയുള്ള ഉത്തരവാദിത്വം പട്ടണക്കാട് പൊലീസ് സ്റ്റേഷനിലെ അന്വേഷണ സംഘത്തിനാണെന്നും പറഞ്ഞ് ധാരാവി പൊലീസ് മടങ്ങി. ഇതിനിടെ ചേരി നിവാസികൾ വാഹനം തടയാൻ ശ്രമിച്ചുവെങ്കിലും കോടതിയിൽനിന്നു കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി നിമിഷങ്ങൾക്കകം വാഹനത്തിൽ അന്വേഷണ സംഘം കടക്കുകയായിരുന്നു. English Summary:
Flipkart fraud case reveals the arrest of a man from Dharavi for hacking a housewife\“s OTP and stealing money to buy phones. The accused was arrested after a dramatic chase, highlighting the increasing threat of cybercrime and the challenges faced by law enforcement.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
324665

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.