പന്തളം (പത്തനംതിട്ട)∙ അഭിപ്രായമുള്ളിടത്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമെന്നും ഇതൊന്നും തദ്ദേശ തിരഞ്ഞെടുപ്പിനെയോ നിയമസഭാ തിരഞ്ഞെടുപ്പിനെയോ ബാധിക്കില്ലെന്നും കെ.മുരളീധരൻ. യുഡിഎഫിന്റെ വിജയത്തിനെ ഇത് ബാധിക്കില്ല.വിശ്വാസസംരക്ഷണത്തിന്റെ കാര്യത്തിൽ യുഡിഎഫ് എന്നും വിശ്വാസികൾക്കൊപ്പമാണെന്നും സ്വർണക്കവർച്ചയിൽ കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
- Also Read വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ മിന്നലേറ്റ് യുവതി മരിച്ചു; 4 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദേശം
സത്യസന്ധമായി അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെയും ഉപദ്രവിക്കുന്ന നിലപാടാണ് സർക്കാരിന്. വിശ്വാസമില്ലാത്തവർ ശബരിമലയിൽ പോയി കൈകെട്ടി നിൽക്കുകയാണ്. വിശ്വാസസംരക്ഷണത്തിനു വേണ്ടിയുള്ള സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ സന്ദീപ് വാരിയർ അടക്കം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു. ഒരു ബിജെപിക്കാരനു പോലും ഇതേ വിഷയത്തിൽ ജയിലിൽ കിടക്കേണ്ടി വന്നിട്ടില്ല. അയ്യപ്പനെ തൊട്ടുകളിച്ചാൽ വലിയ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും മുരളീധരൻ പറഞ്ഞു.
ഒന്നാം തീയതിയായത് കൊണ്ടാണ് ഗുരുവായൂരിലേക്ക് പോയതെന്ന് വേദിയിൽ നിന്നിറങ്ങിയ ശേഷം മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. വാർത്ത പ്രചരിക്കുന്നത് മനസ്സിലാക്കി ഗതാഗതതടസ്സങ്ങളെല്ലാം അതിജീവിച്ചെത്തി പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. കാസർകോട് നിന്നു യാത്രയ്ക്ക് നേതൃത്വം കൊടുക്കാനാണ് തന്നെ ഏൽപ്പിച്ചത്. അത് പൂർത്തിയാക്കിയിരുന്നു. കെപിസിസി പുനസംഘടന സംബന്ധിച്ച കാര്യങ്ങളൊക്കെ അതിന്റെ വഴിക്ക് നടക്കും. പരാതിയുണ്ടെങ്കിൽ എഐസിസി സെക്രട്ടറിയോടോ രാഹുൽ ഗാന്ധിയോടോ കെപിസിസി പ്രസിഡന്റിനോടോ സംസാരിക്കുകയാണ് ചെയ്യുകയെന്നും മുരളീധരൻ പറഞ്ഞു. English Summary:
K Muraleedharan: Provoking Lord Ayyappan Will Lead to Severe Punishment |
|