ചെന്നൈ ∙ എയർ ഇന്ത്യ വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ മുടി കണ്ടെത്തിയ സംഭവത്തിൽ 35,000 രൂപ നഷ്ടപരിഹാരം നൽകാൻ മദ്രാസ് ഹൈക്കോടതി വിധിച്ചു. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള സിവിൽ കോടതി വിധിക്കെതിരെ എയർ ഇന്ത്യ നൽകിയ അപ്പീലിൽ നഷ്ടപരിഹാരത്തുക 35,000 രൂപയായി ഹൈക്കോടതി കുറയ്ക്കുകയായിരുന്നു.
- Also Read ബ്രിട്ടീഷ് റോയൽ എയർ ഫോഴ്‌സിനെ പരിശീലിപ്പിക്കാൻ ഇന്ത്യൻ \“ടോപ്പ് ഗണ്ണുകൾ\“; ചരിത്രത്തിന്റെ മറുപടി,അഭിമാനം!
കൊളംബോയിൽ നിന്നു ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണു ഭക്ഷണത്തിൽ മുടി ലഭിച്ചത്. വിമാന ജീവനക്കാരോടു പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണു കോടതിയെ സമീപിച്ചത്.
English Summary:
Air India food complaint : The Madras High Court ordered Air India to pay ₹35,000 as compensation for a passenger finding hair in their in-flight meal, reducing the amount from a previous civil court order. |