വാചകമേള

LHC0088 2025-10-28 08:39:44 views 867
  



രാഷ്ട്രീയത്തിൽനിന്നു ജനാധിപത്യത്തിന്റെ അംശം വാർന്നുതുടങ്ങിയിരിക്കുന്നു. ഒരു വലിയ മൺകൂനയിൽനിന്ന് ഓരോരോ മൺതരികളായി മാറ്റുമ്പോൾ കൂനയ്ക്ക് എന്തെങ്കിലും സംഭവിക്കുന്നതായി നമുക്കനുഭവപ്പെടില്ല. എന്നാൽ, ഒടുവിൽ ഒന്നുമവശേഷിക്കാതാവുമ്പോഴാണ് അത് അപ്രത്യക്ഷമായകാര്യം നാം മനസ്സിലാക്കുന്നത്. ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഡോ. ജെ.പ്രഭാഷ്


  • Also Read കൂത്താട്ടുകുളം: സിപിഎം വിമത കല രാജു ചെയർപഴ്സൻ, സ്വതന്ത്ര അംഗം പി.ജി. സുനിൽ കുമാർ വൈസ് ചെയർമാൻ   


ദുഃഖപുത്രി എന്ന വിശേഷണം തലയിൽവീണ ഇടിത്തീയാണ്. ഞാൻ അഭിനയിച്ചിരുന്ന കാലത്ത് കേരളത്തിലെ സ്ത്രീകളുടെ ജീവിതം ഏതാണ്ട് അടിമത്തത്തിനു തുല്യമായിരുന്നു. ഭർത്താവ് അസഭ്യം പറഞ്ഞാലും തല്ലിയാലും വീട്ടിൽ കരഞ്ഞുകഴിയേണ്ടവളാണ് സ്ത്രീ എന്ന ചിന്താഗതിയായിരുന്നു.

  ശാരദ

അവാർഡ് എന്നത് ഒരു കമ്മിറ്റി തീരുമാനിക്കുന്നതാണ്. ആ കമ്മിറ്റിയിലെ ആളുകളുടെ ടേസ്റ്റ് അനുസരിച്ചായിരിക്കും തിരഞ്ഞെടുക്കപ്പെടുന്ന സിനിമകളും. അവരുടെ രാഷ്ട്രീയമൊക്കെ അതിൽവരും. അതിനെതിരെ നമ്മൾ സംസാരിക്കുന്നതിൽ കാര്യമില്ല. ഒരു പ്രത്യേക ഭരണകൂടം നമ്മളെ ഭരിക്കുമ്പോൾ അവരുടേതായ തീരുമാനങ്ങളും അജൻഡകളും എല്ലാ മേഖലയിലും വരാം.

മഹേഷ് നാരായണൻ


കാർട്ടൂണുകൾ ദീർഘനേരം കണ്ട്, അതില്ലാതെ മുന്നോട്ടുപോകാൻ കഴിയാത്ത കുട്ടികൾ, രാത്രി വൈകി ഓൺലൈൻ ഗെയിമുകൾ കളിക്കുന്ന കൗമാരപ്രായക്കാർ, സമൂഹമാധ്യമങ്ങളും ഡേറ്റിങ് ആപ്പുകളും മണിക്കൂറുകളോളം ഉപയോഗിച്ച് അതിൽ അഭിരമിക്കുന്ന യുവാക്കൾ എന്നിവർതൊട്ട് മൊബൈൽ ഫോണിൽ മണിക്കൂറുകളോളം മതപ്രഭാഷണങ്ങളും ആത്മീയകാര്യങ്ങളും കണ്ടിരിക്കുന്ന വയോധികർ വരെ ഡിജിറ്റൽ അടിമത്തത്തിന്റെ ഉദാഹരണങ്ങളാണ്.

