search
 Forgot password?
 Register now
search

അഫ്ഗാനിൽ വീണ്ടും പാക്ക് ആക്രമണം; പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു, തിരിച്ചടിക്കുമെന്ന് താലിബാൻ

LHC0088 2025-10-18 05:21:31 views 1127
  



കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാൻ ആക്രമണമെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച വൈകിട്ടാണ് അഫ്ഗാന്റെ അതിർത്തി പ്രവിശ്യയായ പക്ടിക്കയിലാണ് ആക്രമണമുണ്ടായത്. പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചെന്ന് താലിബാൻ വക്താവ് വാർത്താ ഏജൻസിയായ എഎഫ്പിയോടു പറഞ്ഞു. പാക്കിസ്ഥാന് തിരിച്ചടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • Also Read ‘വെടിനിര്‍ത്തല്‍ നിലനില്‍ക്കുമോ എന്ന് സംശയം; താലിബാന്റെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യ’   


‘ പക്ടിക്ക പ്രവിശ്യയിൽ മൂന്നിടങ്ങളിൽ ബോംബാക്രമണം നടത്തിക്കൊണ്ട് പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു. അഫ്ഗാനിസ്ഥാൻ തിരിച്ചടിക്കും.’–പേര് വെളിപ്പെടുത്താത്ത താലിബാൻ വക്താവ് പറഞ്ഞു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള രണ്ടു ദിവസത്തെ താൽക്കാലിക വെടിനിർത്തൽ വെള്ളിയാഴ്ച അവസാനിച്ചിരുന്നു. ഇതിനു മുൻപാണ് അഫ്ഗാനിൽ പാക്കിസ്ഥാന്‌ ആക്രമണം നടത്തിയത്. ഒക്ടോബർ 9ന് തെഹ്രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കാബൂളിലും പക്ടിക്കയിലും പാക്കിസ്ഥാൻ ആക്രമണം നടത്തിയതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുയർന്ന സംഘർഷം ഖത്തറും സൗദിയും ഇടപെട്ടാണ് രണ്ടു ദിവസത്തേക്ക് താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ച് ലഘൂകരിച്ചത്.

  • Also Read ഭീകരതയെ വളമിട്ട് വളർത്തി, സുഹൃത്തിന്റെ അടി വാങ്ങിക്കൂട്ടി പാക്കിസ്ഥാൻ; ലക്ഷ്യം ‘പര്‍വതങ്ങളുടെ കണ്ണ്’; പ്രകോപനം താലിബാന്റെ ഇന്ത്യാ സന്ദർശനം?   


അതേസമയം, വെടിനിർത്തൽ നീട്ടിയതായി പാക്ക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ സർക്കാരിന്റെ അപേക്ഷ പ്രകാരമാണ് വെടിനിർത്തൽ നീട്ടിയതെന്നാണ് പാക്ക് മാധ്യമങ്ങൾ പറയുന്നത്. ദോഹയിൽ നാളെ നടക്കുന്ന ഉന്നതതല ചർച്ച അവസാനിക്കുന്നതുവരെയാണ് വെടിനിർത്തൽ നീട്ടിയതെന്നാണ് റിപ്പോർട്ട്.  English Summary:
Pakistan launches Fresh attack in Afghanistan: Pakistan reportedly attacked Afghanistan in Paktika, violating a ceasefire. Tensions escalate as the Taliban vows retaliation, despite reports of a ceasefire extension ahead of Doha talks.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156003

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com