കണ്ണൂർ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ കോടതി ശിക്ഷിച്ച നാലാം പ്രതി കണ്ണൂർ ജില്ലാ ആയുർവേദ ആശുപ്രതിയിൽ ചികിത്സയിൽ. കണ്ണൂർ പാട്യം പത്തായക്കുന്ന് കാരായിന്റവിട വീട്ടിൽ ടി.കെ.രജീഷാണ് കണ്ണൂർ താണയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടുവേദനയ്ക്ക് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ഏതാനും ദിവസമായി രജീഷ് പൊലീസ് കാവലിൽ ചികിത്സയിൽ തുടരുകയാണ്.
- Also Read കുഴൽമന്ദത്ത് ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയതിനു പിന്നാലെ വിദ്യാർഥിസമരം; അധ്യാപകർക്കെതിരെ നടപടി
ജയിലിൽ നിന്ന് ഡോക്ടർ പരിശോധിച്ചതിനെ തുടർന്ന് ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ആയുർവേദ ഡിഎംഒ ഉൾപ്പെടെയുള്ള സംഘം ജയിലിൽ രജീഷിനെ പരിശോധിച്ച ശേഷമാണ് വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ എത്രനാൾ ചികിത്സ വേണ്ടി വരുമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പറയാൻ അധികൃതർ തയാറായിട്ടില്ല.
- Also Read മദ്യലഹരിയിൽ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു, ചോദ്യം ചെയ്തവരോട് തട്ടിക്കയറി; പൊലീസുകാരൻ പിടിയിൽ
2018ൽ ടിപി വധക്കേസ് പ്രതികൾ ജില്ലാ ആയുർവേദ ആശുപ്രതിയിൽ ചികിത്സ നടത്തിയത് വിവാദമായിരുന്നു. ടിപി വധക്കേസിലെ പ്രതികൾക്കു വഴിവിട്ട് പരോൾ അനുവദിച്ചത് ഉൾപ്പെടെ നിരന്തരം ആരോപണങ്ങൾ ഉയരുന്നതിനിടെയാണു നാലാം പ്രതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. English Summary:
TK Rajeesh Treatment: TP Chandrasekharan case accused is receiving treatment at Kannur Ayurveda hospital. The convict, facing charges in the TP Chandrasekharan murder case, is undergoing treatment for back pain under police surveillance. |
|