search
 Forgot password?
 Register now
search

ആംബുലന്‍സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം; യുവാവിന് ദാരുണാന്ത്യം

Chikheang 2025-10-16 05:51:08 views 1214
  



വൈത്തിരി/കോട്ടയം∙ തിരുവല്ലയിൽ രോഗിയുമായി പോയ ആംബുലന്‍സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയനാട് സ്വദേശിയായ യുവാവ് മരിച്ചു. വയനാട് വൈത്തിരി പന്ത്രണ്ടാംപാലം ജൂബിലിവയൽ പള്ള്യാലിൽ ജലീലിന്റെയും സജ്നയുടെയും മകൻ മുഹമ്മദ് ഷിഫാൻ (20) ആണ് മരിച്ചത്. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിൽ കച്ചേരിപ്പടിയിൽ ബുധനാഴ്ച പകൽ രണ്ടരയോടെ ആയിരുന്നു അപകടം.  

  • Also Read രണ്ടുപേർക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരം   


തിരുവല്ല കുരിശുകവലയിലെ ഓയാസിസ് ഹോട്ടലിലെ ജീവനക്കാരനായ മുഹമ്മദ് ഷിഫാൻ സ്കൂട്ടറിൽ ചന്ത ഭാഗത്തേക്ക് പോവുകയായിരുന്നു. പക്ഷാഘാതം വന്ന രോഗിയെ താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയ ആംബുലൻസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു രണ്ട് ആംബുലൻസുകൾ എത്തിച്ച് പക്ഷാഘാതം വന്ന രോഗിയെ കോട്ടയം മെഡിക്കൽ കോളജിലേക്കും ഷിഫാനെ താലൂക്ക് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിഫാനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വയറിലും തലയ്ക്കും ഗുരുതര പരിക്കേറ്റതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  • Also Read പാർക്കിങ് ഏരിയയിൽ തടഞ്ഞു നിർത്തി, കഴുത്തിനു കുത്തിപ്പിടിച്ചു; യുവതിയെ ആക്രമിച്ചയാൾ അറസ്റ്റിൽ   
English Summary:
Thiruvalla Accident: A 20-year-old man from Wayanad died in an accident in Thiruvalla after his scooter collided with an ambulance.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com