search
 Forgot password?
 Register now
search

കഴക്കൂട്ടം ബലാത്സംഗം: ലോറി ഡ്രൈവർ തിരുവനന്തപുരത്ത് എത്തിയത് ജോലിയുടെ ഭാഗമായി, പ്രതി കുറ്റം സമ്മതിച്ചു

Chikheang 2025-10-20 02:51:09 views 1270
  



തിരുവനന്തപുരം ∙ കഴക്കൂട്ടത്ത് യുവതിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ തമിഴ്നാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. 17 ന് പുലർച്ചയാണ് പരാതി ലഭിച്ചതെന്നും ശനിയാഴ്ച തന്നെ പ്രതിയിലേക്ക് എത്തുന്ന വിവരങ്ങൾ ലഭിച്ചുവെന്നും ഡിസിപി ടി. ഫറാഷ് പറഞ്ഞു. പ്രതി കുറ്റസമ്മതം നടത്തിയതായും തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തതെന്നും ഡിസിപി പറഞ്ഞു. ലോറി ഡ്രൈവറായ പ്രതി ജോലിയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് എത്തിയതെന്ന് ഡിസിപി ഫറാഷ് പറയുന്നു.

  • Also Read പ്രകാശുമായി സ്ഥിരം ഫോൺ വിളി, വിലക്കിയിട്ടും അൽപ്പന കേട്ടില്ല; കൊലപാതകത്തിന് പദ്ധതിയിട്ട് സോണി   


സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. അതിജീവിത ഇയാളെ തിരിച്ചറിയേണ്ടതുണ്ട്. വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തുന്നത്. കോടതിയിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തും. പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കും. കഴക്കൂട്ടം കേന്ദ്രീകരിച്ചു പട്രോളിങ് നടത്തുന്നുണ്ടെന്നും, എല്ലാ ഹോസ്റ്റലുകളിലും കൃത്യമായ റജിസ്റ്റർ വേണമെന്ന നിർദേശം നൽകിയിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു. രണ്ട് ദിവസം മുൻപാണ് ഐടി ജീവനക്കാരിയായ യുവതിയെ ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചത്. ഉറക്കത്തിലായിരുന്ന യുവതിയെ ഇയാൾ ആക്രമിക്കുകയായിരുന്നു. English Summary:
Kazhakkoottam rape case: The accused lorry driver, who was taken into custody from Tamil Nadu, has confessed to the crime. The incident involved a woman being assaulted in her hostel room in Kazhakkoottam, and the police investigation led to the arrest of the suspect.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com