ബഹുമാന്യരും ബഹുമാനത്തിൽപെട്ടവരും_deltin51

LHC0088 2025-10-28 08:58:44 views 1257
  

  



ബഹുമാനപ്പെട്ട എന്ന പ്രയോഗം അത്രയ്ക്കു ശരിയല്ല. ബഹുമാന്യ എന്നതാണ് കൂടുതൽ യോജ്യവും മാന്യവും. ബഹുമാനപ്പെട്ട എന്നു കേൾക്കുമ്പോൾ അപകടത്തിൽപെട്ട എന്നൊക്കെ പറയുമ്പോലെ തോന്നും’. പ്രശസ്ത ഭാഷാശാസ്ത്രജ്ഞനും വന്ദ്യഗുരുനാഥനും കവിയുമായ ഡോ. വി.പ്രബോധചന്ദ്രൻ നായർ സാറാണ് ഇങ്ങനെ പറഞ്ഞത്.

  • Also Read ഇന്ത്യാ വിരുദ്ധമായ വാക്കുകൾ, പെയിന്റടി; ലണ്ടനിലെ പ്രശസ്തമായ ഗാന്ധി പ്രതിമ വികൃതമാക്കി   


ചെറുസംഭാഷണത്തിൽപോലും വിലപ്പെട്ട അറിവുകൾ പകരുന്ന അദ്ദേഹം രാമായണമാസത്തിൽ മുന്നറിയിപ്പുനൽകി: ‘രാമായണം എന്നാൽ ‘രാ’ അഥവാ രാവ് മായണം എന്നാണെന്നു ചിലർ തെറ്റായി പറഞ്ഞുനടക്കുന്നുണ്ട്. രാമന്റെ അയനം അഥവാ യാത്ര എന്നാണ് ശരിയായ അർഥം’.

  • Also Read ട്രംപ് പറഞ്ഞ് യുക്രെയ്ൻ പയറ്റിയത് ‘ഓപ്പറേഷൻ സിന്ദൂർ’ തന്ത്രം; റഷ്യയെ പിടിച്ചുലച്ച് ഫ്ലമിംഗോ; പുട്ടിന്റെ ‘റേഷനിൽ’ ഇന്ത്യയ്ക്കും ആശങ്ക   


‘അപ്പോൾ രാവിന്റെ കാര്യമോ സർ’?

‘അത് വാതാപി ഗണപതിം എന്നതിനെ വരൂ ശ്രീമാൻ പി.ഗണപതി, വല്ലതും താ എന്നു പറയുമ്പോലെ അപമാനിക്കലാണ്...’

ബഹുമാനം എല്ലാവരും അർഹിക്കുന്നു. ‘കാണാവുന്ന ചരാചര ജീവിയെ നാണം കൈവിട്ട് കൂപ്പി സ്തുതിക്കണം’ എന്നാണ് പൂന്താനം പാടിയത്. വ്യക്തിയെയല്ല, അയാളിലെ ദിവ്യസാന്നിധ്യത്തെയാണ് വണങ്ങുന്നത് എന്ന ലളിതമായ ഓർമപ്പെടുത്തൽ. കൈകൂപ്പിയില്ലെങ്കിലും ഏതിനോടും നീതി പുലർത്തുമ്പോൾത്തന്നെ അവിടെ ബഹുമാനത്തിന്റെ തിളക്കമുണ്ടാവും.Kerala advertisement laws, Public space encroachment Kerala, Hoarding regulations India, Visual pollution India, Road safety Kerala, Malayala Manorama Online News, Kerala Panchayat Raj Amendment Bill, Kerala Municipality Amendment Bill, Outdoor advertising regulations, Illegal hoardings Kerala, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ     എസ്.ഡി.പ്രിൻസ്

എഴുത്തിനും വിവർത്തനത്തിനുമുള്ള സാങ്കേതികവിദ്യ തെറ്റുകളിലൂടെ മാനം കെടുത്തുന്നു എന്നു പരാതിപ്പെടുന്നവരുണ്ട്. അവരാണ് നിർമിതബുദ്ധിയെ കൃത്രിമബുദ്ധി എന്നു കൂടക്കൂടെ കുത്തുന്നത്.

