search
 Forgot password?
 Register now
search

‘ഈ ദീപാവലിക്ക് സ്വദേശി ഉൽപന്നങ്ങൾ മതി; ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നവരുടെ കണ്ണ് ചൂഴ്ന്നെടുക്കും’

Chikheang 2025-10-18 05:21:30 views 1048
  



ന്യൂഡൽഹി∙ താരിഫ് തീവ്രവാദം നിലനിൽക്കുന്ന കാലത്ത് ഈ ദീപാവലിക്ക് സ്വദേശി ഉൽപന്നങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് യോഗാവിദഗ്ധൻ ബാബാ രാംദേവ്. ഇന്ത്യയെ നോക്കി കണ്ണുരുട്ടുന്നവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്നും രാംദേവ് പറഞ്ഞു

  • Also Read വീണ്ടും ട്രംപ്–പുട്ടിൻ കൂടിക്കാഴ്ച, ഇത്തവണ ബുഡാപെസ്റ്റിൽ; സെലൻസ്കിയുമായി ഇന്ന് വൈറ്റ് ഹൗസിൽ ചർച്ച   


‘ഇന്ത്യ സ്വതന്ത്രമായി നിൽക്കണം. ഒരു വശത്ത് താരിഫ് തീവ്രവാദം നടക്കുമ്പോൾ മറുവശത്ത് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ വിപണിയായി മാറിയിരിക്കുകയാണ്. അതിനെ നമ്മൾ വിദേശികൾക്ക് ചൂഷണം ചെയ്യാൻ‌ വിട്ടുനിൽകിയിരിക്കുന്നു. സ്വദേശവൽക്കരണത്തിനായി നമ്മുടെ പ്രധാനമന്ത്രിയും സാംസ്കാരിക, മത സംഘടനകളും നമ്മളോട് ആവശ്യപ്പെടുകയാണ്.’–പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ രാംദേവ് പറഞ്ഞു.

  • Also Read പൂട്ടിപ്പോകുമെന്ന് പേടിച്ച ഗവ. സ്കൂളിൽ ഇന്ന് സീറ്റിന് ‘ക്യൂ’; ‘പ്രിസം’ മാജിക് പഠിക്കാൻ കശ്മീർ വിദ്യാർഥികൾ; ഇതാണ് ‘റിയൽ കേരള സ്റ്റോറി’   


‘ഈ ദീപാവലിക്ക് നമ്മുടെ ദീപങ്ങളും സമ്മാനങ്ങളുമെല്ലാം സ്വദേശത്തു നിർമിച്ചതായിരിക്കണം. സ്വദേശനിർമിത വസ്തുക്കളേ ഉപയോഗിക്കൂവെന്ന പ്രതിജ്ഞ നമ്മളെടുത്താൻ ലോകത്തെ എല്ലാ ശക്തികളും ഇന്ത്യയ്ക്കു മുന്നിൽ തലകുനിക്കും. ആരും ഇന്ത്യയെ ഭീഷണിപ്പെടുത്താൻ ധൈര്യപ്പെടില്ല. ആരെങ്കിലും ഇന്ത്യയെ നോക്കി കണ്ണുരുട്ടിയാൽ നമ്മൾ അവരുടെ കണ്ണു ചൂഴ്ന്നെടുക്കും.’–രാംദേവ് പറഞ്ഞു. സ്വദേശിവൽക്കരണ ക്യാംപെയ്നുമായി മുന്നോട്ടുപോയാൽ വികസിത രാജ്യമാകാൻ ഇന്ത്യയ്ക്ക് 2047 വരെ കാത്തിരിക്കേണ്ടി വരില്ലെന്നും 20240ൽ തന്നെ വികസിത രാജ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  English Summary:
Baba Ramdev urges the use of Swadeshi products during Diwali amid tariff terrorism. He emphasizes India\“s need for self-reliance and promoting the idea that embracing domestically made goods will make India stronger and more respected globally.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157821

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com