തേഞ്ഞിപ്പലം ∙ അപകടം വിട്ടൊഴിയാതെ നാഷനൽ ഹൈവേ. ആറുവരിപ്പാത വന്നാൽ അപകട സാധ്യത കുറയുമെന്ന പ്രതീക്ഷ പാളി. ഇന്നലത്തേത് അടക്കം കോഹിനൂരിൽ ആറുവരിപ്പാതയിൽ പുതിയ ഹൈവേ വന്ന ശേഷം സംഭവിച്ചത് 3 അപകട മരണം. ബൈക്കിൽ ബസിടിച്ചാണ് ഏതാനും മാസം മുൻപ് ഹൈവേയിൽ യുവാവ് മരിച്ചത്. ബൈക്ക് മറ്റൊരു വാഹനവുമായി ഇടിച്ചായിരുന്നു മുൻപ് യുവതിയുടെ മരണം. ഇന്നലെ നിയന്ത്രണം വിട്ട കാർ ചരക്കു ലോറിയുടെ ഡീസൽ ടാങ്കിലും ഡിവൈഡറിലും ഇടിച്ചായിരുന്നു സ്കൂൾ വിദ്യാർഥിയുടെ മരണം.
1.5 കിലോമീറ്റർ അകലെ ചെട്യാർമാട്ട് നിർത്തിയിട്ട ലോറിയിൽ മിനി ലോറി ഇടിച്ച് 2 പേർ മരിച്ചത് ഓഗസ്റ്റ് 9നാണ്. സുമാർ 7 കിലോമീറ്റർ അകലെ എആർനഗർ വലിയപറമ്പിനടുത്ത് നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് 2 യുവാക്കൾ മരിച്ചത് കഴിഞ്ഞ ദിവസമാണ്. മേഖലയിൽ സമീപ കാലത്ത് ഒട്ടേറെ ചെറിയ അപകടങ്ങളും സംഭവിച്ചു. ചേളാരിയിലും മറ്റും പലകുറി അപകടമുണ്ടായി. ചില അപകടത്തിൽ ചിലർക്കൊക്കെ പരുക്കേൽക്കുകയും ചെയ്തു.Kota fire accident, Child actor death, Veer Sharma death, Rajasthan fire tragedy, Malayala Manorama Online News, Short circuit fire, Indian child actor, Fatal house fire, Kota news, Fire safety, കോട്ട തീപിടുത്തം, ബാലതാരം മരണം, രാജസ്ഥാൻ ദുരന്തം, വീർ ശർമ, ഷോറിയ ശർമ, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ
ഹൈവേ മാറിയെങ്കിലും ട്രാഫിക് സംവിധാനം ഇനിയുമേറെ മാറേണ്ടതുണ്ട്. മറ്റ് വാഹനങ്ങൾ വന്നിടിക്കാൻ പാകത്തിൽ ഹൈവേയിലോ, തൊട്ടരികെയോ വാഹനങ്ങൾ നിർത്തിയിടരുതെന്ന നിർദേശം പലരും ലംഘിക്കുന്നു. വൺവെ അടിസ്ഥാനത്തിലുള്ള റോഡിൽ എതിർ ദിശയിലേക്ക് വാഹനങ്ങൾ അനധികൃതമായി പോകുന്നത് തടയണമെന്ന ആവശ്യവും ശക്തം. സർവീസ് റോഡിൽ വാഹനങ്ങൾ ഒന്നിച്ച് വന്നൽ ഗതാഗതക്കുരുക്കാണ് പലയിടത്തു.
തിരക്കേറിയ സ്ഥലങ്ങളിൽ സർവീസ് റോഡ് വീതി കൂട്ടണമെന്ന ആവശ്യം അധികൃതർ അവഗണിക്കുന്നതായി പരാതിയുണ്ട്. മേലേ ചേളാരിയിൽ മാതാപ്പുഴ റോഡ് ജംക്‌ഷനിലെ ഗതാഗത തടസ്സം ഒഴിവാക്കാൻ സ്ഥലം ഏറ്റെടുക്കണമെന്ന നിർദേശം അംഗീകരിക്കാതെ ഹൈവേ അതോറിറ്റി മടിച്ചു നിൽക്കുകയാണ്. ടാക്‌സി വാഹനങ്ങൾക്ക് സ്ഥലമെടുത്ത് പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. English Summary:
National Highway Accidents are on the rise in Kerala. Recent incidents highlight the urgent need for improved traffic management and stricter enforcement of road safety measures to prevent further fatalities. The traffic system needs to be changed.  |