cy520520 • 2025-10-17 02:21:16 • views 719
ബെംഗളൂരു ∙ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും ആർഎസ്എസ് പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കർണാടക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ചുള്ള നിയമനിർമാണം നടപ്പിലാക്കാൻ തീരുമാനമായി. ആർഎസ്എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മന്ത്രിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകനുമായ പ്രിയങ്ക് ഖർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
- Also Read അഹമ്മദാബാദ് വിമാനാപകടം: അന്വേഷണം ജുഡീഷ്യൽ മേൽനോട്ടത്തിൽ വേണം; പൈലറ്റിന്റെ പിതാവ് സുപ്രീം കോടതിയിൽ
പ്രിയങ്ക് ഖർഗെ മുന്നോട്ട് വച്ച ആവശ്യം പരിശോധിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. പ്രിയങ്കിന്റെ നിർദേശം പരിശോധിക്കാനും ആവശ്യമായ നടപടി ഉടനടി സ്വീകരിക്കാനും ആണ് ചീഫ് സെക്രട്ടറിക്കുള്ള കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് വിഷയം ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചത്.
- Also Read ‘ഇന്ത്യൻ താൽപര്യം സംരക്ഷിക്കുന്നതിനു മുൻഗണന’; റഷ്യൻ എണ്ണ വാങ്ങൽ: ട്രംപിനു മറുപടിയുമായി സർക്കാർ
സർക്കാർ–എയ്ഡഡ് സ്കൂളുകളിലും ദേവസ്വം വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളിലും, പാർക്കുകളിലും ഗ്രൗണ്ടുകളിലും ശാഖകൾ പ്രവർത്തിക്കുന്നതിന് എതിരെയാണ് പ്രിയങ്ക് ഖർഗെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. തെറ്റായ ആശയങ്ങളുടെ പ്രചാരണം രാജ്യത്തിന്റെ ഐക്യത്തിനും ഭരണഘടനയ്ക്കും എതിരാണെന്നും അദ്ദേഹം കത്തിൽ പറഞ്ഞിരുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @PriyankKharge എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:
Karnataka RSS : Congress-ruled Karnataka on Thursday became, perhaps the first state to decide on bringing rules to check RSS activities, including marching on the roads and holding events in public places and government premises. |
|