search
 Forgot password?
 Register now
search

പ്രൊഫൈൽ ചിത്രവും സ്റ്റേറ്റസും ആർക്കൊക്കെ കാണാം?; വാട്സാപ്പിലെ ‘പ്രൈവസി ചെക്കപ്പ്’

cy520520 2025-10-28 08:38:44 views 1250
  



വാട്സാപ്പിൽ ഉപയോഗിക്കുന്ന നിങ്ങളുടെ പ്രൊഫൈൽ ചിത്രവും സ്റ്റേറ്റസും ആർക്കൊക്കെ കാണാം? നിങ്ങളുടെ ഫോൺ നമ്പറുണ്ടെങ്കിൽ അപരിചിതനായ ഒരു വ്യക്തിക്ക് നിങ്ങളുടെ ‘ലാസ്റ്റ് സീനും’ ഓൺലൈൻ സ്റ്റേറ്റസും കാണാമോ? നിങ്ങളെ ആർക്കൊക്കെ ഗ്രൂപ്പുകളിൽ ചേർക്കാം?... സ്വകാര്യതയുമായി ബന്ധപ്പെട്ട് വാട്സാപ് ഉപയോക്താക്കൾക്ക് ഇത്തരത്തിൽ ഒട്ടേറെ ചോദ്യങ്ങൾ മനസ്സിലുണ്ടാകാം. പലരും ഇതിനെക്കുറിച്ച് അത്ര ആകുലപ്പെടുന്നില്ലെന്നു മാത്രം. സ്വകാര്യത ഒറ്റയടിക്ക് ഉറപ്പാക്കാനുള്ള ‘ഓൾ ഇൻ വൺ’ ഫീച്ചർ നിലവിൽ വാട്സാപ്പിൽ ലഭ്യമാണ്. നിങ്ങളുടെ വ്യക്തിവിവരങ്ങൾ ആർക്കൊക്കെ ലഭിക്കുന്നുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം, ആവശ്യമായ മാറ്റങ്ങളും വരുത്താം.
  

എങ്ങനെ?

∙ വാട്സാപ് സെറ്റിങ്സ് തുറന്ന് ‘പ്രൈവസി’ ഓപ്ഷൻ തിരഞ്ഞെടുക്കുക.

∙ ഏറ്റവും താഴെയുള്ള ‘പ്രൈവസി ചെക്കപ്പ്’ തുറക്കുക.NISAR, ISRO, NASA, synthetic aperture radar, GSLV-F16, Earth observation, natural disaster prediction, remote sensing, space mission, satellite launch, Sriharikota, Satish Dhawan Space Centre, ഭൗമ നിരീക്ഷണം, പ്രകൃതിദുരന്തങ്ങൾ, ഐഎസ്ആർഒ, നാസ, നിസാർ, ജിഎസ്എൽവി–എഫ് 16, ശ്രീഹരിക്കോട്ട, സതീഷ് ധവാൻ സ്പേസ് സെന്റർ, ബഹിരാകാശ ദൗത്യം, ഉപഗ്രഹ വിക്ഷേപണം, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News

∙ ‘Choose who can contact you’ എന്നതിൽ ഗ്രൂപ്പ്സ് എടുത്താൽ ആർക്കൊക്കെ നിങ്ങളെ ഗ്രൂപ്പുകളിൽ ചേർക്കാമെന്നു തീരുമാനിക്കാം. ഏതെങ്കിലും ഒരു നിശ്ചിത വ്യക്തിയെ ഒഴിവാക്കണമെങ്കിൽ ‘My contacts except...’ എന്നത് തിരഞ്ഞെടുക്കുക.

∙ ഫോണിൽ സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്നുള്ള വാട്സാപ് കോളുകൾ തനിയെ നിശബ്ദമാക്കുന്നതിനായി ‘silence unknown callers’ ഇനേബിൾ ചെയ്യാം.

∙ ‘Control your personal info’ എന്നതിൽ പ്രൊഫൈൽ ചിത്രം, ലാസ്റ്റ് സീൻ, ഓൺലൈൻ സ്റ്റേറ്റസ്, റീഡ് റെസീപ്റ്റ് എന്നിവ നിയന്ത്രിക്കാം. റീഡ് റെസീപ്റ്റ് പോലുള്ളവ നിയന്ത്രിക്കുമ്പോൾ മറ്റുള്ളവരിൽ നിന്ന് നിങ്ങൾക്കും റീഡ് റെസീപ്റ്റ് ലഭിക്കില്ല.

∙ ‘Add more privacy to your chats’ വഴി ചാറ്റുകൾക്ക് ആപ് ലോക്ക്, മെസേജ് ടൈമർ എന്നിവ ക്രമീകരിക്കാം. ‘End to end encrypted backups’ വഴി ചാറ്റ് ബാക്കപ്പുകൾ കൂടുതൽ സുരക്ഷിതമാക്കാം.

∙ ‘Add more protection to your account’ വഴി റിക്കവറി ഇമെയിൽ വിലാസം, ടു സ്റ്റെപ് വെരിഫിക്കേഷൻ എന്നിവ ക്രമീകരിക്കാം. ഫെയ്സ് ഒതന്റിക്കേഷൻ, ഫിംഗർപ്രിന്റ് എന്നിവ ഉപയോഗിച്ച് വാട്സാപ് ലോഗിൻ ചെയ്യണമെങ്കിൽ ‘പാസ്കീ’ ഓപ്ഷൻ ഉപയോഗിക്കാം. English Summary:
How to Master Your WhatsApp Privacy with the New \“Privacy Checkup\“ - Explainer
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com