search
 Forgot password?
 Register now
search

കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു ചാടിപ്പോയി; സംഭവം പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലിരിക്കെ

Chikheang 2025-10-28 08:47:48 views 1151
  



കണ്ണൂർ ∙ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് കടന്നുകളഞ്ഞു. പ്രതിയെ ഉച്ചയോടെ പരിയാരം ഏമ്പേറ്റിൽ നിന്ന് പിടികൂടി. കൊല്ലം പുതുക്കുളം കുളത്തൂർകോണം നന്ദു ഭവനത്തിൽ എ.ബാബു (തീവെട്ടി ബാബു–60) ആണ് വ്യാഴാഴ്ച രാവിലെ 10.15ന് പൊലീസിന്റെ ശ്രദ്ധ വെട്ടിച്ച് കടന്നുകളഞ്ഞത്.Punalur murder case, Mukkkadavu rubber estate death, Handicapped man murder Kerala, Unidentified body found Punaloor, Kerala crime news, Malayala Manorama Online News, Forensic investigation Kerala, Police investigation Punalur, Crime scene investigation Kerala, Murder investigation Kerala

പയ്യന്നൂർ ടൗണിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും പണമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞ സംഭവത്തിലാണ് പ്രതി ഒടുവിൽ പിടിയിലായത്. ഈ മാസം 18ന് വൈകിട്ട് 7 മണിയോടെയാണ് ടൗണിലെ പൊതുവാൾ ബ്രാസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ കോറോം കോക്കോട്ടെ ഇ. കുഞ്ഞിക്കണ്ണന്റെ 6500 രൂപ അടങ്ങിയ ബാഗുമായി പ്രതി കടന്നുകളഞ്ഞത്. കടയിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച വ്യാപാരികൾ മോഷ്ടിച്ചയാളെ തിരിച്ചറിഞ്ഞ് തിരച്ചിൽ നടത്തുകയായിരുന്നു.
  

ഇതിനിടെ 19ന് ഉച്ചയ്ക്ക് സെൻട്രൽ ബസാറിലെ മറ്റൊരു കടയ്ക്ക് സമീപം ഇയാൾ എത്തിയപ്പോഴാണ് വ്യാപാരി മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരാതിക്കാരനായ കുഞ്ഞിക്കണ്ണന്റെ കൈയ്ക്ക് കടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വ്യാപാരികളും നാട്ടുകാരും ചേർന്നു പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തെക്കൻ ജില്ലകളിലെ ഭരണങ്ങാനം, പുതുക്കുളം പ്രദേശങ്ങളിലും കണ്ണൂർ, കാസർകോട് ജില്ലകളിലും നിരവധി മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണ്. കുറച്ചു നാളുകളായി പയ്യന്നൂർ ടൗണിലെ ആളൊഴിഞ്ഞ കെട്ടിടങ്ങളിലായിരുന്നു താമസിച്ചിരുന്നത്.
  English Summary:
Kannur thief escape from police custody at Pariyaram Medical College is the main focus. The notorious thief, Theevetti Babu, escaped while undergoing treatment. He was arrested in connection with a theft case in Payyannur town.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157911

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com