ഡോ. അരുൺ ബി.നായർ
Online fraud, Cybercrime, Financial scam, Digital arrest, Bank account details theft, Malayala Manorama Online News, Cyber safety tips, Money lost online, ATM fraud, Credit card fraud, Job offer scam, Phishing attack, vireal, editorial, opinion, fake news, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ

‘സിഐഡി മൂസ’ വെറുമൊരു തമാശപ്പടം അല്ലെന്നും അതിനു പിന്നിലെ നല്ല ചിന്തയെ അംഗീകരിക്കേണ്ടതുണ്ടെന്നും പറഞ്ഞവരാണ് അടൂർ ഗോപാലകൃഷ്ണനും ഹരിഹരനും. ‘മൂസ’യെ അംഗീകരിച്ചാൽ ബുദ്ധിയില്ലാത്തവരാകുമോ എന്നൊരു ചിന്ത ആദ്യസമയത്ത് സിനിമാ ബുദ്ധിജീവികൾക്കുണ്ടായിരുന്നു. എന്നാൽ, ഈ രണ്ടുപേരുടെ പരാമർശം വന്നതിനുശേഷം അത്തരം ബുദ്ധിജീവികളും ‘മൂസ’യെ ഇഷ്ടപ്പെട്ടു.

ജോണി ആന്റണി


സന്ദേശം സിനിമയ്ക്കൊരു രണ്ടാം ഭാഗമുണ്ടാകുമോയെന്ന് ഇടയ്ക്കിടെ പലരും അന്വേഷിക്കാറുണ്ട്. അന്നത്തെ അവസ്ഥയിൽനിന്നു കാര്യമായ മാറ്റമോ പുരോഗതിയോ രാഷ്ട്രീയപ്രവർത്തകർക്ക് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ അതിനു മുകളിൽ നിൽക്കുന്നൊരു സിനിമ ചെയ്യുക സാധ്യമല്ല.

ശ്രീനിവാസൻ


കർണാടക സംഗീതലോകമായാലും സിനിമാ സംഗീതലോകമായാലും പണവും പ്രശസ്തിയും അധികാരവും എല്ലാം ഇടകലർന്ന ഇടമാണ്. അവിടെ മത്സരമാണ്. അവിടെ പാട്ടിന്റെ ക്വാളിറ്റിയൊന്നും ആരും ശ്രദ്ധിക്കില്ല. സിനിമാ സംഗീതലോകത്ത് പാട്ടിനെക്കാൾ കാഴ്ചയിലെ ഭംഗിക്കാണ് കൂടുതൽ സ്വീകാര്യത. നിറത്തിന്റെ പേരിലുള്ള, സാമൂഹികപശ്ചാത്തലം വച്ചുകൊണ്ടുള്ള വേർതിരിവുകൾ എല്ലാം ഉണ്ടായിട്ടുണ്ട്.

പുഷ്പവതി


എന്നെ അറപ്പോടും വെറുപ്പോടും കൂടി കാണുന്ന ധാരാളം പേരുണ്ട്. നമ്മളിന്നും പല സ്ഥലത്തു പോകുമ്പോഴും അവർ കുടിക്കുന്ന ഗ്ലാസിൽ വെള്ളം തരാത്ത വീടുകളുണ്ട്. പാമ്പിനെ പിടിക്കുന്ന ആളിന്റെ ശരീരത്തിൽ എന്തെങ്കിലും രോഗാണുക്കളുണ്ടാകുമോ, ഉമിനീരിൽക്കൂടി രോഗം പകരുമോ എന്നൊക്കെയുള്ള ഭയം കൊണ്ടായിരിക്കും അവർ അങ്ങനെ ചെയ്യുന്നത്.

വാവ സുരേഷ്


അടുക്കളത്തളത്തിലെ വിഷയങ്ങൾ മാത്രമേ സ്ത്രീകൾ എഴുതാവൂ എന്നു നിർബന്ധം പിടിക്കുന്നത് വളരെ മോശം പ്രവണതയാണ്. എഴുത്ത് അതിരുകൾക്ക് അതീതമാണ്. സ്ത്രീകൾ മലയാളസാഹിത്യത്തിൽ ഇപ്പോൾ നേടിയെടുത്തത് ഒരു ആധിപത്യം എന്നുതന്നെ പറയേണ്ടിവരും. അതിനെ പിന്തുണയ്ക്കുകയാണു ചെയ്യേണ്ടത്; വിമർശിക്കുകയും ചവിട്ടി ഒതുക്കുകയുമല്ല വേണ്ടത്.

ഹരിത സാവിത്രി
English Summary:
Vachakamela: Indian Democracy is facing a gradual erosion of its fundamental values. This decline is happening subtly, and it\“s crucial to recognize the changes before it\“s too late. Protecting democracy requires vigilance and active participation.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
134462

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.