ഒരു പ്രമുഖ വെബ്‌സൈറ്റിൽ ചില പേരുകൾക്കുമുൻപായി ‘വൈകി’ എന്നുകണ്ടു. ‘വൈകി ഇ.എം.എസ്.നമ്പൂതിരിപ്പാട്’, വൈകി സി.അച്യുതമേനോൻ’. ഇംഗ്ലിഷിലെ ‘ലേറ്റ്’ അഥവാ പരേതനു പകരമായി സാങ്കേതികവിദ്യയുടെ സംഭാവന. ഒരുപക്ഷേ, ഇംഗ്ലിഷിൽ ദ് ലേറ്റ് എന്നു ചേർത്തിരുന്നെങ്കിൽ ‘വൈകി’ എന്ന കൃത്രിമം സംഭവിക്കില്ലായിരുന്നു. അല്ലെങ്കിലും, ലോകത്തെ എല്ലാ കുറ്റവും കൃത്രിമവും സാങ്കേതികവിദ്യമേൽ ചാർത്താനാവില്ലല്ലോ.

യശഃശരീരരെക്കുറിച്ചു പറയുമ്പോൾ ബഹുമാനസൂചകമായി ശ്രീയും ശ്രീമതിയും ചേർക്കേണ്ടതില്ല. കാരണം, ‘ശ്രീ’ എന്നതു നൽകുന്നത് ഐശ്വര്യത്തോടെ ജീവിച്ചിരിക്കുന്ന എന്ന ധ്വനിയാണല്ലോ. പിന്നെ, പ്രവൃത്തിയിലൂടെ ആർജിക്കുന്നതാണ് ബഹുമാനമെന്നും അതു തിട്ടൂരങ്ങളിലൂടെ പിടിച്ചുവാങ്ങാവുന്നതല്ല എന്നും കേട്ടിട്ടുണ്ട്. ‘ബഹുമാനപ്പെട്ട ശ്രീ അധികാരി സാറവർകൾ’ എന്നൊക്കെ പ്രസംഗിക്കുന്നവർ അറിയുന്നില്ല, അധികമായാൽ ബഹുമാനവും അപമാനമായി ഭവിക്കുമെന്ന്.

അതു നന്നായറിഞ്ഞിരുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലം മുതൽ ഹിസ് എക്സലൻസി എന്ന വിശേഷണം ഇല്ലാതായി. പകരം ബഹുമാന്യ എന്നർഥം വരുന്ന ഓണറബിൾ പ്രസിഡന്റും അതുവഴി ഓണറബിൾ ഗവർണറുമൊക്കെ ആയി മയപ്പെട്ടു, ജനങ്ങളോടടുത്തു. അതെത്ര നന്നായി! ജനാധിപത്യം ജൂബിലികൾ പലതു പിന്നിട്ടെങ്കിലും ഹിസ് ഹൈനസ് എന്നൊക്കെ എഴുതി സ്വയം ബഹുമാനിക്കുന്ന ചിലരുടെ ഹൈ ഹാൻഡഡ്നസ് മാത്രം കോമഡിയായി തുടരുന്നു.

കാര്യമെന്തായാലും, ‘ബഹുമാനപ്പെട്ട’യോ ‘ബഹുമാന്യ’യോ ശരിയെന്ന സംശയം തീരാത്തവർക്കുള്ള ഇടക്കാലാശ്വാസമാണ് ഇപ്പോൾ താരമായ ‘ബഹു’. അതില്ലായിരുന്നെങ്കിൽ നമ്മൾ പെട്ടുപോയേനെ! ബഹുവിശേഷമായ ബഹുമാനചർച്ചകൾക്കിടയിൽ ഓർമവരുന്നത് ഒരു ആർ.കെ.ലക്ഷ്മൺ കാർട്ടൂണിലെ സംഭാഷണമാണ്: ‘താങ്കൾ അദ്ദേഹത്തെ ഫൂൾ എന്നു വിളിച്ചതു ശരിയായില്ല. ബഹുമാനത്തോടെ ഫൂൾ ജി എന്നു വിളിക്കണമായിരുന്നു’.

(കേരള രാജ്ഭവൻ മുൻ പിആർഒയും കോളമിസ്റ്റുമാണ് ലേഖകൻ)
English Summary:
Respect: Respect in language is important. This article discusses the appropriate use of honorifics in Malayalam and reflects on the evolving nature of respect in a digital age. It emphasizes that respect is earned through actions, not titles.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
134046

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.