search
 Forgot password?
 Register now
search

ചെന്താമരയ്ക്കു വധശിക്ഷയില്ല: കേസ് അപൂർവങ്ങളിൽ അപൂർവമല്ല; കാരണം വ്യക്തമാക്കി കോടതി

LHC0088 2025-10-19 00:21:31 views 1011
  



പാലക്കാട് ∙ നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം വിധിച്ച പാലക്കാട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി, ഈ കേസിനെ അപൂർവങ്ങളിൽ അപൂർവം എന്നു വിശേഷിപ്പിക്കാനാവില്ലെന്നു നിരീക്ഷിച്ചിരുന്നു. സജിത വധക്കേസിൽ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയതെന്നും അത് സാക്ഷികൾക്കു ഭീഷണിയാണെന്നും പറഞ്ഞ പ്രോസിക്യൂഷൻ, പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

  • Also Read ‘ചിലരെക്കൂടി തീർക്കാനുണ്ട്’– കോടതി പോലും ഞെട്ടി; കൂട്ടുകാരനു മുന്നിലെ ‘സീരിയൽ കില്ലർ’; എന്തിനാണ് പൊലീസ് ചെന്താമരയ്ക്ക് ബിരിയാണി കൊടുത്തത്?   


ഈ കേസ് അപൂർവങ്ങളിൽ അപൂർവമല്ല എന്നു വ്യക്തമാക്കിയ ജസ്റ്റിസ് കെന്നത്ത് ജോർജ്, ആ നിരീക്ഷണത്തിന് അടിസ്ഥാനമായ കാര്യങ്ങളും വിശദീകരിച്ചിരുന്നു. പ്രതിക്ക് മുൻ കുറ്റകൃത്യചരിത്രമില്ല. ഈ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ്, കൊല്ലപ്പെട്ട സജിതയുടെ ഭർത്താവിനെയും അമ്മയെയും ചെന്താമര കൊലപ്പെടുത്തിയത്. പക്ഷേ അത് നിലവിലുള്ള കേസുമായി ബന്ധിപ്പിക്കാനാവില്ല. ഇരട്ടക്കൊലക്കേസിന്റെ വിചാരണ നടക്കുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ, പ്രതി ഇരട്ടക്കൊല ചെയ്തെന്ന് നിയമപരമായി ഉറപ്പിച്ചു പറയാനാവില്ല. അത്തരം വാദം ഈ ഘട്ടത്തിൽ പരിഗണിച്ചാൽ അതിനു നിയമപരമായ നിലനിൽപില്ല. അതുകൊണ്ട് സജിത വധക്കേസിനെ അപൂർവങ്ങളിൽ അപൂർവം എന്നു വിശേഷിപ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു. English Summary:
Chenthamara Sentenced to Double Life Imprisonment in Sajitha Murder Case: court observed that the case does not fall under the \“rarest of rare\“ category due to the lack of prior criminal history and the ongoing trial of the double murder case.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156003

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com