ഒന്നരപ്പതിറ്റാണ്ട് മുൻപാണ്. കൃത്യമായി പറഞ്ഞാൽ 2010 ജൂൺ 7ന്. യുഎസിലെ സാൻഫ്രാൻസിസ്കോയിൽ നടന്ന ആപ്പിളിന്റെ വേൾഡ്‌വൈഡ് ഡവലപ്പേഴ്സ് കോൺഫറൻസിൽ അന്നത്തെ സിഇഒ സ്റ്റീവ് ജോബ്സ് ഒരു പ്രഖ്യാപനം നടത്തി. ‘ഇതാ ഞങ്ങൾ പുറത്തിറക്കുന്നു ഐഫോൺ 4, ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ സ്മാർട്‌ഫോൺ’ എന്നായിരുന്നു അത്. 9.3 മില്ലി മീറ്റർ മാത്രം കനമുള്ളതായിരുന്നു (thickness) ആ ഫോൺ. ഏകദേശം 0.37 ഇഞ്ച്. സ്മാർട്‌ഫോണുകളിൽ പുതുവിപ്ലവത്തിനു തുടക്കം കുറിച്ച പ്രഖ്യാപനം കൂടിയായിരുന്നു അത്. സ്മാർട്ഫോണിന്റെ കനത്തിന്റെ കാര്യത്തിൽ പിന്നീടും പരീക്ഷണങ്ങളേറെ നടന്നു. 15 വർഷങ്ങൾക്കിപ്പുറം ആപ്പിൾ വീണ്ടുമൊരു പ്രഖ്യാപനം കൂടി നടത്തിയപ്പോൾ ലോകം ഞെട്ടി– ഫീച്ചറുകളിലൊന്നും ഒരു വിട്ടുവീഴ്ചയും വരുത്താതെ ആപ്പിൾ കമ്പനി ഐഫോണിന്റെ കനം വീണ്ടും കുറച്ചിരിക്കുന്നു. 5.6 മില്ലി മീറ്റർ മാത്രം കനമുള്ള ഐഫോൺ എയർ പുറത്തിറക്കി സിഇഒ ടിം കുക്ക് പറഞ്ഞത്, ഇതുപോലൊരു ഫോൺ ആപ്പിളിന്റെ ചരിത്രത്തിൽ ആദ്യമായാണെന്നാണ്. ഒരു വിരൽക്കനം പോലുമില്ലാത്ത ഫോൺ. ഐഫോൺ ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ മോഡൽ പുറത്തിറക്കുമ്പോൾ ആപ്പിളിനു മുന്നിൽ ചില ചോദ്യങ്ങളുണ്ടായിരുന്നു. എവിടെയെല്ലാം വിട്ടുവീഴ്ച ചെയ്യേണ്ടി വരും എന്നതായിരുന്നു അതിൽ പ്രധാനം. ഫോൺ വലുപ്പം കുറഞ്ഞാൽ ബാറ്ററി വലുപ്പവും കുറയും, അങ്ങനെ സംഭവിച്ചാൽ ബാറ്ററി ലൈഫും കുറഞ്ഞേക്കാം. എത്രയെത്ര ഗംഭീര ഫീച്ചറുകൾ ഉണ്ടെങ്കിലെന്താ, അവ പ്രവർത്തിപ്പിക്കാൻ ആവശ്യമായത്ര ബാറ്ററി ലൈഫ് ഇല്ലെങ്കിൽ എന്തു ചെയ്യും? ഇതുള്‍പ്പെടെ, ഐഫോണിനു വലുപ്പം കുറച്ചാൽ പലതും സംഭവിക്കും. അവ പരിഹരിക്കാൻ ആപ്പിൾ നടത്തിയ പരിശ്രമങ്ങൾ ടെക് English Summary:
The Thinnest iPhone Ever: How Apple\“s New iPhone Air Re-Engineered Everything from the Inside Out? iPhone Air Price, Camera, Battery, Chipset, Display, Colors, Specs, Features and More. |